വിദേശം

ന്യൂസിലാന്‍ഡ് പാര്‍ലമെന്റിനെ മലയാളത്തില്‍ അഭിസംബോധന ചെയ്ത് മന്ത്രി പ്രിയങ്കാ രാധാകൃഷ്ണന്‍

കൊച്ചി: ജസീന്ത ആര്‍ഡേന്‍ മന്ത്രിസഭയില്‍ അംഗമായി ചുമതലയേറ്റ മലയാളിയായ പ്രിയങ്കാ രാധാകൃഷ്ണന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിച്ചത് മലയാളത്തില്‍. പാര്‍ലമെന്റില്‍ മലയാളത്തില്‍ സംസാരിക്കുന്നത് ആദ്യമായിരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് പ്രിയങ്ക സ്പീക്കറോട് വീഡിയോയില്‍ പറയുന്നുണ്ട്. വീഡിയോ ഇതിനകം തന്നെ നിരവധി പ്രമുഖര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

വീഡിയോ

എറണാകുളം പറവൂര്‍ സ്വദേശിയായ പ്രിയങ്ക സാമൂഹിക വികസനം, യുവജനക്ഷേമം, സന്നദ്ധ മേഖല എന്നീ വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്. ഇതിന് പുറമേ തൊഴില്‍ സഹമന്ത്രി ചുമതലയും പ്രിയങ്കാരാധാകൃഷ്ണന് നല്‍കിയിട്ടുണ്ട്. ഇത് ആദ്യമായാണ് ന്യൂസിന്യൂസിലാന്‍ഡില്‍ ഒരു ഇന്ത്യക്കാരി മന്ത്രിയാവുന്നത്.

കഴിഞ്ഞ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന ജെന്നി സെയില്‍സയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്നു പ്രിയങ്ക. 14 വര്‍ഷമായി ലേബര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന പ്രിയങ്ക ലേബര്‍ പാര്‍ട്ടി സര്‍ക്കാരിന്റെ രണ്ടാമത്തെ ടേമില്‍ അസിസ്റ്റന്റ് സ്പീക്കര്‍ പദവിയും വഹിച്ചിരുന്നു. രണ്ടാം തവണ മാത്രം എംപിയാവുന്ന വ്യക്തിക്ക് മൂന്ന് വകുപ്പുകളുടെ മന്ത്രിസ്ഥാനവും മറ്റൊരു വകുപ്പിന്റെ സഹമന്ത്രിസ്ഥാനവും ലഭിക്കുന്നത് വലിയ നേട്ടം തന്നെയാണ്.

പറവൂര്‍ മാടവനപ്പറമ്പ് രാമന്‍ രാധാകൃഷ്ണന്‍-ഉഷ ദമ്പതികളുടെ മകളാണ് പ്രിയങ്ക. ക്രൈസ്റ്റ് ചര്‍ച്ച് സ്വദേശിയും ഐടി ജീവനക്കാരനുമായി റിച്ചാര്‍ഡ്‌സാണ് ഭര്‍ത്താവ്. കുട്ടിക്കാലത്തു സിംഗപ്പൂരിലേക്കു താമസം മാറിയ പ്രിയങ്ക വെല്ലിങ്ടണ്‍ സര്‍വകലാശാലയില്‍ നിന്നു ഡവലപ്മെന്റല്‍ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം നേടാനാണു ന്യൂസീലന്‍ഡിലെത്തിയത്.

ന്യൂസിലന്‍ഡ് പൊതുതെരഞ്ഞെടുപ്പില്‍ ജസീന്തയും അവര്‍ പ്രതിനിധീകരിക്കുന്ന ലേബര്‍ പാര്‍ട്ടിയും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി. രണ്ടു വ്യാഴവട്ടത്തിനുശേഷം ആദ്യമായാണ് ന്യൂസിലാന്‍ഡില്‍ ഒരു പാര്‍ട്ടിക്കു കേവല ഭൂരിപക്ഷം കിട്ടുന്നത്. അതും പകുതി വോട്ടുകള്‍ നേടി. നേരത്തെ കൂട്ടുകക്ഷി ഭരണമാണ് ജസീന്ത നടത്തിയത്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions