വിദേശം

വിയന്നയില്‍ തീവ്രവാദ ആക്രമണം, ആറിടത്ത് വെടിവെപ്പ്‌, 3 മരണം

വിയന്നയില്‍ സിനഗോഗിന് പുറത്തായി കഫെകളിലും റെസ്റ്റോറന്റുകളിലുമടക്കം ആറിടത്തു നടന്ന വെടിവെപ്പില്‍ മൂന്ന് മരണം. തീവ്രവാദാക്രമണത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട് ഉണ്ട്. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പായി കഫേയിലും മറ്റും എത്തിയവര്‍ക്കെതിരെയാണ് തോക്കുധാരികളുടെ ആക്രമണം ഉണ്ടായത്. വെടിയേറ്റവരില്‍ ഒരാള്‍ തീവ്രവാദിയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

'തലസ്ഥാനത്ത് നടന്ന ഭീകരാക്രമണത്തിന്റെ ഇരകളായിരിക്കുകയാണ് നമ്മള്‍', വെടിവെപ്പ് നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഓസ്ട്രിയന്‍ ചാന്‍സിലര്‍ സെബാസ്റ്റ്യന്‍ കുര്‍സ് പറഞ്ഞു. 'അക്രമികളില്‍ ഒരാളെ നമ്മള്‍ കീഴ്‌പ്പെടുത്തിക്കഴിഞ്ഞു. എന്നാല്‍ മറ്റുള്ളവര്‍ ഇപ്പോഴും പുറത്ത് തന്നെയുണ്ട്. അവരുടെ കണ്ണില്‍ നമ്മള്‍ ആയുധങ്ങള്‍ കൈവശമുള്ളവരും തയ്യാറെടുപ്പോടുകൂടിയവരുമാണ്. അതുകൊണ്ട് തന്നെ അവര്‍ സജ്ജരായിരിക്കും', അദ്ദേഹം വ്യക്തമാക്കി.

ആക്രമണോദ്ദേശം ഇതുവരെയും വ്യക്തമല്ലെന്നും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് അധികൃതര്‍ പറയുന്നത്. രാത്രി എട്ട് മണിക്ക് ശേഷം നിരവധി തവണയാണ് നഗരത്തിലെ തെരിരുവ് വീഥികളില്‍ അക്രമികള്‍ വെടിയുതിര്‍ത്തത്. ആറ് സ്ഥലങ്ങളില്‍ വെടിവെപ്പുണ്ടായി. അജ്ഞാതനായ വ്യക്തി തെരുവിലൂടെ നടന്ന് ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നതിന്റെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത് അധികൃതര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

വിയന്നയിലെ പ്രധാന സിനഗോഗിന് പുറത്ത് വെടിവയ്പ്പ് നടന്നതിനാല്‍ ഇത് യഹൂദ വിരുദ്ധ ആക്രമണമാണെന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് കുര്‍സ് പറയുന്നത്. അതേസമയം, പ്രധാന സിനഗോഗ് ലക്ഷ്യമിട്ടുള്ള ആക്രമണമാണോ എന്ന് വ്യക്തമല്ലെന്ന് വിയന്നയിലെ ജൂത സമൂഹത്തിന്റെ തലവന്‍ ഓസ്‌കര്‍ ഡച്ച് പറഞ്ഞു.

അതേസമയം ഫ്രാന്‍സിന് ശേഷം ആക്രമിക്കപ്പെട്ട ഒരു സൗഹൃദ രാജ്യമാണിതെന്നമും ഇതാണ് നമ്മുടെ യൂറോപ്പ്, എന്നാല്‍ നമ്മള്‍ വഴങ്ങിക്കൊടുക്കില്ലെന്നും സംഭവത്തോട് പ്രതികരിച്ചുകൊണ്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions