വിദേശം

റഫേല്‍ യുദ്ധവിമാന നിര്‍മാണ കമ്പനി ഉടമ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു


പാരീസ്: ഫ്രഞ്ച് കോടീശ്വരനും റഫാല്‍ യുദ്ധവിമാന നിര്‍മ്മാണ കമ്പനിയായ ദസോള്‍ട്ട് ഏവിയേഷന്റെ ഉടമയുമായ ഒലിവര്‍ ദസോ(69) ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു. ദസോയുടെ അവധിക്കാല വസതി സ്ഥിതിചെയ്യുന്ന നോര്‍മാണ്ടിയില്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ പൈലറ്റും മരണപ്പെട്ടു.

അവധി ചിലവഴിക്കാനാണ് ഒലിവിയര്‍ ഇവിടേക്ക് എത്തിയതെന്നാണ് വിവരം. വ്യവസായി സെര്‍ജെ ദസോയുടെ മകനാണ് ഒലിവിയര്‍. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ദസോയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. ഒലിവിയര്‍ ദസോ ഫ്രാന്‍സിനെ സ്‌നേഹിച്ചിരുന്നെന്നും അദ്ദേഹത്തിന്റെ പെട്ടെന്നുളള മരണം രാജ്യത്തിന് നഷ്ടമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.അന്തരിച്ച ഫ്രഞ്ച് ശതകോടീശ്വരനായ വ്യവസായി സെര്‍ജ് ദസോയുടെ മൂത്ത മകനാണ് ഒലിവര്‍ ദസോ. അപകടത്തില്‍ ഫ്രഞ്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions