വിദേശം

ഡിസംബര്‍ 1 വരെ കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് അയര്‍ലണ്ട്; ബുധനാഴ്ച മുതല്‍ ലെവല്‍ 5 വിലക്കുകള്‍

കൊറോണയുടെ രണ്ടാം വ്യാപനത്തെ ചെറുക്കാന്‍ കര്‍ശനമായ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് അയര്‍ലണ്ട്. ആറാഴ്ച നീളുന്ന അടച്ചുപൂട്ടല്‍ ബുധനാഴ്ച അര്‍ദ്ധരാത്രി നിലവില്‍ വരും . 1283 കോവിഡ് കേസുകളാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ മണിക്കൂറില്‍ കോവിഡ് മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നിരിക്കവെയാണ് ഈ നീക്കം. എങ്കിലും വരുന്ന ആഴ്ചകളില്‍ ഏറെ ഗുരുതരമായ അവസ്ഥ ഉടലെടുക്കുമെന്ന് വ്യക്തമായതോടെയാണ് രാജ്യം മുഴുവന്‍ അടച്ചുപൂട്ടാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് ഐറിഷ് പ്രീമിയര്‍ വ്യക്തമാക്കി. സ്‌കൂളുകളെ വിലക്കുകള്‍ ബാധിക്കില്ല. കുട്ടികളുടെയും, യുവജനങ്ങളുടെയും ഭാവി രോഗം മൂലം ദുരിതത്തില്‍ വീഴുന്നത് ഒഴിവാക്കാനാണ് ഇതെന്ന് മൈക്കിള്‍ മാര്‍ട്ടിന്‍ പറഞ്ഞു. വ്യക്തികള്‍ക്കും ബിസിനസ്സുകള്‍ക്കും കൂടുതല്‍ സാമ്പത്തിക പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലെവല്‍ 5 വിലക്കുകള്‍ നടപ്പാക്കാന്‍ ക്യാബിനറ്റ് മന്ത്രിമാര്‍ തീരുമാനം കൈക്കൊണ്ടതോടെ മിക്ക ബിസിനസ്സുകളും അടച്ചിടേണ്ടി വരുമെന്നതിനാലാണിത്. കൂട്ടം കൂടുന്നതിനും, യാത്രാ സ്വാതന്ത്ര്യത്തിനും ഡിസംബര്‍ 1 വരെ പരിധികള്‍ ഏര്‍പ്പെടുത്തും.

പൊതുജനങ്ങളോട് വീടുകളില്‍ തുടരാനും, അതിന് ചുറ്റുമുള്ള 5 കിലോമീറ്റര്‍ പരിധിയില്‍ വ്യായാമം ചെയ്യാനുമാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. സംസ്‌കാര ചടങ്ങുകളില്‍ 10 പേര്‍ക്കും, വിവാഹങ്ങളില്‍ 25 പേര്‍ക്കും പരമാവധി പങ്കെടുക്കാം. ഇതിന് പുറത്തുള്ള ആള്‍ക്കൂട്ടങ്ങളുടെ ഒത്തുചേരലിന് നിരോധനം ഏര്‍പ്പെടുത്തി. കണ്‍സ്ട്രക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടരാമെങ്കിലും പബ്ബുകള്‍, റെസ്റ്റൊറന്റുകള്‍, കഫെകള്‍ എന്നിവയ്ക്ക് ടേക്ക്എവെയും, ഡെലിവെറി സേവനവും മാത്രമാണ് നല്‍കാന്‍ കഴിയുക.

ഒറ്റയ്ക്ക് താമസിക്കുന്നവര്‍ക്കും, ഒറ്റയ്ക്ക് പാരന്റിംഗ് ചെയ്യുന്നവര്‍ക്കും മറ്റൊരു കുടുംബത്തിലെ അംഗവുമായി സമ്പര്‍ക്കത്തില്‍ വരാന്‍ അനുമതി നല്‍കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ ആസ്വദിച്ച് പോലൊരു ക്രിസ്മസ് അല്ല ഇക്കുറി രാജ്യം ആഘോഷിക്കുകയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions