ഇമിഗ്രേഷന്‍

ബ്രക്‌സിറ്റിന് ശേഷമുള്ള പുതിയ ഇമിഗ്രേഷന്‍ സംവിധാനം അടുത്തയാഴ്ച മുതല്‍

ലണ്ടന്‍ : ബ്രക്സിറ്റിന് ശേഷമുള്ള യുകെയുടെ പുതിയ ഇമിഗ്രേഷന്‍ സിസ്റ്റം ജനുവരി 1 മുതല്‍ നിലവില്‍ വരും. ഓസ്‌ട്രേലിയന്‍ മോഡലില്‍ പോയിന്റ് അടിസ്ഥാനമാക്കിയ സിസ്റ്റം പ്രാബല്യത്തില്‍ വരുന്നതോടെ യൂറോപ്പിലും പുറത്തുമുള്ള എല്ലാവര്‍ക്കും യുകെ പ്രവേശനം ഒരേ രീതിയിലാവും. സ്‌കില്‍, ഇംഗ്ലീഷ് സ്പീക്കിംഗ് എബിളിറ്റി, ശമ്പളം എന്നിവ അടിസ്ഥാനമാക്കിയാണ് പോയിന്റ് തീരുമാനിക്കുന്നത്. മലയാളികള്‍ക്ക് ഇത് നേട്ടമാകുമെന്നു കരുതുന്നു.

സ്വതന്ത്ര യാത്രാ സംവിധാനം അവസാനിക്കുന്നതോടെ യുകെ പൗരന്മാരുടെ ഇയു യാത്രക്ക് പരിധികള്‍ നിശ്ചയിക്കപ്പെടുും.യുകെയും, യൂറോപ്യന്‍ യൂണിയനും തമ്മില്‍ മാസങ്ങളോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ബ്രക്സിറ്റ് വ്യാപാര കരാര്‍ ആയതോടെയാണ് ഈ നടപടിക്രമങ്ങളും പ്രാവര്‍ത്തികമാകുന്നത്.

ജനുവരി മുതല്‍ ലോകത്തിലെ ഏറ്റവും മികച്ച ആളുകളെ സ്വാഗതം ചെയ്യാനാണ് പുതിയ സിസ്റ്റം ഉപകരിക്കുകയെന്ന് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. യുകെയിലേക്ക് ബിസിനസ് ആവശ്യങ്ങള്‍ക്കായി ലോകത്തിലെ മികച്ച ആളുകളെ എത്തിക്കാനുള്ള പുതിയ ഇമിഗ്രേഷന്‍ പോളിസിയാണ് ഇതോടെ നടപ്പില്‍ വരുന്നത്.

ജനുവരി 1 മുതല്‍ ഇയു സ്വതന്ത്ര യാത്രയും അവസാനിക്കുന്നതോടെ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് ഇയുവിലെ വിസാ രഹിത യാത്ര പരമാവധി 90 ദിവസത്തിലേക്ക് പരിമിതപ്പെടുത്തും. ബ്രിട്ടന്‍ ഔദ്യോഗികമായി 12 മാസം മുന്‍പ് തന്നെ ഇയു വിട്ടിറങ്ങിയിരുന്നെങ്കിലും ട്രാന്‍സിഷന്‍ പിരീഡ് ഈ വര്‍ഷം മാത്രമാണ് അവസാനിക്കുന്നത്.ഇതോടെയാണ് ഇമിഗ്രേഷന്‍ നിയമങ്ങളും, സ്വതന്ത്ര യാത്രയും പഴയ രീതിയില്‍ തന്നെ തുടര്‍ന്നത്. ഇപ്പോള്‍ ബ്രക്സിറ്റ് കരാര്‍ എത്തിച്ചേര്‍ന്നതോടെയാണ് സര്‍ക്കാരിന് പോയിന്റ് ബേസ്ഡ് ഇമിഗ്രേഷന്‍ സിസ്റ്റം നടപ്പാക്കാന്‍ വഴിയൊരുങ്ങുന്നത്.

  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  • മൈഗ്രേഷന്‍ നെഗറ്റീവിലേക്ക്; കുടിയേറ്റക്കാരില്ലാതെ യൂണിവേഴ്‌സിറ്റികളും, ബില്‍ഡര്‍മാരും, ഹെല്‍ത്ത് ട്രസ്റ്റുകളും
  • ഇരട്ട പൗരന്മാര്‍ക്ക് പുതിയ പ്രവേശന നിയമങ്ങള്‍; ഫെബ്രുവരി 25 മുതല്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നിര്‍ബന്ധം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കണ്‍സള്‍ട്ടേഷനുകള്‍ അവസാനിച്ചു; വമ്പന്‍ മാറ്റങ്ങള്‍ ഉറപ്പിച്ച് ഹോം സെക്രട്ടറി
  • സാധാരണ സെറ്റില്‍മെന്റിന് 10 വര്‍ഷം; കെയറര്‍മാര്‍ക്ക് 15 വര്‍ഷം; പുതിയ കുടിയേറ്റ നിയമത്തിനെതിരെ ഭരണപക്ഷ എംപിമാരും
  • യുകെ അതിര്‍ത്തികള്‍ ഇനി ഡിജിറ്റല്‍; 'നോ പെര്‍മിഷന്‍, നോ ട്രാവല്‍' നിയമം ഫെബ്രുവരി 25 മുതല്‍
  • യുകെയില്‍ പിആര്‍ കാലാവധി 10 വര്‍ഷമാക്കാനുള്ള നീക്കം: പാര്‍ലമെന്റില്‍ കടുത്ത വിയോജിപ്പുമായി സോജന്‍ ജോസഫ്
  • ഉയര്‍ന്ന ഇംഗ്ലീഷ് ഭാഷാ നിലവാരം എച്ച്പിഐ വിസകള്‍ക്കും നിര്‍ബന്ധമാക്കി
  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions