അസോസിയേഷന്‍

യുകെ പ്രവാസി കേരളാ കോണ്‍ഗ്രസ് ഭാരവാഹികള്‍ കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗത്തിന് പിന്തുണ പ്രഖ്യാപിച്ചു

കഴിഞ്ഞ 38 വര്‍ഷമായി തുടര്‍ന്നു പോന്ന യുഡിഎഫ് ബന്ധങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഇടതുപക്ഷത്തേക്ക് പോകാനുള്ള രാഷ്ട്രീയ നിലപാട് സ്വീകരിച്ച കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ തീരുമാനത്തിലും യുഡിഎഫ് വിരുദ്ധ നിലപാടിലും പ്രതിഷേധിച്ചുകൊണ്ട് യുകെ പ്രവാസി കേരള കോണ്‍ഗ്രസ് (എം ) ഭാരവാഹികള്‍ കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗത്തിന് പിന്തുണ പ്രഖ്യാപിച്ചു.

ദേശീയ വൈസ് പ്രസിഡന്റും ലണ്ടന്‍ റീജ്യണ്‍ പ്രസിഡന്റുമായ സോജി ടി മാത്യു (തിരുവല്ല) ദേശീയ സെക്രട്ടറിമാരായ എബ്രഹാം കുതിരവട്ടം( ചെങ്ങന്നൂര്‍, പ്രൊഫ ജോസ് എ കാട്ടടി (കുട്ടനാട്), ഉമ്മച്ചന്‍ കലമണ്ണില്‍ ( ആറന്മുള), ബന്നിച്ചന്‍ കുറുമ്പേശ്വരം (തിരുവല്ല), സെബാസ്റ്റ്യന്‍ കാട്ടടി(കുട്ടനാട്) വനിതാ കോണ്‍ഗ്രസ് പ്രസിഡന്റ് റോസമ്മ എബ്രഹാം, സെക്രട്ടറി സാറാമ്മ കോശി ( ഹരിപ്പാട്) ലണ്ടന്‍ റീജ്യണ്‍ വൈസ് പ്രസിഡന്റ് കോശി സാം നിരണം (തിരുവല്ല) അജോ മൂലയ്ക്കല്‍ (ഹരിപ്പാട്), ബന്നി കാവുംപറമ്പില്‍ (കടത്തുരുത്തി) സെക്രട്ടറിമാരായ അനീഷ് ജോസഫ് (ഹരിപ്പാട്), സണ്ണി പൂവതുരുത്തില്‍ (തൊടുപുഴ), സാജന്‍ അടൂര്‍, വര്‍ഗീസ് മോനി അയിരൂര്‍, കോശി തയ്യില്‍ (ഹരിപ്പാട്), ജോമി സെബാസ്റ്റന്‍, ജോസഫ് കുട്ടംമ്പേരൂര്‍ (ചെങ്ങനാശേരി), റോയി പോത്തനിക്കാട് (കോതമംഗലം), ട്രഷറര്‍ മനു കറുകയില്‍ (കുട്ടനാട്) എന്നിവര്‍ തല്‍സ്ഥാനം രാജിവച്ചുകൊണ്ട് പി ജെ ജോസഫ് നേതൃത്വം നല്‍കുന്ന കേരളാ കോണ്‍ഗ്രസ് എമ്മില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.





  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions