അസോസിയേഷന്‍

കഥയ്ക്ക് മാത്രമായി ഒരു ദിനം മാറ്റിവച്ച് 'കട്ടന്‍ കാപ്പിയും കവിതയും കൂട്ടായ്മ'

ഈ വരുന്ന ശനിയാഴ്ച ഒരു ദിനം മുഴുവന്‍ ആഗോളതലത്തില്‍ എവിടെയിരുന്നും ആര്‍ക്കും സ്വന്തം കഥയോ മറ്റൊരാളുടെ കഥയോ അവതരിപ്പിക്കുവാന്‍ അവസരം ഒരുക്കുകയാണ് 'മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു.കെ' യുടെ കലാസാഹിത്യ വിഭാഗമായ 'കട്ടന്‍ കാപ്പിയും കവിതയും കൂട്ടായ്മ' .

ഒരു ദശകത്തിലേറെയായി ലണ്ടനില്‍ വെച്ച് അനേകം കലാസാഹിത്യ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ള 'മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു.കെ' യുടെ 'കട്ടന്‍ കാപ്പിയും കവിതയും കൂട്ടായ്മ'യുടെ 108 മത്തെ വേദിയില്‍ പതിവുപോലെ , എല്ലാ മാസത്തെയും മൂന്നാമത്തെ ശനിയാഴ്ചകളില്‍ നടക്കുന്ന , 'സൈബര്‍ അവതരണങ്ങളില്‍ ഈ ഗ്രൂപ്പിന്റെ 'ഫേസ് ബുക്ക്' തട്ടകത്തിലൂടെയുള്ള 'ലൈവി'ല്‍ വന്നുള്ള കഥകളുടെ അവതരണങ്ങളാണ് അന്ന് നടക്കുക.

കഥകള്‍ ഇഷ്ട്ടപ്പെടുന്ന ഏവര്‍ക്കും എവിടെയിരുന്നും സ്വന്തം കഥയോ മറ്റൊരാളുടെ കഥയോ പറഞ്ഞിട്ടൊ വായിച്ചിട്ടോ പങ്കെടുക്കുവാന്‍ സാധിക്കുന്ന പരിപാടിയാണിത്.
ഒരു ദിനം കഥയ്ക്കു മാത്രമായി മാറ്റി വയ്ക്കുന്ന ശനിയാഴ്ച കാലത്ത് യു.കെ സമയം 10 മണി ( ഇന്ത്യന്‍ സമയം ഉച്ചക്ക് 2 .30 ) മുതല്‍ പിറ്റേന്ന് ഞായറാഴ്ച രാവിലെ 10 മണി വരെ ഈ കൂട്ടായ്മയുടെ മുഖ പുസ്തക തട്ടകത്തില്‍ തത്സമയം വന്ന് ആര്‍ക്കും കഥകള്‍ അവതരിപ്പിക്കാവുന്നതാണ് .

താല്പര്യമുള്ളവര്‍ https://www.facebook.com/groups/coffeeandpotery പേജില്‍ ലോഗിന്‍ ചെയ്തശേഷം,

'ലൈവ്' ആയി സ്വന്തം കഥയോ മറ്റുള്ളവരുടെ കഥയോ വായിക്കുകയോ പറയുകയൊ ചെയ്യാവുന്നതാണ്.

ആദ്യം സ്വയം പരിചയപ്പെടുത്തുക...

വായിക്കുന്ന കഥയെ കുറിച്ച് പറയുക ...

ഒപ്പം തന്നെ അക്കഥ അവതരിപ്പിക്കുക ...

ഓരൊ അവതരണങ്ങളും 10 12 മിനിറ്റിനുള്ളില്‍ ഒതുക്കുവാന്‍ ശ്രമിക്കുക .


  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions