വിദേശം

11 ഇരട്ടി മരണസാധ്യത! കൊറോണയുടെ കാലിഫോര്‍ണിയന്‍ വകഭേദം വ്യാപിക്കുന്നു


ലോകത്തെ കൂടുതല്‍ ഭീതിയിലാഴ്ത്തി കൊറോണയുടെ അതിമാരകമായ കാലിഫോര്‍ണിയന്‍ വകഭേദം വ്യാപിക്കുന്നു. കൊറോണയുടെ ലണ്ടന്‍,കെന്റ്,ദക്ഷിണാഫ്രിക്ക, ബ്രസീല്‍ വകഭേദങ്ങളെ അപേക്ഷിച്ചു 11 ഇരട്ടി മരണസാധ്യതയുള്ളതാണ് കാലിഫോര്‍ണിയന്‍ വകഭേദം. കാലിഫോര്‍ണിയയില്‍ കണ്ടെത്തിയ, ബി 1.427/ബി. 1. 429 എന്ന വകഭേദമാണ് ലോകത്തെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്.

ഈ ഇനം വൈറസ് ബാധയുണ്ടായാല്‍, മറ്റിനങ്ങള്‍ ബാധിച്ചാല്‍ ഉണ്ടാകുന്നതിനെക്കാള്‍ ഏറെ വൈറല്‍ ലോഡ് ഉണ്ടാകും എന്നാണ് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. മനുഷ്യ ശരീരത്തില്‍, ഒരു നിശ്ചിതവ്യാപ്തം സ്രവത്തില്‍ കാണപ്പെടുന്ന വൈറസിന്റെ അളവിനെയാണ് വൈറല്‍ ലോഡ് എന്നു പറയുന്നത്.

മാത്രമല്ല, ഇതിന് കെന്റ്-സൗത്ത് ആഫ്രിക്കന്‍-ബ്രസീല്‍ ഇനങ്ങളെ പോലെ തന്നെ അതിവേഗം സംക്രമിക്കുവാനുള്ള കഴിവുമുണ്ട്. ഇതിലൊക്കെ ഭയാനകമായ കാര്യം, ബാധയേറ്റയാളുടേ മരണത്തിന് മറ്റിനങ്ങള്‍ ബാധിച്ചാലുള്ളതിനേക്കാളേറെ 11 ഇരട്ടി സാധ്യതയുണ്ട് എന്നതാണ്.

2020 മെയ് മാസത്തിലാണ് ഈ ഇനം വൈറസിനെ ആദ്യമായി കണ്ടെത്തുന്നത്. എന്നാല്‍ ഒക്ടോബര്‍ വരെ അത് വ്യാപകമല്ലായിരുന്നു.അടുത്തകാലത്ത്, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, സാന്‍ഫ്രാന്‍സിസ്‌കോ, 2020 സെപ്റ്റംബറിനും 2021 ജനുവരിക്കും ഇടയിലായി ശേഖരിച്ച സാമ്പിളുകളില്‍ നടത്തിയ പഠനത്തില്‍ വെളിപ്പെട്ടത് 50 ശതമാനത്തിലധികം സാമ്പിളുകളില്‍ ഈ വൈറസിന്റെ സാന്നിദ്ധ്യമുണ്ടെന്നാണ്. കാലിഫോര്‍ണിയയില്‍ ഇപ്പോള്‍ ഏറ്റവും അധികം പകരുന്നത് ഈ ഇനത്തില്‍ പെട്ട വൈറസാണ്. മാര്‍ച്ച് മാസം അവസാനത്തോടെ കാലിഫോര്‍ണിയയിലെ കോവിഡ് രോഗികളില്‍ 90 ശതമാനം പേരിലും ഈ വൈറസിന്റെ സാന്നിദ്ധ്യമായിരിക്കും കാണാനാകുക.

മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് 19 മുതല്‍ 24 ഇരട്ടി അധിക വ്യാപനശേഷിയുള്ള ഈ ഇനത്തിന് മനുഷ്യശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ അതിവേഗം പെറ്റുപെരുകാനും കഴിയും. അതുകൊണ്ടുതന്നെ മറ്റിനങ്ങളേക്കാല്‍ ഇരട്ടിയിലധികം വൈറല്‍ ലോഡ് ഇത് ബാധിച്ചാല്‍ ഉണ്ടാകും. വൈറസിനെ നേരിടാന്‍ ശരീരം സ്വാഭാവികമായി രൂപപ്പെടുത്തുന്നതോ വാക്‌സിന്റെ സഹായത്താല്‍ രൂപപ്പെടുന്നതോ ആയ ആന്റിബോഡികളെ പ്രതിരോധിക്കാനും ഇതിന് കഴിവുണ്ട്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഈ വൈറസ് എത്തിപ്പെട്ടാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന കാര്യം ഉറപ്പാണ്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions