വിദേശം

കോവിഡ് രോഗിയുടെ മൃതദേഹം ആശുപത്രി വാര്‍ഡിലെ ടോയ്‌ലറ്റില്‍! മറ്റു രോഗികളെ ഉപേക്ഷിച്ച നിലയില്‍; ഇറ്റലിയില്‍ നടക്കുന്നത് ...

കൊറോണ ലോകത്തു പിടിമുറുക്കിയപ്പോള്‍ അതിന്റെ ഭീകരത ഏറ്റവും കൂടുതല്‍ അനുഭവിച്ചത്‌ ഇറ്റലിക്കാരായിരുന്നു. ആയിരക്കണക്കിന് പേരാണ് ദിവസവും മരിച്ചു വീണത്. ആശുപത്രിയില്‍ പോലും പരിതാപകരമായിരുന്നു അവസ്ഥ. ഇറ്റലിയിലെ കുതിച്ചുയരുന്ന കോവിഡ് കേസുകളും, മരണങ്ങളും ആശങ്ക വിതയ്ക്കവേ പുറത്തുവന്ന വീഡിയോ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. കൊറോണാബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം ടോയ്‌ലറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കിടക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ആണത്. മറ്റു രോഗികളെ മലമൂത്ര വിസര്‍ജനത്തില്‍ തള്ളിയിരിക്കുകയാണ്.

ആശുപത്രി വാര്‍ഡുകള്‍ കോവിഡ് രോഗികളെ കൊണ്ട് തിങ്ങിനിറയുന്ന അവസ്ഥയില്‍ ഇറ്റലിയിലെ കാഴ്ചകളാണിത്. നേപ്പിള്‍സിലെ കാര്‍ഡാറെലി ഹോസ്പിറ്റലിലെ വൃത്തികേടായ എ&ഇ വെയ്റ്റിംഗ് റൂമില്‍ കൊറോണ ടെസ്റ്റിനായി കാത്തുനിന്ന വ്യക്തിയാണ് ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പുറത്തുവിട്ടത്.

'ഈ മനുഷ്യന്‍ മരിച്ച് കിടക്കുകയാണ്. ഇത് കാര്‍ഡാറെലി ഹോസ്പിറ്റലാണ്. ഇതാണ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ്. ഈ സ്ത്രീ അവരുടെ മലമൂത്ര വിസര്‍ജ്ജനത്തില്‍ കിടക്കുകയാണ്, ഇവര്‍ മരിച്ചോ ജീവനോടെ ഉണ്ടോയെന്ന് വ്യക്തമല്ല', ദൃശ്യങ്ങള്‍ ചിത്രീകരിച്ച ആള്‍ പറയുന്നു. കാഴ്ചകള്‍ പുറത്തുവന്നതോടെ നേപ്പിള്‍സിലും, മറ്റ് പല സ്ഥലങ്ങളിലും സ്ഥിതി കൈവിട്ട അവസ്ഥയിലാണെന്ന് ഫോറിന്‍ മിനിസ്റ്റര്‍ ലൂഗി ഡി മയോ സമ്മതിച്ചു.

സിസിലി ദ്വീപില്‍ ഇന്‍ഫെക്ഷനുകള്‍ കുതിച്ചതോടെ മേഖല ഒരു കൂട്ടക്കൊലയെ അഭിമുഖീകരിക്കുകയാണെന്ന് പലേര്‍മോ മേയര്‍ പറഞ്ഞു. നോര്‍ത്ത് മേഖലയില്‍ മികച്ച ആരോഗ്യ സംവിധാനങ്ങളുണ്ട്. സൗത്തിലെ സ്ഥിതി ഇതല്ല, കാര്‍ലോ പലേര്‍മോ വ്യക്തമാക്കി. മരണങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കുന്നതായാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ പ്രതികരണം. ഇറ്റലിയിലെ പല ആശുപത്രികളിലും സമാനമായ അവസ്ഥയാണുള്ളത്. എന്നാല്‍ അധികൃതര്‍ വിഷയത്തില്‍ പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ലെന്നാണ് ആരോപണം.

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ആറാമത്തെ കോവിഡ് മരണസംഖ്യയുള്ള രാജ്യമാണ് ഇറ്റലി. അന്ന് പുതിയ രോഗികളെത്തുമ്പോള്‍ പ്രായ മായ രോഗികളുടെ വെന്റിലേറ്റര്‍ നീക്കുകയായിരുന്നു പതിവ്. മരണത്തിലേയ്ക്ക് നീങ്ങുന്ന ആ രോഗികളുടെ ദൈന്യത പല മലയാളി നഴ്‌സുമാരും വിവരിച്ചിട്ടുണ്ട്. ഇപ്പോഴിതാ രാണ്ടാം ഘട്ടവും ഇവിടെ മാരകമായി മാറുകയാണ്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions