അസോസിയേഷന്‍

എസ് ജാനകി, വാണി ജയറാം, പി സുശീല, മാധുരി തുടങ്ങിയ ദക്ഷിണേന്ത്യന്‍ ഗായക രത്‌നങ്ങള്‍ക്ക് ആദരവുമായി 'സ്മൃതി ഗീതാഞ്ജലി'

മലയാള ചലച്ചിത്ര സംഗീത പ്രേമികള്‍ക്കും തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങി ഇന്ത്യന്‍ ചലച്ചിത്ര സംഗീതലോകത്തിന് മുഴുവനും വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ സംഗീത ഇതിഹാസ രത്‌നങ്ങളാണ് എസ് ജാനകി, പിസുശീല, വാണി ജയറാം, മാധുരി തുടങ്ങിയ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ഗായകര്‍.

ഈ മഹാ പ്രതിഭകള്‍ സംഗീത ലോകത്തിനു നല്‍കിയ സംഭാവനകളെ സ്മരിച്ചു കൊണ്ടും, ഈ അതുല്യപ്രതിഭകള്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ടും, ഇവര്‍ ആലപിച്ച ശ്രുതി മധുരങ്ങളായ ഗാനങ്ങള്‍ കോര്‍ത്തിണക്കിഅവതരിപ്പിക്കുന്ന പ്രത്യേക പരിപാടിയാണ് 'സ്മൃതി ഗീതാഞ്ജലി'

ആതുര ശുശ്രുഷ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രശസ്ത ഗായകരായ യുകെയില്‍ നിന്നുള്ള ഡോ : സവിത മേനോന്‍ , ഡോ : വാണി ജയറാം (ഏഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫെയിം), ഇന്ത്യയില്‍ നിന്നും ഡോ: രശ്മി സുധേഷ്, ഡോ: സംഗീത ബാലകൃഷ്ണന്‍ എന്നിവരാണ് ഈ സംഗീതാര്‍ച്ചന അവതരിപ്പിക്കുന്നത്.

ഓര്‍ക്കസ്ട്ര കൈകാര്യം ചെയ്തിരിക്കുന്നത് റിഥം നിഷാന്ത് കോഴിക്കോട് , ഗിറ്റാര്‍ നിതിന്‍, തബല ലാലു, വിനീഷ് കീബോര്‍ഡ് , തബല സന്ദീപ് പോപ്പാട്കര്‍ യുകെ തുടങ്ങിയവരാണ്

കൊച്ചിന്‍ കലാഭവന്‍ ലണ്ടനും, പ്രശസ്ത ഗായകനായ ജി വേണുഗോപാല്‍ കാന്‍സര്‍ രോഗികളായ കുട്ടികളെസഹായിക്കുന്നതിന് വേണ്ടി നടത്തുന്ന 'സസ്‌നേഹം ജി വേണുഗോപാല്‍' ഫൗണ്ടേഷനും ചേര്‍ന്നാണ് ഈഗാനോപഹാരം പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിക്കുന്നത്.ഡിസംബര്‍ 12 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് യുകെ സമയംമൂന്ന് മണിമുതല്‍ (ഇന്ത്യന്‍ സമയം 8:30) കൊച്ചിന്‍ കലാഭവന്‍ ലണ്ടന്റെ we shall overcome ഫേസ്ബുക് പേജില്‍ലൈവായി സ്മൃതി ഗീതാഞ്ജലി പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും .


യുകെയില്‍ നിന്നുള്ള അറിയപ്പെടുന്ന നര്‍ത്തകിയും സ്‌റ്റേജ് ആങ്കറുമായ ദീപ്തി വിജയനാണ് ഈ പരിപാടിപ്രേക്ഷകര്‍ക്ക് മുന്പിലെത്തിക്കുന്നത്. പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാര്‍ റെയ്‌മോള്‍ നിധിരി, ദീപാ നായര്‍.

പ്രോഗ്രാംകാണുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://www.facebook.com/We-Shall-Overcome-100390318290703/

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions