മാലി : ഫ്രാന്‍സില്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നെന്ന വിവരത്തെ തുടര്‍ന്നുണ്ടായ മാലിയില്‍ ഫ്രഞ്ച് സേനയുടെ വ്യോമാക്രമണം. അറുപതോളം അല്‍-ഖയ്ദ തീവ്രവാദികളെ വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട് .വെള്ളിയാഴ്ച നടന്ന ആക്രമണത്തെ സംബന്ധിച്ച വിവരങ്ങള്‍ ഫ്രഞ്ച് സര്‍ക്കാരാണ് പുറത്തുവിട്ടത്. ആക്രമണം നടന്നത് ബുര്‍കിന ഫാസോയുടെയും നൈജറിന്റെയും അതിര്‍ത്തിക്കടുത്തുള്ള പ്രദേശത്തു വെച്ചാണ്. ഡ്രോണ്‍ നിരീക്ഷണത്തില്‍ ഒരു വലിയ മോട്ടോര്‍ സൈക്കിള്‍ സംഘത്തെ പ്രദേശത്ത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഫ്രഞ്ച് സൈന്യം സൈനിക നീക്കമാരംഭിച്ചത്.
രക്ഷപ്പെടുന്നതിനായി ഭീകരര്‍ മരങ്ങള്‍ക്കിടയിലേക്ക് നീങ്ങിയപ്പോള്‍ ഫ്രഞ്ച് സൈന്യം രണ്ടു മിറാഷ് ജെറ്റുകളും ഒരു ഡ്രോണുമുപയോഗിച്ച് മിസൈലുകള്‍ തൊടുത്തു. നാല് തീവ്രവാദികളെ ജീവനോടെ പിടികൂടിയതായി ഫ്രഞ്ച് സൈനിക വക്താവ് കേണല്‍ ഫ്രഡറിക്ക് ബാര്‍ബി അറിയിച്ചിട്ടുണ്ട്.
ഒക്ടോബര്‍ 30 ന് മാലിയില്‍ ബാര്‍ഖെയ്ന്‍ സേന 50 ഓളം ജിഹാദികളെ വധിക്കുകയും അവരുടെ ആയുധങ്ങളും വസ്തുക്കളും പിടിച്ചെടുക്കുകയും ചെയ്തു,'' ഫ്രാന്‍സിന്റെ നേതൃത്വത്തില്‍ ബാര്‍ഖെയിന്‍ സേന നടത്തിയ സായുധനീക്കത്തെ മുന്‍നിര്‍ത്തി ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ളോറന്‍സ് പാര്‍ലി പറഞ്ഞു. ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളെ ഇല്ലായ്മ ചെയ്യാന്‍ 2014ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ രൂപവത്കരിച്ച സേനയാണ് ബാര്‍ഖെയ്ന്‍ സേന.
ഇസ്ലാമിക ഭീകരവാദം ഫ്രാന്‍സില്‍ ശക്തമായതോടെ, ഭരണകൂടം നിലപാട് കടുപ്പിച്ചിരിക്കുകയാണ്. രാജ്യത്ത് നടക്കുന്ന കലാപം തടയാന്‍ സര്‍ക്കാര്‍ എല്ലാ മാര്‍ഗവും ഉപയോഗിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.