വിദേശം

ഞാന്‍ ഈ ഓഫീസിലെ ആദ്യ വനിത ആയിരിക്കാം, അവസാനത്തേതായിരിക്കില്ല: കമല ഹാരിസ്

വാഷിങ്ടണ്‍ : യുഎസിന്റെ പ്രഥമ വനിതാ വൈസ് പ്രസിഡന്റ് ആണ് ഇന്ത്യന്‍ വംശജയായ കമല ഹാരിസ്. ഇതിനു പിന്നാലെ കമലാ ഹാരിസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്. യുഎസിലെ പ്രഥമ വനിതാ വൈസ് പ്രസിഡന്റ് താനായിരിക്കാം എന്നാല്‍ ഇതൊരിക്കലും അവസാനത്തേതായിരിക്കില്ലായെന്നാണ് കമലാ ഹാരിസിന്റെ പ്രതികരണം.

'ഈ ഓഫീസിലെ ആദ്യത്തെ വനിത ഞാനായിക്കാം. എന്നാല്‍ ഞാന്‍ അവസാനത്തേത് ആയിരിക്കില്ല. കാരണം ഇന്ന് രാത്രി കാണുന്ന ഓരോ കൊച്ചുപെണ്‍കുട്ടിയും ഇത് സാധ്യതകളുടെ രാജ്യമാണെന്ന് കാണുന്നു.' എന്നായിരുന്നു കമലാഹാരിസിന്റെ പ്രതികരണം.

ഏറെ നിര്‍ണായകമായ പെന്‍സില്‍വാനിയയില്‍ കൂടി വിജയം ഉറപ്പിച്ചതോടെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ തെരഞ്ഞെടുപ്പില്‍ വിജയക്കൊടി പാറിച്ചത്. ഇതോടെ ജോ ബൈഡന്‍ യുഎസിന്റെ 46 ാംമത് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു.

തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി, ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍, ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍, ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോണ്‍സണ്‍ അടക്കം ഇരുവരേയും അഭിനന്ദിച്ച് രംഗത്തെത്തി.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions