സ്പിരിച്വല്‍

ലെസ്റ്ററിലെ വിശ്വാസി സമൂഹത്തിന് ക്രിസ്തുമസ് സമ്മാനമായി ആറ് വിശുദ്ധ കുര്‍ബാനകള്‍

ലെസ്റ്ററിലെ വിശ്വാസി സമൂഹത്തിന് ക്രിസ്തുമസ് സമ്മാനമായി ആറ് വിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിച്ചുകൊണ്ട് ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ഇടവകയും എയില്‍സ്റ്റോണ്‍ സെന്റ് എഡ്വേര്‍ഡ് ഇടവകയും ഈ വര്‍ഷത്തെ ക്രിസ്തുമസ് സമുചിതമായി ആഘോഷിച്ചു. കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് അര്‍പ്പിക്കപ്പെട്ട ദിവ്യബലികള്‍ക്ക് ഇടവക വികാരിയും സീറോ മലബാര്‍ സെന്റ് അല്‍ഫോണ്‍സാ മിഷന്‍ ഡയറക്ടറുമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് തോമസ് ചേലയ്ക്കല്‍ നേതൃത്വം നല്‍കി.

ക്രിസ്തു കേന്ദ്രീകൃതമായ ജീവിതം നയിക്കാനുള്ള ക്ഷണവും സമസൃഷ്ടികളോടുള്ള പരിഗണനയുമാണ് ക്രിസ്തുമസിന്റെ മുഖ്യ പ്രമേയമെന്ന് തന്റെ ക്രിസ്മസ് സന്ദേശത്തില്‍ മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് ഓര്‍മ്മപ്പെടുത്തി. വിവിധ തരത്തിലുള്ള ഭാഷാ വിശ്വാസികളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്‌ദ്ധേയമായ ദിവ്യ ബലികള്‍ ഇംഗ്ലീഷിലും മലയാളത്തിലും ക്രിസ്മസ് തലേന്നും ക്രിസ്മസ് ദിനത്തിലുമായി അര്‍പ്പിക്കപ്പെട്ടു. തന്റെ പുരോഹിത ജീവിതത്തിന്റെ 33 വര്‍ഷം പിന്നിടുന്ന ജോര്‍ജ്ജ് അച്ചന്റെ ഇനിയുള്ള എല്ലാവിധ ശുശ്രൂഷകളും ഫലപ്രദമായി മാറട്ടെയെന്ന് ഇടവക ജനങ്ങള്‍ സ്‌നേഹപൂര്‍വ്വം ആശംസിച്ചു.

  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് മഹോത്സവം 27ന്
  • കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ സിറോ മലങ്കര മിഷന്റെ ക്രിസ്തുമസ് ശുശ്രൂഷ ബുധനാഴ്ച
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions