കസേര പോയതിനു പിന്നാലെ മെലാനിയയും ട്രംപിനെ കൈവിടുന്നു!
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് നില്‍ക്കുന്ന ഡൊണാള്‍ഡ് ട്രംപിനു ഭാര്യ മെലാനിയയുടെ വക ഷോക്ക് ഉണ്ടാവുമെന്ന് റിപ്പോര്‍ട്ട്. ട്രംപ് വൈറ്റ് ഹൗസില്‍നിന്ന് ഇറങ്ങിയാലുടന്‍ മെലാനിയ വിവാഹമോചനം നേടുമെന്ന വെളിപ്പെടുത്തലാണ് പുറത്തുവന്നിരിക്കുന്നത്. വൈറ്റ്ഹൗസ് മുന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഡെയ്‌ലി മെയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിവാഹമോചനത്തിന് വേണ്ടി നിമിഷങ്ങളെണ്ണി മെലാനിയ കാത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
ദമ്പതിമാരുടെ 15 വര്‍ഷം നീണ്ട വിവാഹബന്ധം അവസാനിച്ചു കഴിഞ്ഞുവെന്നാണ് വൈറ്റ് ഹൗസിലെ ഓഫീസ് ഓഫ് പബ്ലിക് ലെയ്‌സണ്‍ മുന്‍ കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഒമറോസ മാനിഗോള്‍ട്ട് ന്യൂമാന്‍ പറയുന്നത്. ട്രംപ് വൈറ്റ് ഹൗസില്‍ തുടരുന്നകാലത്തോളം അപമാനം സഹിച്ച് മുന്നോട്ടുപോകാനാണ് മെലാനിയ ശ്രമിച്ചത്. ട്രംപ് പ്രതികാരം ചെയ്യുമോ എന്ന് അവര്‍ ഭയപ്പെട്ടിരുന്നുവെന്നും അതുകൊണ്ടാണ് വഴിപിരിയല്‍ നീണ്ടതെന്നും പറയപ്പെടുന്നു. 2017 ല്‍ ട്രംപുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ന്യൂമാന്‍ രാജിവെക്കുകയായിരുന്നു.
2016 ല്‍ ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ മെലാനിയ ദുഃഖിതയായിരുന്നുവെന്ന് അരുടെ സുഹൃത്ത് വെളിപ്പെടുത്തി. അദ്ദേഹം വിജയിക്കുമെന്ന് മെലാനിയ കരുതിയിരുന്നില്ല. മകന്റെ പഠനം പൂര്‍ത്തിയാക്കുന്നതിനുവേണ്ടി അഞ്ചുമാസം കാത്തിരുന്ന ശേഷമാണ് അവര്‍ ന്യൂയോര്‍ക്കില്‍ നിന്ന് വാഷിംഗ്‌ടണിലേക്ക് താമസം മാറിയത്. വൈറ്റ് ഹൗസില്‍ ദമ്പതികള്‍ പ്രത്യേകം കിടപ്പുമുറികളാണ് ഉപയോഗിച്ചിരുന്നതെന്ന് മെലാനിയയുടെ മുന്‍ ഉപദേഷ്ടാവ് സ്രെഫാനി വള്‍ക്കോഫും വെളിപ്പെടുത്തിയിട്ടുണ്ട്. തനിക്കും മകന്‍ ബാരണിനും ട്രംപിന്റെ സ്വത്തില്‍ തുല്യവകാശം വേണമെന്ന് മെലനിയ ആവശ്യപ്പെട്ടിരുന്നതായും അവര്‍ പറഞ്ഞു.ട്രംപുമായുള്ള ബന്ധം നല്ല രീതിയിലല്ല എന്നത് മെലാനിയയുടെ പെരുമാറ്റം തന്നെ പലവട്ടം സൂചന നല്‍കിയിട്ടുണ്ട് .
2005ലാണ് മുന്‍ സ്ലൊവേനിയന്‍ മോഡലായ മെലനിയ ബിസിനസ്സുകാരനായ ട്രംപിനെ വിവാഹം ചെയ്ത്. 2006ല്‍ അവര്‍ക്ക് 2006ല്‍ അവര്‍ക്ക് ബാരണ്‍ എന്ന മകന്‍ പിറന്നു. 2001 മുതല്‍ മെലനിയ യുഎസ് പൗരയാണ്. ട്രംപിന്റെ എല്ലാ പ്രസംഗവേദികളിലും പ്രത്യക്ഷപ്പെട്ടിരുന്ന മെലാനിയയെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കാണാതിരുന്നതുതന്നെ സംശയങ്ങള്‍ വര്‍ധിപ്പിച്ചിരുന്നു.