വിദേശം

തെരഞ്ഞെടുപ്പ് അന്വേഷിക്കാന്‍ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ : അവസാന അടവും പയറ്റി ട്രംപ്

സ്വന്തം പാര്‍ട്ടിപോലും തിരെഞ്ഞെടുപ്പ് പരാജയം സമ്മതിച്ചിട്ടും കുലുങ്ങാതെ ഡൊണാള്‍ഡ് ട്രംപ്. ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്ന് പ്രഖ്യാപിക്കുന്ന ട്രംപ് പല അണിയറ നീക്കങ്ങള്‍ നടത്തുകയും ആരോപണങ്ങള്‍ ഉന്നയിച്ചും വരുകയാണ്. ഇതോടെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ആശയക്കുഴപ്പങ്ങള്‍ തുടരുകയാണ്. ഡൊണാള്‍ഡ് ട്രംപിനെ സഹായിക്കാനായി പ്രസിഡന്റ് തെരഞ്ഞെടുപ്പ് സര്‍ട്ടിഫൈ ചെയ്യുന്നതിന് മുന്‍പ് വോട്ടിംഗിലെ അപാകതകള്‍ സംബന്ധിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ യുഎസിലെ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാരോട് അറ്റോണി ജനറല്‍ വില്യം ബാര്‍ ഉത്തരവ് ഇറക്കി. ഇതിന്റെ പേരില്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിലെ വോട്ടര്‍ തട്ടിപ്പിന്റെ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ രാജിവെച്ചു.

അറ്റോണി ജനറലിന്റെ ഉത്തരവിന് പിന്നാലെയാണ് റിച്ചാര്‍ഡ് പില്‍ഗര്‍ രാജിവെച്ചതായി അറിയിച്ച് സഹജീവനക്കാര്‍ക്ക് ഇമെയില്‍ അയച്ചത്. തന്റെ മേധാവി മുന്‍പൊരിക്കലും കാണാത്ത തരത്തില്‍ അന്വേഷണത്തിന് ഫെഡറല്‍ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് ഇലക്ഷന്‍ ക്രൈംസ് ബ്രാഞ്ച് ഡയറക്ടര്‍ പില്‍ഗര്‍ രാജിവെച്ചത്. 25 വര്‍ഷത്തെ കരിയറില്‍ നിന്നാണ് പില്‍ഗര്‍ രാജിവെയ്ക്കുന്നത്. പ്രസിഡന്റ് ട്രംപിനെ ജോ ബൈഡന്‍ തോല്‍പ്പിച്ചതോടെയാണ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിനെ ഉപയോഗിച്ച് ഫലത്തെ നേരിടാന്‍ ട്രംപ് ശ്രമിക്കുന്നത്.

വില്യം ബാറിന്റെ നീക്കം നിയമവിദഗ്ധരെ രോഷാകുലരാക്കി. വോട്ടിംഗ് സംബന്ധിച്ച വിഷയങ്ങള്‍ സ്‌റ്റേറ്റ് ലെവലിലാണ് കൈകാര്യം ചെയ്യേണ്ടതെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതൊരു ഫെഡറല്‍ വിഷയമായി പരിഗണിക്കാന്‍ പാടില്ല. ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിനെ തെരഞ്ഞെടുപ്പ് യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്ന നടപടിയിലേക്കാണ് ബാര്‍ എത്തിക്കുന്നതെന്നാണ് വിമര്‍ശനം.

തെരഞ്ഞെടുപ്പ് ഔദ്യോഗികമായി സര്‍ട്ടിഫൈ ചെയ്യുന്നതിന് മുന്‍പാണ് അറ്റോണി ജനറല്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് അന്വേഷണത്തിന് ഇറങ്ങാനുള്ള അധികാരം നല്‍കിയത്. നെവാഡയില്‍ യോഗ്യരല്ലാത്ത വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തിയെന്ന വിഷയത്തിലും, പെന്‍സില്‍വാനിയയില്‍ മുന്‍കൂര്‍ ചെയ്ത മെയില്‍-ഇന്‍ ബാലറ്റുകളുമാണ് പ്രധാനമായും അന്വേഷിക്കുക. ഇവിടങ്ങളില്‍ ബൈഡന്‍ മേധാവിത്തം നേടിയതാണ് കാരണം.

അതിനിടെ, തിരഞ്ഞെടുപ്പിലെ തന്റെ വിജയം തടയുന്നതിന് വേണ്ടി ഫൈസറിന്റെ കോവിഡ് പ്രതിരോധ വാക്‌സിന്‍ 90 ശതമാനം വിജയകരമാണെന്ന പ്രഖ്യാപനം ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും ഫൈസറും മനപൂര്‍വം വൈകിപ്പിച്ചെന്ന് ട്രംപ് ആരോപിക്കുന്നു.

ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും ഡെമോക്രാറ്റുകളും തനിക്ക് ഒരു വാക്‌സിന്‍ വിജയം ലഭിക്കുമെന്ന് ആഗ്രഹിച്ചിരുന്നില്ലെന്ന് ട്രംപ് പറയുന്നു. അതിനാല്‍ തിരഞ്ഞെടുപ്പിന് മുമ്പായി വരേണ്ട പ്രഖ്യാപനം ഫലം വന്നു അഞ്ചു ദിവസം കഴിഞ്ഞിട്ടാണ്, ട്രംപ് ബഹുരാഷ്ട്ര അമേരിക്കന്‍ മരുന്നുകമ്പനിയായ ഫൈസറിന്റെ പരീക്ഷണ വാക്‌സിന്‍ 90 ശതമാനം പേരിലും ഫലപ്രദമാണെന്നു കഴിഞ്ഞ ദിവസമാണ് കമ്പനി അധികൃതര്‍ പ്രഖ്യാപിച്ചത്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions