അസോസിയേഷന്‍

എല്ലാ കടമ്പകളേയും അതി ജീവിച്ചു 'കൊമ്പന്‍ വൈറസ്' റിലീസ് ചെയ്തു


.ലോക് ഡൗണിനിടയിലും ബ്രിട്ടണിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഹൃസ്വ ചിത്രമായ 'കൊമ്പന്‍ വൈറസ് ' ജനഹൃദയങ്ങള്‍ കീഴടക്കുകയാണ് . ആനുകാലിക സംഭവങ്ങളെ അടയാളപ്പെടുത്തി വൈറസുകളിലെ കൊമ്പന്‍ ആയ, കൊറോണ വൈറസിന്റെ ദുരന്ത മുഖങ്ങളെ വരച്ചു കാട്ടി ,കൊറോണയുടെ പശ്ചാത്തലത്തില്‍ ഇതള്‍ വിരിയുന്ന ഹൃസ്വ ചിത്രം 'കൊമ്പന്‍ വൈറസിന്റെ ചിത്രീകരണം യുകെയിലും കേരളത്തിലുമായാണ് പൂര്‍ത്തീകരിച്ചത് .കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ലോക്‌ഡൌണ്‍ കാലഘട്ടമായിട്ടു കൂടി പ്രതിസന്ധികളെയൊക്കെ അതിജീവിച്ചു കൊണ്ടാണ് ചിത്രം പൂര്‍ത്തീകരിച്ചത് .

ബി ക്രിയേറ്റിവിന്റെ ബാനറില്‍ കനേഷ്യസ് അത്തിപ്പൊഴിയില്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് .ക്യാമറയും എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നത് വിനീത് പണിക്കര്‍ ആണ് .ഷൈനു മാത്യൂസ് ചാമക്കാല നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രമുഖ ചലച്ചിത്ര നടന്‍ മഹേഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു .കൂടാതെ കനേഷ്യസ് അത്തിപ്പൊഴിയില്‍ , ഡോക്ടര്‍ ഷൈനി സാനു ,സീമാ സൈമണ്‍,മേരി ബ്ലസ്സണ്‍ കോലഞ്ചേരി, സാജന്‍ മാടമന, ജിജു ഫിലിപ്പ് സൈമണ്‍, ഒപ്പം ജിയാ സാറാ സൈമണ്‍, ആന്‍ഡ്രിയ സാജന്‍ എന്നീ ബാലതാരങ്ങളും ചിത്രത്തില്‍ അണിചേരുന്നു ...സംഗീതം ബിനോയ് ചാക്കോയാണ് .

കോവിഡിന് മുന്‍പ് വിദേശ രാജ്യങ്ങളില്‍ മക്കളെ സന്ദര്‍ശിക്കാന്‍ എത്തി അവിടെ പെട്ടു പോയ മാതാപിതാക്കളുടെ കയ്‌പ്പേറിയ അനുഭവങ്ങളും ,കൊറോണ പ്രവാസികള്‍ക്കിടയില്‍ വരുത്തിയ ദുരന്തങ്ങളും ഒക്കെയാണ് കൊമ്പന്‍ വൈറസ് കൈകാര്യം ചെയുന്ന പ്രമേയം. നടന്‍ മഹേഷിന്റെ കരിയറിലെ തന്നെ മികച്ചൊരു വേഷമായിരിക്കും കൊമ്പന്‍ വൈറസിലെ പൗലോസ് എന്ന കഥാപാത്രം. സംവിധായകനും നിര്‍മ്മാതാവും ,കൂടാതെ യുകെയില്‍ നിന്നും അഭിനയിച്ചിരിക്കുന്നവരൊക്കെ യുകെയിലെ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ആണെന്ന പ്രത്യേകതയും ഈ കൊച്ചു സിനിമ അവകാശപ്പെടുന്നു ..അതി ജീവനത്തിനായി പൊരുതുന്ന നമ്മുടെ സമൂഹത്തിനു കൈത്താങ്ങായി നില്‍ക്കുന്ന മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നില്‍ കൊമ്പന്‍ വൈറസിനെ ഞങ്ങള്‍ സമര്‍പ്പിക്കുന്നതായി ബി ക്രീയേറ്റീവിന്റ്‌റെ അമരക്കാരായ വിജി പൈലി, ജോയ് അഗസ്തി, ദേവലാല്‍ സഹദേവന്‍ ,ഹരീഷ് പാലാ ,കനേഷ്യസ് അത്തിപ്പൊഴിയില്‍ എന്നിവര്‍ അറിയിച്ചു .

https://www.youtube.com/watch?fbclid=IwAR3yozyHiAwY0yvAzwZj3U31gMYy5mmH1CciYDhA1lGvLFAPhQZLoFh5Ryc&v=weF0_Jy4nNo&feature=youtu.be

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions