വിദേശം

ജസീന്ത ആര്‍ഡേന്‍ മന്ത്രിസഭയില്‍ മലയാളി പ്രിയങ്ക രാധാകൃഷ്ണനും; ന്യൂസിലാന്‍ഡിലെ ആദ്യ ഇന്ത്യന്‍ മന്ത്രി!

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡില്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ മന്ത്രിസഭയില്‍ അംഗമായി മലയാളി വനിത പ്രിയങ്ക രാധാകൃഷ്ണന്‍. ലേബര്‍ പാര്‍ട്ടി എംപിയായ പ്രിയങ്ക രാധാകൃഷ്ണന് സമൂഹിക വികസനം, യുവജനക്ഷേമം, സന്നദ്ധമേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ്‌ ജസീന്ത നല്‍കിയിരിക്കുന്നത്. തൊഴില്‍ സഹമന്ത്രി ചുമതല കൂടി പ്രിയങ്കക്ക് നല്‍കിയിട്ടുണ്ട്. എറണാകുളം പറവൂര്‍ സ്വദേശിനിയായ പ്രിയങ്ക രാധാകൃഷ്ണന്‍ രണ്ടാം വട്ടം ആണ് എംപിയാവുന്നത്.

രണ്ടാം തവണ മാത്രം എംപിയാവുന്ന വ്യക്തിക്ക് മൂന്ന് വകുപ്പുകളുടെ മന്ത്രിസ്ഥാനവും മറ്റൊരു വകുപ്പിന്റെ സഹമന്ത്രിസ്ഥാനവും ലഭിക്കുന്നത് വലിയ നേട്ടം തന്നെയാണ്. മാത്രമല്ല, ന്യൂസിലാന്‍ഡ് സര്‍ക്കാരിലെ ആദ്യ ഇന്ത്യന്‍ മന്ത്രി കൂടിയാണ് പ്രിയങ്ക രാധാകൃഷ്ണന്‍.

കഴിഞ്ഞ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന ജെന്നി സെയില്‍സയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്നു പ്രിയങ്ക. ലേബര്‍ പാര്‍ട്ടി സര്‍ക്കാരിന്റെ രണ്ടാമത്തെ ടേമില്‍ അസിസ്റ്റന്റ് സ്പീക്കര്‍ പദവിയും വഹിച്ചിരുന്നു.

എറണാകുളം പറവൂര്‍ മാടവനപ്പറമ്പ് രാമന്‍ രാധാകൃഷ്ണന്‍- ഉഷ ദമ്പതികളുടെ മകളായ പ്രിയങ്ക 14 വര്‍ഷമായി ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകയാണ്. ക്രൈസ്റ്റ് ചര്‍ച്ച് സ്വദേശിയും ഐടി ജീവനക്കാരനുമായ റിച്ചാര്‍ഡ്സണാണു ഭര്‍ത്താവ്. കുട്ടിക്കാലത്തു സിംഗപ്പൂരിലേക്കു താമസം മാറിയ പ്രിയങ്ക വെല്ലിങ്ടണ്‍ സര്‍വകലാശാലയില്‍ നിന്നു ഡവലപ്മെന്റല്‍ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം നേടാനാണു ന്യൂസീലന്‍ഡിലെത്തിയത്.

ഒരു ഭരണാധികാരി എങ്ങനെയായിരിക്കണമെന്ന് ലോകത്തിനു മുന്നില്‍ കാണിച്ചു കൊടുത്ത ആളായിരുന്നു ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍. അതുകൊണ്ടുതന്നെ വന്‍ ഭൂരിപക്ഷത്തോടെ ജനം വീണ്ടും അവരെ തിരഞ്ഞെടുത്തു. ന്യൂസിലന്‍ഡ് പൊതുതെരഞ്ഞെടുപ്പില്‍ ജസീന്തയും അവര്‍ പ്രതിനിധീകരിക്കുന്ന ലേബര്‍ പാര്‍ട്ടിയും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി. രണ്ടു വ്യാഴവട്ടത്തിനുശേഷം ആദ്യമായാണ് ന്യൂസിലാന്‍ഡില്‍ ഒരു പാര്‍ട്ടിക്കു കേവല ഭൂരിപക്ഷം കിട്ടുന്നത്. അതും പകുതി വോട്ടുകള്‍ നേടി. നേരത്തെ കൂട്ടുകക്ഷി ഭരണമാണ് ജസീന്ത നടത്തിയത്.

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും വികസനപ്രവര്‍ത്തനങ്ങള്‍ക്കും ലഭിച്ച അംഗീകാരം ആണ് ജസീന്തയുടെ വിജയം. ഏകകക്ഷി സര്‍ക്കാരായി ജസീന്തയുടെ ലേബര്‍ പാര്‍ട്ടി അധികാരത്തിലേറുമ്പോള്‍ സമ്മര്‍ദ്ദമില്ലാതെ കൂടുതല്‍ മികച്ച ഭരണം പ്രതീക്ഷിക്കാം .

1996ന് ശേഷം ആദ്യമായാണ് ഒരു പാര്‍ട്ടിയ്ക്ക് ന്യൂസിലാന്‍ഡില്‍ ഇത്തരമൊരു ചരിത്രവിജയം നേടാനാകുന്നത്. ന്യൂസിലന്‍ഡിലെ പ്രധാനപ്രതിപക്ഷ പാര്‍ട്ടിയായ നാഷണല്‍ പാര്‍ട്ടിയ്ക്ക് അവസാനഘട്ടത്തില്‍ 27 ശതമാനം വോട്ടാണ് ലഭിച്ചത്. പരാജയം അംഗീകരിച്ചുകഴിഞ്ഞതായും ജസീന്തയേയും ലേബര്‍ പാര്‍ട്ടിയേയും അഭിനന്ദിക്കുന്നതായും നാഷണല്‍ പാര്‍ട്ടി വക്താക്കള്‍ അറിയിച്ചു. ജസീന്ത ആര്‍ഡന് അന്താരാഷ്ട്രതലത്തില്‍ത്തന്നെ ലഭിച്ചിരുന്ന പിന്തുണ ലേബര്‍ പാര്‍ട്ടിയ്ക്ക് ഗുണം ചെയ്തു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions