സ്പിരിച്വല്‍

ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റില്‍ പ്രതിഷേധം; വൈദികനെ ഉടന്‍ മോചിപ്പിക്കണമെന്ന് മാര്‍. ജോസഫ് സ്രാമ്പിക്കല്‍

ലണ്ടന്‍ : മനുഷ്യാവകാശ പ്രവര്‍ത്തകനും കത്തോലിക്കാ പുരോഹിതനുമായ ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റു ചെയ്ത സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത. പ്രായാധിക്യവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുമുള്ള ഫാ. സ്റ്റാന്‍ സ്വാമിയെ എത്രയും പെട്ടെന്ന് മോചിതനാക്കണമെന്നും അദ്ദേഹത്തിന്റെ വസതിയിലേക്ക് തിരികെ അയക്കണമെന്നും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആവശ്യപ്പെട്ടു. എപ്പാര്‍ക്കിയുടെ ലണ്ടന്‍ റീജിയണിലെ അല്‍മായ പരിശീലന പരിപാടി ഉദഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളെ ഒരു ദൈവിക ശുശ്രൂഷയായി കണ്ടുകൊണ്ട് ദുര്‍ബലരെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാന്‍ സഭ എന്നും പ്രതിജ്ഞാബദ്ധമായിരുന്നുവെന്ന് മാര്‍ സ്രാമ്പിക്കല്‍ ഓര്‍മ്മിപ്പിച്ചു. ഫാ. സ്റ്റാന്‍ സ്വാമിയെപ്പലെയുള്ള നിസ്വാര്‍ത്ഥമതികളായ നിരവധി പ്രേഷിതരിലൂടെയാണ് ഈ ദൈവീകശുശ്രൂഷയില്‍ സഭ പങ്കാളിയാകുന്നത്. ആദിവാസികളുടെയും സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്നവരുടെയും ഉന്നമനത്തിനു വേണ്ടിയുള്ള പരിശ്രമങ്ങളെ തകര്‍ക്കാനുള്ള ഈ ശ്രമത്തില്‍ നിന്നും അധികാരികള്‍ പിന്‍വാങ്ങണമെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു.

ഭീമകൊരേഗാവ് സംഭവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ദേശീയ അന്വേഷണ സമിതി കഴിഞ്ഞ വ്യാഴാഴ്ച്ച വൈകിട്ടാണ് ഫാ. സ്റ്റാന്‍ സ്വാമിയെ അദ്ദേഹത്തിന്റെ താമസസ്ഥലത്തെത്തി അറസറ്റ് ചെയ്തു കൊണ്ട് പോയത്. എന്നാല്‍ തനിക്ക് ഈ സംഭവുമായി യാതൊരു ബന്ധവും ഇല്ലെന്ന് വൈദികന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു.

പൗരാവകാശങ്ങള്‍ ധ്വംസിക്കപ്പെടാതിരിക്കുവാനും എല്ലാവര്‍ക്കും തുല്യപരിഗണ ഉറപ്പുവരുത്തുവാനും ഭരണകൂടം തയ്യാറാകണമെന്നും ഫാ. സ്റ്റാന്‍ സ്വാമിയെ ഉടന്‍ മോചിപ്പിക്കണമെന്നും ബിഷപ്പ് തന്റെ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് മഹോത്സവം 27ന്
  • കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ സിറോ മലങ്കര മിഷന്റെ ക്രിസ്തുമസ് ശുശ്രൂഷ ബുധനാഴ്ച
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions