ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി ജസീന്ത ന്യൂസിലാന്‍ഡില്‍ വീണ്ടും അധികാരത്തിലേക്ക്
ക്രൈസ്റ്റ് ചര്‍ച്ച്: ഒരു ഭരണാധികാരി എങ്ങനെയായിരിക്കണമെന്ന് ലോകത്തിനു മുന്നില്‍ കാണിച്ചു കൊടുത്ത ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേനിനെ വന്‍ ഭൂരിപക്ഷത്തോടെ ജനം വീണ്ടും തിരഞ്ഞെടുത്തു. ന്യൂസിലന്‍ഡ് പൊതുതെരഞ്ഞെടുപ്പില്‍ ജസീന്തയും അവര്‍ പ്രതിനിധീകരിക്കുന്ന ലേബര്‍ പാര്‍ട്ടിയും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി. രണ്ടു വ്യാഴവട്ടത്തിനുശേഷം ആദ്യമായാണ് ന്യൂസിലാന്‍ഡില്‍ ഒരു പാര്‍ട്ടിക്കു കേവല ഭൂരിപക്ഷം കിട്ടുന്നത്. വോട്ടെടുപ്പ് അവസാനപാദത്തിലേക്ക് നീങ്ങുമ്പോള്‍ ലേബര്‍ പാര്‍ട്ടി 49.2 ശതമാനം വോട്ടും നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 120 പേരുള്ള ന്യൂസിലാന്‍ഡ് പാര്‍ലമെന്റില്‍ 64 സീറ്റുകളും പാര്‍ട്ടിയ്ക്ക് ഉറപ്പിക്കാനാകുമെന്ന വിലയിരുത്തലാണ് പുറത്തുവരുന്നത്. നിലവില്‍ കൂട്ടുകക്ഷി ഭരണമാണ്
ജസീന്ത നടത്തുന്നത്.
കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും വികസനപ്രവര്‍ത്തനങ്ങള്‍ക്കും ലഭിച്ച അംഗീകാരം ആണ് ജസീന്തയുടെ വിജയം. ആദ്യ ഏകകക്ഷി സര്‍ക്കാരായി ജസീന്തയുടെ ലേബര്‍ പാര്‍ട്ടി അധികാരത്തിലേറുമ്പോള്‍ സമ്മര്‍ദ്ദമില്ലാതെ കൂടുതല്‍ മികച്ച ഭരണം പ്രതീക്ഷിക്കാം .
1996ന് ശേഷം ആദ്യമായാണ് ഒരു പാര്‍ട്ടിയ്ക്ക് ന്യൂസിലാന്‍ഡില്‍ ഇത്തരമൊരു ചരിത്രവിജയം നേടാനാകുന്നത്. ന്യൂസിലന്‍ഡിലെ പ്രധാനപ്രതിപക്ഷ പാര്‍ട്ടിയായ നാഷണല്‍ പാര്‍ട്ടിയ്ക്ക് അവസാനഘട്ടത്തില്‍ 27 ശതമാനം വോട്ടാണ് ലഭിച്ചത്. പരാജയം അംഗീകരിച്ചുകഴിഞ്ഞതായും ജസീന്തയേയും ലേബര്‍ പാര്‍ട്ടിയേയും അഭിനന്ദിക്കുന്നതായും നാഷണല്‍ പാര്‍ട്ടി വക്താക്കള്‍ അറിയിച്ചു.
കഴിഞ്ഞ 20 വര്‍ഷത്തിലെ ഏറ്റവും ദാരുണ പരാജയമാണ് നാഷണല്‍ പാര്‍ട്ടി നേരിടുന്നതെന്നാണ് സൂചന. 35 സീറ്റുകള്‍ മാത്രം നിാഷണല്‍ പാര്‍ട്ടിയ്ക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജസീന്ത ആര്‍ഡന് അന്താരാഷ്ട്രതലത്തില്‍ത്തന്നെ ലഭിച്ചിരുന്ന പിന്തുണ ലേബര്‍ പാര്‍ട്ടിയ്ക്ക് ഗുണം ചെയ്തു. ലേബര്‍പാര്‍ട്ടിയുടെ സഖ്യക്ഷിയായ ന്യൂസിലന്‍ഡ് ഫസ്റ്റ് പാര്‍ട്ടി 2.3 ശതമാനം വോട്ടും ഗ്രീന്‍ പാര്‍ട്ടി 8.2 ശതമാനം വോട്ടും നേടിയതായാണ് വിവരം.