സ്പിരിച്വല്‍

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ദമ്പതീ വര്‍ഷാചരണം സമാപിച്ചു; ഇന്ന് മുതല്‍ കുടുംബ കൂട്ടായ്മ വര്‍ഷാചരണം

പ്രെസ്റ്റന്‍ . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ആചരിച്ച ദമ്പതീ വര്‍ഷാചരണം ഇന്നലെ കൊണ്ട് സമാപിച്ചതായും ഇന്ന് മുതല്‍ വരുന്ന ഒരു വര്‍ഷത്തേക്ക് കുടുംബ കൂട്ടായ്മാ വര്‍ഷമായി ആചരിക്കുമെന്നും രൂപതാ കേന്ദ്രത്തില്‍ നിന്നും അറിയിച്ചു . കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബര്‍മിങ്ഹാമില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്ത ഒരു വര്‍ഷം നീണ്ടു നിന്ന ദമ്പതീവര്‍ഷാചരണം കോവിഡ് കാലമായിട്ടും ചലനാത്മകമായ ഒട്ടേറെ പരിപാടികളോടെ ആണ് സമാപിച്ചത് .

രൂപതയില്‍ വിവാഹ ജൂബിലി ആഘോഷിച്ച ദമ്പതികളെ ആദരിച്ചു കൊണ്ട് നടന്ന പരിപാടിയോടെ ആരംഭിച്ച ദമ്പതീ വര്‍ഷത്തില്‍ രൂപത തലത്തിലും വിവിധ ഇടവക , മിഷന്‍ തലങ്ങളിലും , വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു , വിശുദ്ധ കുര്‍ബാന വിശുദ്ധ ജീവിതത്തിന് എന്ന വിഷയത്തെ ആസ്പദമാക്കി പ്രത്യേകമായി നടത്തിയ ഉപന്യാസ മത്സരം . വിശുദ്ധ കുര്‍ബാനയെ അടിസ്ഥാനമാക്കി ദിവ്യാകാരുണ്യ മിഷനറി സഭയിലെ വൈദികര്‍ ചേര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ പ്രത്യേക ധ്യാനം , ദമ്പതികള്‍ക്കായി പ്രത്യേകം സംഘടിപ്പിച്ച സി ആന്‍ മരിയ എസ് .എച്ച് നടത്തിയ വചനപ്രഘോഷണം ,യുവജന ദമ്പതികള്‍ക്കയായി ജസ്റ്റീസ് കുര്യന്‍ ജോസഫ് ,റൈഫെന്‍ , ടെസ്സി ദമ്പതികള്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ സെമിനാര്‍ ,സമാപനത്തിന്റെ മൂന്നു ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാന വിശുദ്ധ ജീവിതത്തിന് എന്ന വിഷയം അടിസ്ഥാനമാക്കി പ്രശസ്ത വചന പ്രഘോഷകന്‍ ഫാ . ഡാനിയേല്‍ പൂവണ്ണത്തില്‍ നടത്തിയ വചന പ്രഘോഷണം , എന്നിവയുള്‍പ്പെടെ സാമൂഹ്യമാധ്യമങ്ങളുടെ സാധ്യതകള്‍ എല്ലാം പ്രയോജനപ്പെടുത്തിയാണ് ഈ ദമ്പതീ വര്‍ഷാചരണം ഏറ്റം മനോഹരമായി ആചരിച്ചത് .

ദമ്പതീ വര്‍ഷത്തിനായി ഫാ ഷാജി തുമ്പേചിറയില്‍ രചനയും , സംഗീതവും നിര്‍വഹിച്ച പ്രത്യേക ഗാനവും പുറത്തിറക്കിയിരുന്നു , ദമ്പതീവര്‍ഷത്തിന്റെ വിജയത്തിനും , ദമ്പതികള്‍ക്കായും പ്രത്യേക പ്രാര്‍ഥനകളും തയ്യാറാക്കി ഭവനങ്ങളിലും പള്ളികളിലും നല്‍കിയിരുന്നു . രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നിര്‍ദേശ പ്രകാരം വികാരി ജനറാള്‍ മോണ്‍ . ജിനോ അരീക്കാട്ട് എം. സി .ബി .എസിന്റെ നേതൃത്വത്തില്‍ രൂപതയിലെ വിവിധ കമ്മീഷനുകളുടെ ചെയര്‍മാന്‍മാര്‍ , വിവിധ ഇടവക/ മിഷന്‍ കേന്ദ്രങ്ങളിലെ വൈദികര്‍ , അല്‍മായ നേതൃത്വം എന്നിവരാണ് ദമ്പതീ വര്‍ഷാചരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് .

  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് മഹോത്സവം 27ന്
  • കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ സിറോ മലങ്കര മിഷന്റെ ക്രിസ്തുമസ് ശുശ്രൂഷ ബുധനാഴ്ച
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions