വിദേശം

രണ്ടാം ദേശീയ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ഫ്രാന്‍സ്; യൂറോപ്പ് അടച്ചു പൂട്ടലിലേയ്ക്ക്

കൊറോണ വ്യാപനം രൂക്ഷമാകുന്നത് പരിഗണിച്ചു യൂറോപ്പ് വീണ്ടും അടച്ചു പൂട്ടലിലേയ്ക്ക്. ഫ്രാന്‍സ് രണ്ടാം ദേശീയ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. ആദ്യ ലോക്ക്ഡൗണിന് ശേഷം അനുവദിച്ച സ്വാതന്ത്ര്യം ജനങ്ങള്‍ ദുരുപയോഗം ചെയ്തതിന്റെ ഫലമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. രണ്ടാം ദേശീയ ലോക്ക്ഡൗണ്‍ തന്നെ നടപ്പാക്കുന്നതായാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കിയത്. രണ്ടാംഘട്ട വ്യാപനം നിയന്ത്രിക്കാന്‍ ഒന്നും ചെയ്യാതെ നോക്കിയിരുന്നാല്‍ 4 ലക്ഷം പേരെങ്കിലും കൊവിഡ് ബാധിച്ച് മരിക്കുമെന്നാണ് പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കുന്നത്. ആദ്യ ഘട്ടത്തേക്കാള്‍ ശക്തമാണ് രണ്ടാം ഘട്ടമെന്നും മാക്രോണ്‍ പറഞ്ഞു.

വെള്ളിയാഴ്ച പ്രാബല്യത്തില്‍ വരുന്ന ലോക്ക്ഡൗണ്‍ ഡിസംബര്‍ 1 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ആദ്യ ലോക്ക്ഡൗണിലും ഫ്‌ളെക്‌സിബിളാണ് വിലക്കുകളെന്നാണ് കരുതുന്നത്. പബ്ലിക് സര്‍വ്വീസുകളും, സ്‌കൂളുകളും, അവശ്യ തൊഴിലിടങ്ങളും തുറന്ന് പ്രവര്‍ത്തിക്കും. എന്നാല്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ അതിനുള്ള കാരണം വ്യക്തമാക്കുന്ന രേഖകള്‍ കൈവശം സൂക്ഷിക്കണം. ഇത് പോലീസ് പരിശോധനയ്ക്ക് വിധേയമാക്കും. ബാറും റെസ്‌റ്റൊറന്റും അടച്ചിടും. അവശ്യ വസ്തുക്കള്‍ വാങ്ങാനും, മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും, ദിവസേന ഒരു മണിക്കൂര്‍ വ്യായാമത്തിനും പുറത്തിറങ്ങാന്‍ അനുമതിയുണ്ട്.

ജര്‍മ്മനിയില്‍ ബാറും, റെസ്‌റ്റൊറന്റും ഉള്‍പ്പെടെയുള്ളവ തിങ്കളാഴ്ച മുതല്‍ അടച്ചിടും. വിനോദ സൗകര്യങ്ങള്‍ നടപ്പാക്കുന്ന എല്ലാ സേവനങ്ങളും നവംബര്‍ മുഴുവന്‍ അടച്ചിടും. അതേസമയം സ്‌കൂളും, ഷോപ്പും പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. ടേക്ക്എവെ സര്‍വ്വീസും തടസ്സമില്ലാതെ തുടരും. റീജ്യണല്‍ ഗവര്‍ണര്‍മാരുമായുള്ള ചര്‍ച്ചയില്‍ അന്തിമതീരുമാനം കൈക്കൊണ്ട ശേഷമാണ് ദേശീയ ആരോഗ്യ അടിയന്തരാവസ്ഥ ഒഴിവാക്കാന്‍ നടപടി പ്രഖ്യാപിച്ച് ആഞ്ചെല മെര്‍ക്കല്‍ രംഗത്ത് വന്നത്.

അതേസമയം, സ്‌പെയിനിലും, ഇറ്റലിയിലും ലോക്ക്ഡൗണ്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ശക്തമായി . യൂറോപ്യന്‍ വിപണികളും തിരിച്ചടി നേരിടുന്നുണ്ട്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions