അസോസിയേഷന്‍

പ്രവീണിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ചാരിറ്റി തുടരുന്നു; ഇതുവരെ ലഭിച്ചത് 540 പൗണ്ട്


കിഡ്‌നി രോഗം ബാധിച്ച മൂവാറ്റുപുഴ ആനിക്കാട്ട് സ്വദേശി അരീക്കാട്ടില്‍ പ്രവീണിന്റെ ജീവന്‍ രക്ഷിക്കാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 540 പൗണ്ട് ലഭിച്ചു .ചാരിറ്റി കളക്ഷന്‍ തുടരുന്നു .

ഗര്‍ഭിണിയായ ഭാര്യയും മൂന്നുവയസായ കുട്ടിയുമുള്ള പ്രവീണിനെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ മൂവാറ്റുപുഴ ആനിക്കാട് SNDP യോഗവും നാട്ടുകാരും ഒന്നായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. കൂലിവേലക്കാരനായ പ്രവീണിന്റെ പ്രായം ചെന്ന പിതാവ് രാജപ്പന്‍ ഇപ്പോള്‍ ആരോഗ്യപരമായ ബുദ്ധിമുട്ടിലുമാണ്

ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന വരുമാനംകൊണ്ടു വീടുപുലര്‍ത്തിയിരുന്ന പ്രവീണിന് കിഡ്‌നി രോഗം ബാധിച്ചതോടെ കുടുംബം വലിയ ദുരിതത്തിലായി. ഇവരെ സഹായിക്കാന്‍ യു കെ യിലെ ലെസ്റ്റര്‍ സ്വാദേശി ജോസ് തോമസിന്റെ പിതാവ് തോമസ് ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ സജീവമായി രംഗത്തുണ്ട്. എങ്കിലും ഭാരിച്ച തുക ചെലവ് കണ്ടെത്താന്‍ അവര്‍ക്കു കഴിയുന്നില്ല .അതുകൊണ്ടു യു കെ മലയാളികളുടെ സഹായവും ആവശ്യമാണ് .

ഇടുക്കി എം പി ഡീന്‍ കുരിയാക്കോസാണ് പ്രവീണിന്റെ അവസ്ഥ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അറിയിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ അപ്പീല്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു

സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ! ദയവായി നിക്ഷേപിക്കുക..


ACCOUNT NAME , IDUKKI GROUP

ACCOUNT NO 50869805

SORT CODE 2050.82

BANK BARCLAYS.

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.


  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions