ലൈവ് ചൂടന്‍ ചാനല്‍ ചര്‍ച്ചക്കിടെ സെറ്റ് തകര്‍ന്ന് വീണ് വാര്‍ത്താ അവതാരകന് പരിക്ക്. ഇഎസ്പിഎന്‍ കൊളംബിയ ചാനലിലാണ് ചര്‍ച്ചക്കിടെ അവതാരകനായ കാര്‍ലസ് ഓര്‍ഡൂസിന്റെ മേല്‍ സെറ്റിന്റെ ഒരു ഭാഗം തകര്‍ന്ന് വീണത്. ചൊവ്വാഴ്ച്ച രാത്രി ചര്‍ച്ചക്കിടെയായിരുന്നു സംഭവം.
ഡെസ്‌കില്‍ ഓര്‍ഡൂസിനൊപ്പം ചര്‍ച്ചയില്‍ അഞ്ച് പേരെങ്കിലും പങ്കെടുക്കുന്നുണ്ട്. പരിപാടി പുരോഗമിക്കവെ സെറ്റിന്റെ ഒരു ഭാഗം തകര്‍ന്ന് അദ്ദേഹത്തിന്റെ പിറകിലേക്ക് വന്ന് വീഴുകയായിരുന്നു. ഭാരം പിറകിലേക്ക് വീണതോടെ ഒഡൂസ് മൂക്കിടിച്ച് ഡെസ്‌കിലേക്ക് വീണു. എല്ലാവരും സ്തംബ്ധരായി.
എന്നാല്‍ ക്യാമറ പെട്ടെന്ന് ഹോസ്റ്റിലേക്ക് തിരിയുകയായിരുന്നു. വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. അപകടത്തില്‍ തനിക്ക് ഗുരുതര പരിക്കുകള്‍ ഒന്നും ഇല്ലെന്ന് ഒഡൂസ് പ്രതികരിച്ചു. 'ഞാന്‍ സുഖമായി ഇരിക്കുന്നു. ദൈവത്തിന് നന്ദി. ചെറിയ ചതവുകള്‍ ഉണ്ടാവുകയും മൂക്കിന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്' ഓര്‍ഡൂസ് പ്രതികരിച്ചു.