വിദേശം

ബാബര്‍ അസം 10 വര്‍ഷം പീഡിപ്പിച്ചുവെന്ന് യുവതി; പാക് ടീം നായകന്‍ കുരുക്കില്‍

ലൈംഗികാരോപണവുമായി യുവതി. 10 വര്‍ഷത്തോളമായി വിവാഹ വാഗ്ദാനം നല്‍കി അസം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം. ഗര്‍ഭിണിയാക്കുകയും ചെയ്തു. യുവതി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് വെളിപ്പെടുത്തല്‍. സ്കൂളില്‍ ബാബര്‍ അസമിന്റെ സഹപാഠിയായിരുന്നു എന്നും കഴിഞ്ഞ 10 വര്‍ഷത്തോളമായി വിവാഹ വാഗ്ദാനം നല്‍കി ബാബര്‍ അസം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം.

എന്നാല്‍, ക്രിക്കറ്റിലെ സൂപ്പര്‍താരമായി വളര്‍ന്നതോടെ അസം വാക്കു മാറ്റിയെന്ന് യുവതി പറയുന്നു. പരാതിയുമായി പൊലീസിനെ സമീപിക്കാന്‍ ഒരുങ്ങിയപ്പോള്‍ ബാബര്‍ അസം തന്നെ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തെന്നും യുവതി പറഞ്ഞു. ബന്ധത്തെ കുറിച്ച് ഇരുവരുടെയും വീട്ടുകാര്‍ക്കും അറിവുണ്ടായിരുന്നതായും യുവതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കരിയറിന്റെ തുടക്കത്തില്‍ താന്‍ സാമ്പത്തികമായും ബാബറിനെ പിന്തുണച്ചിരുന്നതായും യുവതി ചൂണ്ടിക്കാട്ടി.

അതേസമയം, യുവതിയുടെ ആരോപണങ്ങളോട് പാക് ക്രിക്കറ്റ് ബോര്‍ഡോ ബാബര്‍ അസമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ന്യൂസീലന്‍ഡ് പരമ്പരയ്ക്കായി എത്തിയ പാകിസ്താന്‍ ടീമിനൊപ്പമുള്ള ബാബര്‍ ഇപ്പോള്‍ 14 ദിവസത്തെ ക്വാറന്റൈനിലാണ്. നിലവില്‍ എല്ലാ ഫോര്‍മാറ്റിലും പാകിസ്താനെ നയിക്കുന്നത് ബാബറാണ്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions