അസോസിയേഷന്‍

പതിനൊന്നാമത് യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും; കലാമേളയുടെ അരങ്ങിലെത്തിയത് അഞ്ഞൂറിലേറെ കലാപ്രതിഭകള്‍


പതിനൊന്നാമത് യുക്മ ദേശീയ കലാമേളയ്ക്ക് എസ് പി ബി വെര്‍ച്വല്‍ നഗറില്‍ ഇന്ന് (തിങ്കളാഴ്ച) തിരശ്ശീല വീഴും. അവസാന ദിവസമായ ഇന്ന് വൈകുന്നേരം 5 മുതല്‍ കിഡ്‌സ് സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലെ മത്സരങ്ങളായിരിക്കും സംപ്രേക്ഷണം ചെയ്യുന്നത്. യു കെയിലും ലോകമെങ്ങും യുക്മ കലാമേള 2020 തരംഗമായി മാറിക്കഴിഞ്ഞു.

പ്രവാസി ലോകത്തിന് അത്ഭുതവും ആവേശവും വാരി വിതറി ലോക മലയാളി സമൂഹത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിക്കൊണ്ട്, അനശ്വര കലാകാരന്‍ എസ്.പി.ബാലസുബ്രഹ്മമണ്യത്തിന്റെ നാമധേയത്തിലുള്ള വെര്‍ച്വല്‍ നഗറില്‍ നടക്കുന്ന യുക്മ ദേശീയ കലാമേളയിലെ മത്സരങ്ങള്‍ അവസാന ദിവസത്തിലേക്ക് കടക്കുന്നത്.

ഇന്ന് വൈകുന്നേരം 5 മുതല്‍ കിഡ്‌സ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗം മത്സരങ്ങളാണ് സംപ്രേക്ഷണം ചെയ്യുന്നത്. പതിനൊന്നാമത് യുക്മ ദേശീയ കലാമേള അനശ്വര കലാകാരനും ബഹുമുഖപ്രതിഭയുമായ എസ് പി ബാലസുബ്രഹ്മണ്യത്തിന് ആദരവ് അര്‍പ്പിച്ച് അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള വെര്‍ച്വല്‍ നഗറില്‍ ബുധനാഴ്ച നടന്ന മത്സരങ്ങളുടെ തുടര്‍ച്ചയായി സംപ്രേക്ഷണം ചെയ്യാത്ത ബാക്കി മത്സരങ്ങളാണ് ഇന്ന് സംപ്രേക്ഷണം ചെയ്യുന്നത്.

കിഡ്‌സ് വിഭാഗത്തില്‍ സിനിമാറ്റിക് ഡാന്‍സ്, സ്റ്റോറി ടെല്ലിംഗ്, സോളോസോഗ് എന്നിവയും സബ് ജൂനിയര്‍ വിഭാഗത്തില്‍ ഭരതനാട്യം, സിനിമാറ്റിക് ഡാന്‍സ്, പ്രസംഗം (ഇംഗ്ലീഷ് ), നാടോടി നൃത്തം, കീബോര്‍ഡ്, മോഹിനിയാട്ടം, മോണോ ആക്ട്, പദ്യപാരായണം, സോളോ സോംഗ്, വയലിന്‍ എന്നിവയും ജൂനിയര്‍ വിഭാഗത്തില്‍ ഭരതനാട്യം, സിനിമാറ്റിക് ഡാന്‍സ്, ഡ്രംസ്, പ്രസംഗം (ഇംഗ്ലീഷ് & മലയാളം) നാടോടി നൃത്തം, കീബോര്‍ഡ്, മോഹിനിയാട്ടം, പദ്യപാരായണം, സോളോ സോംഗ്, വയലിന്‍ മത്സരങ്ങളും സീനിയര്‍ വിഭാഗത്തില്‍ ഭരതനാട്യം, സിനിമാറ്റിക് ഡാന്‍സ്, ഡ്രംസ്, പ്രസംഗം (മലയാളം), മോഹിനിയാട്ടം, മോണോ ആക്ട്, പദ്യ പാരായണം, സോളോ സോംഗ് എന്നീ മത്സരങ്ങളാണ് ഇന്ന് വൈകുന്നേരം 5 മണി മുതല്‍ യുക്മയുടെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജായ UUKMA യിലൂടെ സംപ്രേക്ഷണം ചെയ്യുന്നത്.

യശഃശരീരനായ സംഗീത ചക്രവര്‍ത്തി എസ് ബി ബാലസുബ്രഹ്മണ്യത്തിന് ആദരവ് അര്‍പ്പിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ നാമധേയത്വത്തിലുള്ള എസ് പി ബി വെര്‍ച്വല്‍ നഗറിലാണ് പതിനൊന്നാമത് യുക്മ ദേശീയ കലാമേളയിലെ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്നത്. വിവിധ കാറ്റഗറികളിലും വ്യത്യസ്ത ഇനങ്ങളിലുമായി അഞ്ഞൂറിലേറെ മത്സരാര്‍ത്ഥികളാണ് കലാമേളയില്‍ മാറ്റുരക്കുന്നത്.

ഉദ്ഘാടന ചടങ്ങിന് ശേഷം സബ് ജൂനിയേര്‍സ് ഭരതനാട്യത്തോടുകൂടി ആരംഭിച്ച മത്സരങ്ങളുടെ തുടര്‍ച്ചയായാണ് ഇന്ന് തിങ്കളാഴ്ച (28/12/20) വിവിധ വിഭാഗങ്ങളിലെ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത്.
ജനുവരി 2 ശനിയാഴ്ച യുക്മ സംഘടിപ്പിച്ചിരിക്കുന്ന പുതുവത്സര ആഘോഷ പരിപാടിയില്‍ വിധി നിര്‍ണയം പൂര്‍ത്തിയാക്കി ദേശീയ കലാമേളയുടെ സമാപനവും ഫല പ്രഖ്യാപനവും പ്രഖ്യാപിക്കുവാന്‍ കഴിയുന്ന രീതിയിലാണ് കലാമേളയുടെ ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നത്.

വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിന്റെ സാധ്യതകളും വെല്ലുവിളികളും ഏറ്റെടുത്തുകൊണ്ട് യുക്മ നടത്തുന്ന ദേശീയ കലാമേള ലോകമെമ്പാടുമുള്ളവരുടെ സ്വീകരണ മുറികളിലേക്കെത്തുമ്പോള്‍, അതിനെ സഹര്‍ഷം സ്വീകരിക്കുകയും ഏറ്റെടുക്കുകയും ചെയ്ത എല്ലാ കലാ സ്‌നേഹികളോടും നന്ദി പറഞ്ഞ് കൊണ്ടും, കലാമേളയില്‍ മത്സരാര്‍ത്ഥികളായി പ്രത്യേക സാഹചര്യത്തിലും പങ്കെടുത്ത് വിജയിപ്പിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചുകൊണ്ടും, അവസാന ദിവസമായ ഇന്നും മത്സരാര്‍ത്ഥികളെ ഹൃദയപൂര്‍വ്വം പ്രോത്സാഹിപ്പിക്കണമെന്ന് യുക്മ ദേശീയ നിര്‍വ്വാഹക സമിതിക്ക് വേണ്ടി ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് അഭ്യര്‍ത്ഥിച്ചു.

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions