വിദേശം

ചെറുകിട സംരഭങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും വമ്പന്‍ കോവിഡ് സഹായ പാക്കേജ് പ്രഖ്യാപിക്കാന്‍ ബൈഡന്‍

വാഷിംഗ്ടണ്‍: കോവിഡ് ഏറ്റവും ഗുരുതരമായി ബാധിച്ച അമേരിക്കയില്‍ വലിയ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. കോടികണക്കിന് രൂപയുടെ പാക്കേജിനുള്ള ബില്‍ പാസാക്കുന്നതിനായി കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ബൈഡന്‍.

അമേരിക്കയില്‍ കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സാമ്പത്തിക പാക്കേജുകള്‍ അനിവാര്യമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡെമോക്രാറ്റുകള്‍ സാമ്പത്തിക പാക്കേജിനെ പൂര്‍ണ്ണമായും അംഗീകരിക്കുന്നതായി മുതിര്‍ന്ന നേതാവ് ജെന്‍ സാകി അറിയിച്ചു.


റിപ്പബ്ലിക്കന്‍ സെനറ്റര്‍ മിച്ച് മക്‌കേണലുമായും റിപ്പബ്ലികന്‍ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയെങ്കിലും ഡെമോക്രാറ്റുകളുടെ സാമ്പത്തിക പാക്കേജ് ആവശ്യത്തെ പൂര്‍ണ്ണമായും അംഗീകരിക്കാന്‍ ഇവര്‍ തയ്യാറായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ധാരണയിലെത്താന്‍ സാധിച്ചിട്ടില്ലെങ്കിലും വൈകാതെ തന്നെ അതുണ്ടാകുമെന്ന് ജെന്‍ സാകി കൂട്ടിച്ചേര്‍ത്തു.

ചെറുകിട ബിസിനസ് സംരഭങ്ങള്‍ക്ക് കടം നല്‍കുന്നതിനുള്ള പദ്ധതിയിലെ 455 ബില്യണ്‍ ചെലവഴിച്ചിട്ടില്ല. ഈ തുക കോവിഡ് സഹായ പാക്കേജിലേക്ക് മാറ്റാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നാണ് മിച്ച് മക്‌കേണല്‍ നിര്‍ദേശിച്ചത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പാളിച്ചകളും തൊഴിലിലായ്മ വര്‍ധിച്ചതും ദുരിതാശ്വാസ സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കാതിരുന്നതുമാണ് ഡൊണാള്‍ഡ് ട്രംപിന്റെ തോല്‍വിയിലേക്ക് നയിച്ചതെന്ന് നിരവധി പേര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് ഇക്കാരണങ്ങളാണ് ബൈഡന്‍ ട്രംപിനെതിരെ പ്രധാനമായും ഉയര്‍ത്തിക്കാണിച്ചിരുന്നത്. അതുകൊണ്ടു തന്നെ മുന്‍ പ്രസിഡന്റില്‍ നിന്നും വ്യത്യസ്തമായ രീതിയിലായിരിക്കും ജോ ബൈഡന്റെ കൊവിഡ് അനുബന്ധ പ്രവര്‍ത്തനങ്ങളെന്നാണ് സാമ്പത്തിക പാക്കേജിന്റെ പശ്ചാത്തലത്തില്‍ ഉയരുന്ന നിരീക്ഷണങ്ങള്‍.

അധികാര കൈമാറ്റത്തിന് ട്രംപ് പൂര്‍ണ്ണമായും തയ്യാറായിട്ടില്ലെങ്കിലും ഉന്നത അധികാര സ്ഥാനങ്ങളിലിരിക്കുന്നവരുമായി ബൈഡന്‍ കൂടിക്കാഴ്ചകള്‍ ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് സ്പീക്കര്‍ നാന്‍സി പെലോസിയുമായും ഡെമോക്രാറ്റിക് അധ്യക്ഷന്‍ ചക്ക് ഷൂമറുമായും ജോ ബൈഡന്‍ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions