വിദേശം

ബ്ലഡ് ക്ലോട്ടിംഗ് ആശങ്ക; ആസ്ട്രാസെനക വാക്‌സിന്‍ കുത്തിവെപ്പ് നിര്‍ത്തി യൂറോപ്യന്‍ രാജ്യങ്ങള്‍

ആസ്ട്രാസെനക വാക്‌സിന്‍ ഉപയോഗം താത്കാലികമായി ഡെന്മാര്‍ക്കും നോര്‍വേയും ഐസ്‌ലന്‍ഡും നിര്‍ത്തിവെച്ചു. കുത്തിവെപ്പെടുത്തവരില്‍ ചിലരില്‍ രക്തം കട്ടപിടിക്കുന്നതായി കണ്ടതിനെ തുടര്‍ന്നാണ് തീരുമാനം. ചെവ്വാഴ്ചവരെ 22 പേര്‍ക്കാണ് രക്തം കട്ടപിടിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്. പ്രതിരോധ കുത്തിവെപ്പ് താല്‍ക്കാലികമായി നിര്‍ത്തി വെച്ച വിവരം ഡെന്മാര്‍ക്ക് ആരോഗ്യ മന്ത്രാലയമാണ് അറിയിച്ചത്. ഡെന്മാര്‍ക്കിനു പിന്നാലെ എസ്തോണിയ, ലാത്വിയ, ലിത്വാനിയ, ലക്‌സംബര്‍ഗ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളും വാക്സിന്‍ ഉപയോഗം താല്‍ക്കാലികമായി നിര്‍ത്തി നിര്‍ത്തിവെച്ചു.

കൂടാതെ, വാക്സിനെടുത്ത 49 വയസുകാരി നഴ്‌സിന്റെ മരണത്തെത്തുടര്‍ന്ന് ആസ്ട്രാസെനക യുടെ പ്രത്യേക ബാച്ചിലുള്ള വാക്സിന്‍ കുത്തിവെപ്പ് നിര്‍ത്തിവെച്ചതായി ഓസ്ട്രിയ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

ബ്ലഡ് ക്ലോട്ട് രൂപപ്പെട്ട സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച യൂറോപ്യന്‍ യൂണിയന്‍ നടപടിക്ക് പിന്നാലെ വാക്‌സിനെ പിന്തുണച്ച് ബോറിസ് ജോണ്‍സണ്‍ രംഗത്തെത്തി. വാക്‌സിന്‍ സുരക്ഷിതമാണെന്ന് ആവര്‍ത്തിക്കുകയാണ് ബോറിസ് ജോണ്‍സണ്‍. ബ്രിട്ടനിലെ ജനങ്ങള്‍ വാക്‌സിന്‍ എടുക്കുന്നത് തുടരണം. 'വാക്‌സിന്‍ സുരക്ഷിതവും, ഫലപ്രദവുമാണെന്ന കാര്യം വ്യക്തമാണ്. വാക്‌സിന്‍ എടുക്കാന്‍ ആവശ്യപ്പെടുമ്പോള്‍ ജനങ്ങള്‍ ഇതിനായി മുന്നോട്ട് വരണം. വാക്‌സിന്‍ പ്രോഗ്രാമിന്റെ ഫലമായി രാജ്യത്ത് മരണസംഖ്യയും, ആശുപത്രി അഡ്മിഷനും, കേസുകളും കുറയുന്നത് കാണാം', ബോറിസിന്റെ വക്താവ് പറഞ്ഞു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions