വിദേശം

ഷിക്കാഗോ വിമാനത്താവളത്തില്‍ 3 മാസം ഒളിച്ചു താമസിച്ച ഇന്ത്യക്കാരന്‍ പിടിയില്‍

ലോസ് ഏഞ്ചല്‍സ്: കോവിഡ് ഭീതിയെ തുടര്‍ന്ന് അമേരിക്കയിലെ വിമാനത്താവളത്തില്‍ മൂന്ന് മാസം ഒളിച്ചു താമസിച്ച ഇന്ത്യക്കാരന്‍ ഒടുവില്‍ പിടിയില്‍. കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സില്‍ ഉള്ള ആദിത്യാ സിംഗ് ആണ് ഷിക്കാഗോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആരുടേയും ശ്രദ്ധയില്‍ പെടാതെ കഴിഞ്ഞത്. ഷിക്കാഗോ ഓ ഹരേ വിമാനത്താവളത്തില്‍ ഒക്‌ടോബര്‍ 19 മുതല്‍ താമസിച്ചു വന്ന ഇയാളെ ഒടുവില്‍ ശനിയാഴ്ചയായിരുന്നു അധികൃതര്‍ കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും.

വിമാനത്താവളത്തിലെ നിയന്ത്രിത മേഖലയില്‍ ശിക്ഷാര്‍ഹമായ വിധത്തില്‍ കുറ്റകരമായി പ്രവേശിച്ചെന്ന വകുപ്പ് ചുമത്തി ഇയാള്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഒക്‌ടോബര്‍ 19 ന് ലോസ് ഏഞ്ചല്‍സില്‍ നിന്നുള്ള വിമാനത്തിലാണ് ഇയാള്‍ ഒഹാരേയില്‍ എത്തിയതെന്നും അന്നു മുതല്‍ വിമാനത്താവളത്തിലെ സുരക്ഷാമേഖലയില്‍ പരിശോധന പോലും ഇല്ലാതെ താമസിക്കുകയായിരുന്നു എന്നും ഷിക്കാഗോ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ച്ചയായി കാണുന്നതിനാല്‍ യുണൈറ്റഡ് എയര്‍ലൈന്‍ സ്റ്റാഫുകള്‍ ഐഡന്റിഫിക്കേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് കുടുങ്ങിയത്. ഇയാള്‍ ബാഡ്ജ് കാട്ടിയെങ്കിലും അത് ഒക്‌ടോബറില്‍ കാണാതെ പോയ ഒരു ഓപ്പറേഷന്‍ മാനേജരുടേതായിരുന്നു.

ഇത് തനിക്ക് വിമാനത്താവളത്തില്‍ നിന്നും കിട്ടിയതാണെന്നും കോവിഡ് ഭീതിയെ തുടര്‍ന്ന് വീട്ടിലേക്ക് പോകാന്‍ ഭയമായിരുന്നെന്നുമാണ് ഇയാള്‍ നല്‍കിയ മറുപടി. തുടര്‍ന്ന് എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍ പോലീസിനെ വിളിക്കുകയും പോലീസ് എത്തി ശനിയാഴ്ച രാവിലെ ഗേറ്റ് എഫ് 12 ന് സമീപത്തെ ടെര്‍മിനല്‍ 2 ല്‍ നിന്നും ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. യാത്രക്കാരില്‍ നിന്നുള്ള ഹാന്‍ഡ്ഔട്ടുകള്‍ ഉപയോഗപ്പെടുത്തിയായിരുന്നു ഇയാള്‍ കഴിഞ്ഞിരുന്നത്.

ലോസ് ഏഞ്ചല്‍സിന്റെ സമീപ പ്രദേശമായ ഓറഞ്ചില്‍ മറ്റു ചിലര്‍ക്കൊപ്പമാണ് ഹോസ്പിറ്റാലിറ്റിയില്‍ ബിരുദാനന്തര ബിരുദമുള്ള തൊഴില്‍രഹിതനായ സിംഗ് താമസിച്ചിരുന്നത്. അതേസമയം ഇദ്ദേഹത്തിന് ക്രിമിനല്‍ പശ്ചാത്തലങ്ങളൊന്നുമില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇയാളെ വിമാനത്താവളത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions