അസോസിയേഷന്‍

പ്രവീണിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 1135 പൗണ്ട് ലഭിച്ചു; കളക്ഷന്‍ ഞായറാഴ്ച അവസാനിക്കും


കിഡ്‌നി രോഗം ബാധിച്ച മൂവാറ്റുപുഴ ആനിക്കാട്ട് സ്വദേശി അരീക്കാട്ടില്‍ പ്രവീണിന്റെ ജീവന്‍ രക്ഷിക്കാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 1135 പൗണ്ട് ലഭിച്ചു.ചാരിറ്റി കളക്ഷന്‍ ഞായറാഴ്ച അവസാനിക്കും .

ഗര്‍ഭിണിയായ ഭാര്യയും മൂന്നുവയസായ കുട്ടിയുമുള്ള പ്രവീണിനെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ മൂവാറ്റുപുഴ ആനിക്കാട് SNDP യോഗവും നാട്ടുകാരും ഒന്നായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. കൂലിവേലക്കാരനായ പ്രവീണിന്റെ പ്രായം ചെന്ന പിതാവ് രാജപ്പന്‍ ഇപ്പോള്‍ ആരോഗ്യപരമായ ബുദ്ധിമുട്ടിലുമാണ്.

ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന വരുമാനംകൊണ്ടു വീടുപുലര്‍ത്തിയിരുന്ന പ്രവീണിന് കിഡ്‌നി രോഗം ബാധിച്ചതോടെ കുടുംബം വലിയ ദുരിതത്തിലായി. ഇവരെ സഹായിക്കാന്‍ യു കെ യിലെ ലെസ്റ്റര്‍ സ്വാദേശി ജോസ് തോമസിന്റെ പിതാവ് തോമസ് ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ സജീവമായി രംഗത്തുണ്ട്. എങ്കിലും ഭാരിച്ച തുക ചെലവ് കണ്ടെത്താന്‍ അവര്‍ക്കു കഴിയുന്നില്ല .അതുകൊണ്ടു യു കെ മലയാളികളുടെ സഹായവും ആവശ്യമാണ് .

ഇടുക്കി എം പി ഡീന്‍ കുരിയാക്കോസാണ് പ്രവീണിന്റെ അവസ്ഥ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അറിയിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ അപ്പീല്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു

സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ നിക്ഷേപിക്കുക..


ACCOUNT NAME , IDUKKI GROUP

ACCOUNT NO 50869805

SORT CODE 2050.82

BANK BARCLAYS.

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.

  • കാര്‍ഡിഫ് മലയാളി ആശിഷിന്റെ ഓര്‍മ്മയ്ക്കായി വോളിബോള്‍ ടൂര്‍ണമെന്റ് ഒരുക്കി സുഹൃത്തുക്കള്‍
  • ബ്ലാക്ക്ബേണ്‍ യുണൈറ്റഡ് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍
  • യുക്മ നഴ്‌സസ് ഫോറം 8-ാം ദേശീയ സമ്മേളനവും അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷവും മെയ് 9ന്; നഴ്‌സുമാര്‍ക്കായി റീല്‍ മത്സരവും
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ 2026 ലെ പ്രധാന പരിപാടികളുടെ തീയതികള്‍ പ്രഖ്യാപിച്ചു
  • ആവേശം വിതറി ലിവര്‍പൂള്‍; ലിമയുടെ രജതജുബിലി ആഘോഷം 'പ്രയാണം @ 25' അവിസ്മരണീയമായി
  • മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന് നവനേതൃത്വം; ശ്രീജിത്ത് കുറുവന്‍കാട്ടില്‍ പ്രസിഡന്റ് , പ്രവീണ്‍ രാമകൃഷ്ണന്‍ സെക്രട്ടറി
  • നാഗമണ്ഡല നാടകം എ ഐ സഹായത്താല്‍ സ്റ്റേജില്‍ അവതരിപ്പിച്ച് ശ്രദ്ദേയമായി കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി
  • ടോണ്ടന്‍ മലയാളി അസോസിയേഷന് നവനേതൃത്വം
  • മോഹന്‍ജി ഫൗണ്ടേഷനും, ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും ചേര്‍ന്ന് വിവേകാനന്ദ ജയന്തി ആഘോഷം സംഘടിപ്പിക്കുന്നു
  • അശോക് കുമാറിന്റെ മാരത്തോണ്‍ ചാരിറ്റി ഫണ്ട് റൈസിംഗ് ; ക്രോയ്ഡോണ്‍ മേയറും സിവിക് മേയറും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions