അസോസിയേഷന്‍

യു എ ഖാദറിന് ആദരാഞ്ജലി അര്‍പ്പിച്ച് ജ്വാല ഇ മാഗസിന്‍ ഡിസംബര്‍ ലക്കം പ്രസിദ്ധീകരിച്ചു

മലയാള സാഹിത്യത്തിന് മഹത്തായ സംഭാവനകള്‍ നല്‍കിയ സാഹിത്യകാരന്‍ യു എ ഖാദറിന്റെ വേര്‍പാടില്‍ ആദരാഞ്ജലി അര്‍പ്പികൊണ്ട്, അദ്ദേഹത്തിന്റെ മുഖചിത്രവുമായി യുക്മ സാംസ്‌കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ ഡിസംബര്‍ ലക്കം പ്രസിദ്ധീകരിച്ചു.

എഡിറ്റോറിയലില്‍ ചീഫ് എഡിറ്റര്‍ റജി നന്തികാട്ട് കേരളത്തില്‍ ഇപ്പോള്‍ നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മലയാളികളുടെ പൗരബോധത്തെയും ജനാധിപത്യ ബോധത്തെയും അഭിനന്ദിച്ചു. കൊറോണ എന്ന മഹാമാരിയുടെ കാലത്തും സമ്മതിദായകര്‍ മുന്‍ തിരഞ്ഞെടുപ്പുകളിലേതുപോലെ തന്നെ വോട്ട് ചെയ്യാനെത്തിയത് കേരളത്തിലെ ജനങ്ങളുടെ പൗരബോധത്തെയും ജനാധിപത്യ ബോധത്തെയും ആണ് സൂചിപ്പിക്കുന്നത്. അത് പോലെ ജനങ്ങള്‍ രാഷ്ട്രീയ രംഗത്തും ഭരണ രംഗത്തും ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്ന് കിഴക്കമ്പലത്തെയും സമീപ പഞ്ചായത്തുകളിലെയും ട്വന്റി ട്വന്റി ജനകീയ കൂട്ടായ്മയുടെ വിജയം സൂചിപ്പിക്കുന്നത് എന്ന് എഡിറ്റോറിയല്‍ തുടരുന്നു.

ബിനു മോനിപ്പള്ളി എഴുതിയ 'ഇത് പരാജിതര്‍ക്ക് വേണ്ടി' എന്ന ലേഖനത്തില്‍ നമ്മള്‍ക്ക് എങ്ങനെ സന്തോഷത്തോടെ ജീവിക്കുവാന്‍ കഴിയും എന്ന രസകരമായി വിവരിക്കുന്നു. മലയാള നാടക രംഗത്തിന് വളരെയേറെ സംഭാവനകള്‍ നല്‍കിയ സെയ്ത്താന്‍ ജോസഫ് എന്ന മഹാനായ കലാകാരനെ പരിചയപ്പെടുത്തുകയാണ് സജി അഭിരാമന്‍ തന്റെ 'സെയ്ത്താന്‍ ജോസഫ്' എന്ന ലേഖനത്തില്‍. സന്തോഷ് ഏച്ചിക്കാനം എഴുതിയ സ്വപ്നം ജീവിതത്തേക്കാള്‍ വലിയ യാഥാര്‍ഥ്യം എന്ന ലേഖനത്തില്‍ ബൈജു എന്‍ നായരുടെ ആന്‍ഡമാനും ആഫ്രിക്കയും എന്ന പുസ്തകത്തെ മനോഹരമായി പരിചയപ്പെടുത്തുന്നു.

മലയാള ചലച്ചിത്ര ഗാനങ്ങളുടെ പിറവിയെക്കുറിച്ചു തുടര്‍ച്ചയായി എഴുതുന്ന രവിമേനോന്‍ ഈ ലക്കത്തിലും പ്രസിദ്ധമായ ഒരു ഗാനം പിറന്നതിനെക്കുറിച്ചു ഹൃദയസ്പര്‍ശിയായി എഴുതിയിക്കുന്നു. തമിഴ് സിനിമ രംഗത്തും രാഷ്ട്രീയ സാഹിത്യരംഗത്തും വളരെയേറെ ചലനം ഉണ്ടക്കിയ ചോ രാമസ്വാമിയെ ഓര്‍മ്മിപ്പിക്കുന്നു തന്റെ ഓര്‍മ്മക്കുറിപ്പില്‍.

യു കെയിലെ സാഹിത്യരംഗത്ത് സുപരിചിതയായ ബീനാ റോയ് എഴുതിയ റിബേക്ക അടക്കം കഥകളും കവിതകളും അടങ്ങിയ ജ്വാല ഇ മാഗസിന്റെ ഡിസംബര്‍ ലക്കം വായിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ പ്രസ് ചെയ്യുക.

https://issuu.com/jwalaemagazine/docs/december_2020

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions