സ്പിരിച്വല്‍

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വികാരി ജനറാള്‍ മോണ്‍ . ജിനോ അരീക്കാട്ട് എഴുതിയ ഭക്തിഗാനം ശ്രദ്ധേയമാകുന്നു

ലണ്ടന്‍ : ഡിസംബര്‍ , ജനുവരി മാസങ്ങള്‍ സീറോ മലബാര്‍ സഭയിലെ വൈദിക വിദ്യാര്‍ഥികളെ സംബന്ധിച്ചും സഭയെ സംബന്ധിച്ചും ഏറെ പ്രാധാന്യമുള്ള മാസങ്ങളാണ് ആരാധന ക്രമ വത്സരത്തിലെ ആദ്യ മാസമായ മംഗളവാര്‍ത്തകാലം ആരംഭിക്കുന്ന ഡിസംബര്‍ മാസത്തിലാണ് സഭയിലെ വിവിധ രൂപതകളിലും , വിവിധ കോണ്‍ഗ്രിഗേഷനുകളിലും തിരുപ്പട്ട ശുശ്രൂഷകള്‍ നടക്കുന്നത് , സഭയുടെ ആരാധന ക്രമ ശുശ്രൂഷകളില്‍ ഏറ്റവും മനോഹരമായ ശശ്രൂഷകളില്‍ ഒന്നായ ഈ പൗരോഹിത്യ സ്വീകരണ ശുശ്രൂഷയില്‍ ആലപിക്കാന്‍ ഉതകുന്ന ഒരു മനോഹര ഗാനത്തിനു ജന്മം നല്‍കിയിരിക്കുകയാണ് ക്രിസ്തീയ ഭക്തി ഗാന രംഗത്ത് നിസ്തുലമായ സംഭാവനകള്‍ നല്‍കിയ ദിവ്യകാരുണ്യ മിഷനറി സഭ അംഗമായ ഫാ. മാത്യൂസ് പയ്യപ്പള്ളിയും , ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ മോണ്‍ . ജിനോ അരിക്കാട്ടും ചേര്‍ന്ന് .

കെസ്റ്ററിന്റെ മനോഹരമായ ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട ഈ ഗാനം ഇതിനോടകം തന്നെ തിരുപ്പട്ട ശുശ്രൂഷക്കായി ഒരുങ്ങുന്ന വിവിധ സ്ഥ ലങ്ങളിലെ പള്ളികളിലെ ക്വയറുകളും , വിവിധ കോണ്‍ഗ്രിഗേഷനുകളിലെ ഗായക സംഘങ്ങളും പരിശീലനം തുടങ്ങിക്കഴിഞ്ഞു .'കുശവന്റെ കയ്യിലെ കളിമണ്ണ് പോലെ 'എന്ന് തുടങ്ങുന്ന ഗാനം ഒരു തിരുപ്പട്ട ശുശ്രൂഷയുടെ ദൃശ്യങ്ങളോടൊപ്പം യു ട്യൂബിലും അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ജോസഫ് മനോ നിര്‍മ്മാണ നിര്‍വഹണം നിര്‍വഹിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വഹിച്ചിരിക്കുന്നത് ബാജിയോ ബാബു ആണ് .

ഈ ഗാനം കേള്‍ക്കുവാനും ഷെയര്‍ ചെയ്യുവാനും താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://www.youtube.com/watch?v=zL3vjj2evGQ

  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് മഹോത്സവം 27ന്
  • കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ സിറോ മലങ്കര മിഷന്റെ ക്രിസ്തുമസ് ശുശ്രൂഷ ബുധനാഴ്ച
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions