വിദേശം

എച്ച്-1ബി വിസക്കാരുടെ പങ്കാളികളുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കല്‍ തടഞ്ഞു ബൈഡന്‍

വാഷിങ്ടണ്‍: ഇന്ത്യക്കാരടങ്ങുന്ന കുടിയേറ്റ സമൂഹത്തിനു വലിയ തിരിച്ചടിയായി മാറിയ, എച്ച്- 1 ബി വിസ ഉടമകളുടെ പങ്കാളികള്‍ക്ക് ജോലി ചെയ്യുന്നതിനുള്ള അനുമതി റദ്ദാക്കാനുള്ള ട്രംപിന്റെ നീക്കം ജോ ബൈഡന്‍ ഭരണകൂടം പിന്‍വലിച്ചു.

വിദഗ്ധ തൊഴിലാളികള്‍ക്ക് ആറുവര്‍ഷം തൊഴിലെടുക്കാന്‍ അനുമതി നല്‍കുന്നതാണ് എച്ച് 1 ബി വിസ. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഓരോ വര്‍ഷവും യുഎസ് കമ്പനികള്‍ പതിനായിരകണക്കിന് തൊഴിലാളികളെ ഇത്തരത്തില്‍ നിയമിക്കാറുണ്ട്.

എച്ച്-1 ബി വിസ കൈവശമുള്ളവരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്ക് (പങ്കാളിയും 21 വയസിന് താഴെയുള്ള മക്കളും) യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് നല്‍കുന്നതാണ് എച്ച്-4 വിസ. ഇന്ത്യന്‍ ഐടി പ്രഫഷണലുകളാണ് ഇതില്‍ ഭൂരിഭാഗവും.

യുഎസില്‍ തൊഴില്‍ ചെയ്യാനൊരുങ്ങി നിയമപരമായ സ്ഥിര താമസ പദവി തേടുന്നവര്‍ക്കാണ് സാധാരണയായി എച്ച് 4 വിസ നല്‍കുന്നത്. ഒബാമ ഭരണ കാലത്ത് എച്ച് 1 ബി വിസയിലുള്ള പ്രൊഫഷണലുകളുടെ പങ്കാളികള്‍ക്ക് തൊഴില്‍ ചെയ്യാനുള്ള അനുമതിയുണ്ടായിരുന്നു. മലയാളികളടക്കം അനേകം ഇന്ത്യക്കാര്‍ക്ക് ഇതിന്റെ നേട്ടം ലഭിച്ചിരുന്നു.

ട്രംപ് ഭരണകൂടം അധികാരമേറ്റയുടന്‍ പങ്കാളികള്‍ക്ക് തൊഴില്‍ ചെയ്യാനുള്ള ഈ നിയമം റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നാലു വര്‍ഷത്തെ ഭരണകാലയളവില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. ട്രംപ് ഭരണകൂടത്തിന്റെ നീക്കം പിന്‍വലിക്കുമെന്ന് ബൈഡന്‍ പ്രചരണ വേളയില്‍ തന്നെ ഉറപ്പ് നല്‍കിയിരുന്നു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions