ആരോഗ്യം

ഓക്‌സ്‌ഫോര്‍ഡ് വാക്‌സിനെ ഭയക്കേണ്ട- യുകെ മെഡിസിന്‍സ് റെഗുലേറ്റര്‍

ലണ്ടന്‍ : ഓക്സ്ഫോര്‍ഡ്-അസ്ട്രാസെനകയുടെ കോവിഡ് 19 വാക്സിന്‍ രക്തം കട്ട പിടിക്കാനിടയാക്കുമെന്ന പ്രചാരണത്തിന് തെളിവുകളൊന്നുമില്ലെന്ന് യുകെ മെഡിസിന്‍സ് റെഗുലേറ്ററായ ദി മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജന്‍സി (എംഎച്ച്ആര്‍എ). ഗുരുതരമായ രീതിയില്‍ രക്തം കട്ട പിടിക്കുന്നതിന് ഈ വാക്സിന്‍ കാരണമാകുന്നുവെന്ന ആശങ്ക കാരണം നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ ഈ വാക്സിന്‍ നല്‍കുന്നത് നിര്‍ത്തി വച്ചിരുന്നു. മാത്രമല്ല ഈ വാര്‍ത്ത വാക്സിനായി കാത്തിരിക്കുന്ന യുകെയിലെ മലയാളികളെയും ആശങ്കപ്പെടുത്തിയിരുന്നു

എന്നാല്‍ വാക്സിന്‍ നല്‍കുന്നത് നിര്‍ത്തി വയ്ക്കാന്‍ കാരണമൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഡെന്‍മാര്‍ക്കിലും നോര്‍വേയിലും ഈ വാക്സിന്‍ നല്‍കിയതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് രക്തം കട്ട പിടിച്ചതടക്കമുള്ള പാര്‍ശ്വഫലങ്ങള്‍ പ്രശ്നം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് മുന്‍കരുതെന്ന നിലയിലാണ് ഈ വാക്സിന്‍ നല്‍കുന്നത് നിര്‍ത്തി വച്ചിരിക്കുന്നതെന്നാണ് നെതര്‍ലാന്‍ഡ്സ് ഒഫീഷ്യലുകള്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.

എന്നാല്‍ തങ്ങളുടെ വാക്സിന് ഈ വക പാര്‍ശ്വഫലങ്ങളുണ്ടെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് നിര്‍മാതാക്കളായ അസ്ട്രാസെനക പറയുന്നത്. ഈ വാക്സിന്‍ സ്വീകരിക്കാന്‍ ജനം ഭയക്കേണ്ടതില്ലെന്നും അതിനാല്‍ ഓരോരുത്തരുടെയും സമയം ആകുമ്പോള്‍ ഇത് സ്വീകരിക്കേണ്ടതാണെന്നുമാണ് എംഎച്ച്ആര്‍എയിലെ വാക്സിന്‍ സേഫ്റ്റി ലീഡായ ഡോ.ഫില്‍ ബ്രിയാന്‍ പറയുന്നത്. ഈ വാക്സിന്‍ നല്‍കിയ ഭൂരിഭാഗം പേര്‍ക്കും പ്രശ്നങ്ങളൊന്നുമില്ലെന്നും ചിലര്‍ക്ക് വാക്സിനെടുത്താല്‍ രക്തം കട്ട പിടിക്കുന്നത് സ്വാഭാവികമാണെന്നും ഇതില്‍ ആപത് സാധ്യതയൊന്നുമില്ലെന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകളെ സൂക്ഷ്മമായി അവലോകനം ചെയ്ത് വരുകയാണെന്നുമാണ് ബ്രിയാന്‍ പറയുന്നത്.

യുകെയിലും, യൂറോപ്യന്‍ യൂണിയനിലും 17 മില്ല്യണ്‍ പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയതിന്റെ തെളിവുകള്‍ ഉയര്‍ന്ന തോതില്‍ ബ്ലഡ് ക്ലോട്ട് സൃഷ്ടിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നു. നൂറില്‍ താഴെ ആളുകളിലാണ് ബ്ലഡ് ക്ലോട്ടുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് അസ്ട്രാസെനെക ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആന്‍ ടെയ്‌ലര്‍ പറഞ്ഞു.അയര്‍ലണ്ട്, ഡെന്‍മാര്‍ക്ക്, ഐസ്‌ലാന്‍ഡ്, നോര്‍വേ എന്നീ രാജ്യങ്ങളാണ് നേരത്തെ വാക്‌സിന്‍ നിര്‍ത്തിവെച്ചത്. ഇറ്റലിയും, ഓസ്ട്രിയയും ഒരു പ്രത്യേക ബാച്ചിന്റെ ഉപയോഗമാണ് നിര്‍ത്തിയത്.

  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions