അസോസിയേഷന്‍

പതിനൊന്നാമത് യുക്മ ദേശീയ കലാമേള ഉദ്ഘാടനം ഡിസംബര്‍ 12 ന് എസ് പി ബി വെര്‍ച്വല്‍ നഗറില്‍


യശഃശരീരനായ സംഗീത ചക്രവര്‍ത്തി എസ് ബി ബാലസുബ്രഹ്മണ്യത്തിന് ആദരവ് അര്‍പ്പിച്ചുകൊണ്ട്, പതിനൊന്നാമത് യുക്മ ദേശീയ കലാമേള എസ് പി ബി വെര്‍ച്വല്‍ നഗറില്‍ ഡിസംബര്‍ 12 ശനിയാഴ്ച ഉദ്ഘാടനം ചെയ്യപ്പെടും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് നടക്കുന്ന യുക്മ ദേശീയ കലാമേള പ്രവാസ ലോകത്തിന് വേറിട്ട അനുഭവമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍.

ഡിസംബര്‍ 12 മുതല്‍ 19 വരെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന രീതിയിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജായ UUKMA യിലൂടെയാണ് മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യപ്പെടുന്നത്. യു കെ യിലെ അറിയപ്പെടുന്ന നര്‍ത്തകിയും നൃത്താധ്യാപികയുമായ മഞ്ജു സുനില്‍ അവതരിപ്പിക്കുന്ന രംഗപൂജയോട് കൂടെ ആയിരിക്കും ദേശീയ കലാമേള ഉദ്ഘാടനം ചെയ്യപ്പെടുന്നത്. വിവിധ കാറ്റഗറികളിലും ഇനങ്ങളിലുമായി അഞ്ഞൂറിലേറെ എന്‍ട്രികളാണ് കലാമേളയിലേക്ക് രജിസ്റ്റര്‍ ചെയ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നത്.

കലാമേള ഉദ്ഘാടനത്തോട് അനുബന്ധിച്ച് യുക്മ കലണ്ടര്‍ 2021 ന്റെ പ്രകാശനവും നടക്കുന്നതാണ്. യു കെ മലയാളികളുടെ സ്വീകരണമുറിക്ക് അലങ്കാരമായി ബഹുവര്‍ണ്ണങ്ങളില്‍ പ്രിന്റു ചെയ്ത സ്‌പൈറല്‍ കലണ്ടര്‍ ആണ് യുക്മ ഈ വര്‍ഷം തയ്യാര്‍ ചെയ്യുന്നത്. മുന്‍ വര്‍ഷങ്ങളിലേത് പോലെ തന്നെ തികച്ചും സൗജന്യമായി, പതിനയ്യായിരം കലണ്ടറുകളാണ് വിതരണത്തിനായി എത്തുന്നത്. 2021ലെ എല്ലാ മാസങ്ങളിലും, യുക്മ കലണ്ടര്‍ ഉപയോഗിക്കുന്നവരില്‍നിന്നും ഓരോ ഭാഗ്യശാലികളെ കണ്ടെത്തുന്ന ഒരു നൂതന സമ്മാന പദ്ധതിയും സൗജന്യമായിത്തന്നെ യുക്മ ഒരുക്കുന്നുണ്ട്.
യുക്മ കലണ്ടറുകള്‍ ആവശ്യമുള്ള അംഗ അസോസിയേഷനുകള്‍ അതാത് റീജിയണല്‍ പ്രസിഡന്റുമാരുടെ അടുത്ത് ആവശ്യമുള്ള കലണ്ടറുകളുടെ എണ്ണം അറിയിച്ചാല്‍ മതിയാവും. കലണ്ടര്‍ ആവശ്യമുള്ള ഇതര സംഘടനകളും വ്യക്തികളും കലണ്ടറിന്റെ ചുമതലയുള്ള ഭാരവാഹികളായ അഡ്വ. എബി സെബാസ്റ്റ്യന്‍ (07702862186), ടിറ്റോ തോമസ് (07723956930) സെലീന സജീവ് (07507519459) എന്നിവരുമായി നേരിട്ടോ, യുക്മ റീജിയണല്‍ ഭാരവാഹികള്‍ മുഖേനയോ ബന്ധപ്പെടാവുന്നതാണ്. യു.കെ മലയാളികള്‍ക്കായി യുക്മ ഒരുക്കുന്ന 2021ലെ മനോഹരമായ കലണ്ടര്‍ സ്വന്തമാക്കുന്നതിനുള്ള അവസരം യു.കെയിലെ എല്ലാ മലയാളികളും പ്രയോജനപ്പെടുത്തണമെന്ന് ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

യുക്മ അംഗ അസോസിയേഷനുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാതെ തന്നെ കലണ്ടറുകള്‍ ലഭിക്കുന്നതാണ്. ഇനിയും കലണ്ടറുകള്‍ ആവശ്യമുള്ള അംഗ അസോസിയേഷനുകളല്ലാത്തവര്‍ക്കും, വ്യക്തികള്‍ക്കും താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.


https://docs.google.com/forms/d/e/1FAIpQLSfwexaIY8pvIY5j_V1MvVWkjCGuoUD6iiXci1_KJrAQuRS3kA/viewform

ബ്രാന്‍ഡ്‌ന്യൂ Peugeot 108 കാര്‍ ഒന്നാം സമ്മാനം പ്രഖ്യാപിച്ചുകൊണ്ട് നടന്ന യുക്മ യു ഗ്രാന്റ് ലോട്ടറിയുടെ സ്വര്‍ണ്ണനാണയങ്ങള്‍ സമ്മാനമായി ലഭിച്ചവര്‍ക്കുള്ള സമ്മാനദാനവും ദേശീയ കലാമേള ഉദ്ഘാടനത്തോടനുബന്ധിച്ച് യുക്മ നടത്തുകയാണ്.

പദ്ധതിയുടെ ഒന്നാം സമ്മാനമായ ബ്രാന്‍ഡ്‌ന്യൂ Peugeot 108 കാര്‍ ഹേവാര്‍ഡ്‌സ്ഹീത്തില്‍ നിന്നുള്ള ജോബി പൗലോസ് സ്വന്തമാക്കിയത്. യുക്മ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ളയും ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യനും റീജണല്‍ പ്രസിഡന്റ് ആന്റണി എബ്രഹാമും നേതൃത്വം നല്‍കുന്ന സൗത്ത് ഈസ്റ്റ് റീജിയണിലെ HUM ഹേവാര്‍ഡ്‌സ്ഹീത്ത് അസോസിയേഷന്‍ അംഗമാണ് ജോബി. എറണാകുളം കാലടി മാണിക്കമംഗലം സ്വദേശിയാണ് ജോബി. സുരഭി ജോബിയാണ് ഭാര്യ. അമീലിയ, ആഞ്ചലീന എന്നിവരാണ് മക്കള്‍. ഹേവാര്‍ഡ്‌സ്ഹീത്തു പ്രിന്‍സ് റോയല്‍ ഹോസ്പിറ്റലിലാണ് ജോബിയും ഭാര്യ സുരഭിയും ജോലി ചെയ്യുന്നത്.

മിഡ്‌ലാന്‍ഡ്‌സിലെ MIKCA വാല്‍സാല്‍ അസോസിയേഷന്‍ സെക്രട്ടറി കൂടിയായ അജീസ് കുര്യന്‍ രണ്ടാം സമ്മാനമായ ഇരുപത്തിനാല് ഗ്രാമിന്റെ സ്വര്‍ണ നാണയങ്ങള്‍ക്ക് ഉടമയായപ്പോള്‍, മൂന്നാം സമ്മാനമായ പതിനാറ് ഗ്രാമിന്റെ സ്വര്‍ണ്ണ നാണയങ്ങള്‍ WAM വെന്‍സ്ഫീല്‍ഡ് അസോസിയേഷനിലെ ജിജിമോന്‍ സെബാസ്‌ററ്യനാണ് സ്വന്തമാക്കിയത്.

ഒരു പവന്‍ വീതം തൂക്കം വരുന്ന പതിനാറ് സ്വര്‍ണ്ണ നാണയങ്ങള്‍ ആണ് നാലാം സമ്മാനമായി ലഭിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ചതുപോലെ യുക്മയുടെ ഓരോ റീജിയണുകള്‍ക്കും ഒരു പവന്‍ വീതമുള്ള രണ്ട് സ്വര്‍ണ്ണ നാണയങ്ങള്‍ വീതം ലഭിക്കുന്ന വിധമാണ് നാലാം സമ്മാനത്തിന്റെ നറുക്കെടുപ്പ് നടന്നത്. മുന്‍ വര്‍ഷങ്ങളിലേതുപോലെതന്നെ യു കെ യിലെ പ്രമുഖ മലയാളി ബിസിനസ് സംരംഭകരായ അലൈഡ് മോര്‍ട്ട്‌ഗേജ് സര്‍വീസസ് ആണ് യുക്മ യു ഗ്രാന്റ് 2019 ന്റെ എല്ലാ സമ്മാനങ്ങളും സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

മുന്‍ വര്‍ഷങ്ങളില്‍ നിന്നും യുക്മ യു ഗ്രാന്റ് പദ്ധതി 2019 നെ ആകര്‍ഷകമാക്കി മാറ്റിയത് എല്ലാ റീജിയണുകള്‍ക്കും ഒരു പവന്‍ വീതമുള്ള രണ്ട് സമ്മാനങ്ങള്‍ വീതം ഗ്യാരണ്ടിയായി ഉറപ്പ് വരുത്തിയായിരുന്നു. ഓരോ റീജിയണ്‍ തലത്തില്‍ വിജയികളായവര്‍ താഴെ പറയുന്നവരാണ്.

സൗത്ത് ഈസ്റ്റ് റീജിയണില്‍ ബോയ്‌സ് കൂവക്കാടന്‍ (WMA, വോക്കിങ്ങ്), തോമസ് ജോസഫ് (GMA, ഗില്‍ഡ്‌ഫോഡ്), സൗത്ത് വെസ്റ്റ് റീജിയണില്‍ മാര്‍ട്ടിന്‍ സെബാസ്റ്റ്യന്‍, എല്‍ദോസ് മത്തായി എന്നിവര്‍ക്ക് സംയുക്തമായും, ഡോണി ഫിലിപ്പിനും (AMS

ഐല്‍സ്ബറി), ഈസ്റ്റ് ആംഗ്ലിയ റീജിയണില്‍ KCF വാറ്റ്‌ഫോര്‍ഡിലെ മനോജ് കുമാറിന്റെ മകന്‍ ആര്‍ത് മനോജ്കുമാറിനും, യുക്മ ജ്വാല ചീഫ് എഡിറ്റര്‍ റെജി നന്തിക്കാട്ടിനും, മിഡ്‌ലാന്‍ഡ്‌സ് റീജിയല്‍ നിന്നും ജോ ഐപ്പ് (BCMC, ബര്‍മിങ്ഹാം), സാനു ജോസഫ് (WAM, വെഡ്‌നെസ്ഫീല്‍ഡ്) എന്നിവര്‍ക്കും യോര്‍ക്ക്‌ഷെയര്‍ & ഹമ്പര്‍ റീജിയണില്‍ രഞ്ജി വര്‍ക്കി (WYMA, വേക്ഫീല്‍ഡ്), ഷിജു പുന്നൂസ് (SMA, ഷെഫീല്‍ഡ്), സ്‌കോട്ട്‌ലാന്‍ഡ്, നോര്‍ത്ത് ഈസ്റ്റ്, വെയില്‍സ് എന്നീ സ്ഥലങ്ങളില്‍ നിന്നും ബിജു കുര്യാക്കോസ് (SMA, സ്‌കോട്‌ലന്‍ഡ്), സനീഷ് ചന്ദ്രന്‍ (CMA, കാര്‍ഡിഫ്), നോര്‍ത്ത് വെസ്റ്റ് റീജിയണില്‍ LIMA ലിവര്‍പൂള്‍ മുന്‍ സെക്രട്ടറി എല്‍ദോസ് സണ്ണി, ജിജോ കിഴക്കേക്കാട്ടില്‍ (MMCA, മാഞ്ചസ്റ്റര്‍), നാഷണല്‍ തലത്തില്‍ വര്‍ഗീസ് ഫിലിപ്പിന്റെ മകള്‍ ഫെബ ഫിലിപ്പ് (OXMAS ഓസ്‌ഫോര്‍ഡ്) എന്നിവരാണ് ഒരു പവന്‍ വീതം സ്വന്തമാക്കിയത്.

  • കാര്‍ഡിഫ് മലയാളി ആശിഷിന്റെ ഓര്‍മ്മയ്ക്കായി വോളിബോള്‍ ടൂര്‍ണമെന്റ് ഒരുക്കി സുഹൃത്തുക്കള്‍
  • ബ്ലാക്ക്ബേണ്‍ യുണൈറ്റഡ് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍
  • യുക്മ നഴ്‌സസ് ഫോറം 8-ാം ദേശീയ സമ്മേളനവും അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷവും മെയ് 9ന്; നഴ്‌സുമാര്‍ക്കായി റീല്‍ മത്സരവും
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ 2026 ലെ പ്രധാന പരിപാടികളുടെ തീയതികള്‍ പ്രഖ്യാപിച്ചു
  • ആവേശം വിതറി ലിവര്‍പൂള്‍; ലിമയുടെ രജതജുബിലി ആഘോഷം 'പ്രയാണം @ 25' അവിസ്മരണീയമായി
  • മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന് നവനേതൃത്വം; ശ്രീജിത്ത് കുറുവന്‍കാട്ടില്‍ പ്രസിഡന്റ് , പ്രവീണ്‍ രാമകൃഷ്ണന്‍ സെക്രട്ടറി
  • നാഗമണ്ഡല നാടകം എ ഐ സഹായത്താല്‍ സ്റ്റേജില്‍ അവതരിപ്പിച്ച് ശ്രദ്ദേയമായി കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി
  • ടോണ്ടന്‍ മലയാളി അസോസിയേഷന് നവനേതൃത്വം
  • മോഹന്‍ജി ഫൗണ്ടേഷനും, ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും ചേര്‍ന്ന് വിവേകാനന്ദ ജയന്തി ആഘോഷം സംഘടിപ്പിക്കുന്നു
  • അശോക് കുമാറിന്റെ മാരത്തോണ്‍ ചാരിറ്റി ഫണ്ട് റൈസിംഗ് ; ക്രോയ്ഡോണ്‍ മേയറും സിവിക് മേയറും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions