വിദേശം

ഓണ്‍ലൈന്‍ വിചാരണയ്ക്കിടെ വനിതാ ജഡ്ജിയോട് പ്രതിയുടെ പ്രണയാഭ്യര്‍ത്ഥന

കോവിഡ് കാലത്തു കോടതി നടപടികള്‍ ഓണ്‍ലൈന്‍ വഴിയാണ്. ഓണ്‍ലൈന്‍ വിചാരണയ്ക്കിടെ വനിതാ ജഡ്ജിയുടെ സൗന്ദര്യത്തില്‍ മയങ്ങി പ്രതി നടത്തിയ പ്രണയാഭ്യര്‍ത്ഥനയാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. കവര്‍ച്ചാശ്രമത്തിന് പിടിയിലായ പ്രതി ഓണ്‍ലൈനിലൂടെയുള്ള വിചാരണയ്ക്കിടെ വനിതാ ജഡ്ജിയോട് പ്രണയാഭ്യര്‍ത്ഥന നടത്തി ഏവരെയും ഞെട്ടിക്കുകയായിരുന്നു. ഫ്‌ലോറിഡയില്‍ നിന്നുള്ള ഈ വിചാരണയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി.

കവര്‍ച്ചാശ്രമത്തിന് അറസ്റ്റ് ചെയ്ത ഡിമിത്രിയസ് ലെവിസ് എന്നയാളെ കോടതിക്ക് മുമ്പാകെ ഹാജരാക്കിയപ്പോഴാണ് രസകരമായ സംഭവം. ബ്രോവാര്‍ജ് കൗണ്ടി ജഡ്ജായ തബിത ബ്ലാക്‌മോന്റെ മുന്നിലാണ് ഇയാളെ വിചാരണയ്ക്കായി എത്തിച്ചത്. സൂം ആപ്പ് വഴിയാണ് വിചാരണ നടത്തിയത്.

ഇയാള്‍ ഒരു വീട്ടിനുള്ളില്‍ കയറി കവര്‍ച്ച നടത്താന്‍ ശ്രമിച്ചെന്നാണ് കേസ്. വാദപ്രതിവാദങ്ങളെല്ലാം കേട്ട് ജഡ്ജി തബിത വിധി പ്രസ്താവിച്ചുകൊണ്ടിരിക്കെയാണ് ലെവിസ് പ്രണയാഭ്യര്‍ഥന നടത്തിയത്.

'ജഡ്ജ്, നിങ്ങള്‍ വളരെയധികം സുന്ദരിയാണ്. എനിക്ക് നിങ്ങളോട് പറയാനുള്ളത് ഇതാണ്; 'ഐ ലവ് യൂ, ഐ ലവ് യൂ.' പക്ഷെ പ്രതിയുടെ പ്രണയാഭ്യാര്‍ത്ഥനയൊന്നും ചെവിക്കൊള്ളാതെ ചെറുതായൊന്ന് പുഞ്ചിരിച്ച് അതിനെ തള്ളിക്കളഞ്ഞ തബിത 'മുഖസ്തുതി നിങ്ങളെ പലയിടത്തും എത്തിക്കും, പക്ഷേ ഇവിടെ നടപ്പാകില്ല' എന്ന് പ്രതിയെ ഓര്‍മ്മിപ്പിക്കാനും മറന്നില്ല. കേസില്‍ 5000 രൂപ ബോണ്ട് കെട്ടിവയ്ക്കാന്‍ ലെവിസിന് ശിക്ഷയും വിധിച്ചിരിക്കുകയാണ്. നേരത്തെയും നിരവധി മോഷണക്കേസില്‍ പിടിയിലായ ലെവിസ് 4 വര്‍ഷം തടവുശിക്ഷയും അനുഭവിച്ചിട്ടുണ്ട്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions