വിദേശം

ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടിന്‌ ‌ പൂട്ടിട്ടത് ഇന്ത്യന്‍ വംശജയുടെ നിര്‍ദ്ദേശപ്രകാരം


വാഷിംഗ്ടണ്‍: യുഎസ്‌ ക്യാപ്പിറ്റോളില്‍ നടന്ന അക്രമണത്തിന് ആഹ്വാനം ചെയ്ത ഡോണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് സ്ഥിരമായി സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയത് ഇന്ത്യന്‍ വംശജ കൂടിയായ ട്വിറ്ററിന്റെ ലീഗല്‍ എക്‌സിക്യുട്ടീവ് വിജയ ഗഡ്ഡേ. വെള്ളിയാഴ്ച്ച ക്യാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ അക്രമം അഴിച്ചുവിട്ടതിനെ തുടര്‍ന്ന് ട്വിറ്ററിന്റെ ടെക്‌നിക്കല്‍ വിഭാഗം ട്രംപിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു.

തുടര്‍ന്ന് അക്രമം അഴിച്ചുവിടാന്‍ ട്രംപ് ട്രിറ്ററിലൂടെ ആഹ്വാനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി കമ്പനിയുടെ നിയമ വിഭാഗം മേധാവിയായ 45കാരി വിജയ ഗഡ്ഡേ അദ്ദേഹത്തിന്റെ അക്കൗണ്ട് സ്ഥിരമായി മരവിപ്പിക്കുവാനുള്ള നിര്‍ദ്ദേശം പുറപ്പെടുവിക്കുകയായിരുന്നു.

ഇന്ത്യയില്‍ ജനിച്ച വിജയ ഗഡ്ഡേ കുട്ടിക്കാലം മുതല്‍ ടെക്‌സസിലായിരുന്നു. അവിടുത്തെ കെമിക്കല്‍ എന്‍ജിനീയറായുരുന്ന വിജയയുടെ പിതാവിനൊപ്പമാണ് അവര്‍ ടെക്‌സസില്‍ എത്തുന്നത്. അമേരിക്കയിലെ ന്യൂ ജേഴ്‌സിയിലാണ് വിജയ തന്റെ ഹൈ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്‌. പിന്നീട് ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമ പഠനം പൂര്‍ത്തിയാക്കിയ ഇവര്‍ ടെക്‌നോളജിക്കല്‍ സംരഭകയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിന് ശേഷം 2011ലാണ് ഇവര്‍ കോര്‍പ്പറേറ്റ് അഭിഭാഷകയായി സമൂഹ മാധ്യമ രംഗത്തേക്കെത്തുന്നത്.

സമൂഹ മാധ്യമരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി പ്രശംസകളും ഇവരെ തേടിയെത്തിയിട്ടുണ്ട്. ആരും ഇതുവരെ കണ്ടിട്ടില്ലാത്ത ശക്തയായ സോഷ്യല്‍ മീഡിയ എക്‌സിക്യുട്ടിവ് എന്നാണ് വിജയ ഗഡ്ഡേയെ അമേരിക്കന്‍ മാധ്യമ സ്ഥാപനമായ പൊളിറ്റിക്കോ വിശേഷിപ്പിച്ചത്.ഇന്‍സ്റ്റൈല്‍ മാഗസീന്‍ പുറത്തിറക്കിയ ലോകത്തെ മാറ്റിമറിച്ച 50 വനിതകളുടെ പട്ടികയില്‍ ഒരാളായിരുന്നു വിജയ ഗഡ്ഡേ.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions