അസോസിയേഷന്‍

ടെക്ടാള്‍ജിയ 2021: തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജ് പൂര്‍വവിദ്യാര്‍ത്ഥികളുടെ സംഗമവും കലാവിരുന്നും

തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് പൂര്‍വവിദ്യാര്‍ത്ഥികളുടെ സംഗമവും കലാവിരുന്നും ടെക്ടാള്‍ജിയ 2021 എന്ന പേരില്‍ വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ സംഘടിപ്പിക്കപ്പെടുന്നു. തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജ് ടാലന്റ് ഗ്രൂപ്‌സ് ഇന്ത്യ ആന്റ് എബ്രോഡ് എന്നതിന്റെ ചുരുക്കപ്പേരാണ് 'ടെക്ടാള്‍ജിയ' എന്ന നാമകരണത്തിന് ഇടയാക്കിയത്. തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് അലൂമ്‌നിയും യു.കെ ഘടകവും ലണ്ടന്‍ കലാഭവനുമായി ചേര്‍ന്നാണ്

'ടെക്ടാള്‍ജിയ 2021' സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 21നും 27നുമായി രണ്ട് ദിവസങ്ങളിലായിട്ട് നടത്തപ്പെടുന്ന 'ടെക്ടാള്‍ജിയ 2021' ഇന്ത്യന്‍ സമയം 7.30 (യു.കെ സമയം 2. പി.എം) മുതല്‍ കൊച്ചിന്‍ കലാഭവന്‍ ലണ്ടന്റെ വീ ഷാല്‍ ഓവര്‍കം പേജിലൂടെ ലഭ്യമാവും.

കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍, വീ ഷാല്‍ ഓവര്‍കം പേജിലൂടെ സംഘടിപ്പിക്കുന്ന പരിപാടികളുടെ സംഘാടകയായ റെയ്‌മോള്‍ നിധീരിയാണ് 'ടെക്ടാള്‍ജിയ 2021'യുടെ കോര്‍ഡിനേറ്ററും അവതാരകയും. പ്രൊഫ. ടി. കൃഷ്ണകുമാര്‍ (അലൂമ്‌നി സെക്രട്ടറി) ഈ പരിപാടിയുടെ കോര്‍ഡിനേറ്ററും കൂടിയാണ്. യു.കെയില്‍ നിന്നുളള സിനോജ് മുണ്ടക്കല്‍ ആണ് ഈ പരിപാടിയുടെ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് നല്‍കുന്നത്.

കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്നുള്ള വിവിധ കലാപരിപാടികളും സാഹിത്യസംവാദങ്ങളുമൊക്കെ ചേര്‍ന്ന് അതിമനോഹരമായ നിരവധി പരിപാടികളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ള തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് പൂര്‍വവിദ്യാര്‍ത്ഥികള്‍ അണിനിരക്കുന്ന വ്യത്യസ്തങ്ങളായ പരിപാടികള്‍ ഏറെ പുതുമയുളവാക്കുന്നതായിരിക്കും. വിവിധ മേഖലകളില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച പൂര്‍വവിദ്യാര്‍ത്ഥികളെ പ്രത്യേകം ആദരിക്കുന്നതാണ്.

മാര്‍ച്ച് 27ന് നടക്കുന്ന പരിപാടി പ്രശസ്ത എഴുത്തുകാരന്‍ ആനന്ദ് നീലകണ്ഠനാണ് ഉദ്ഘാടനം ചെയ്യുന്നത്. ഡോ.നൗഷാജാ പി. ടി. (അലൂമ്‌നി സെക്രട്ടറി) സ്വാഗതവും, അന്‍വര്‍ റഹ്മാന്‍ (അലൂമ്‌നി മിഡില്‍ ഈസ്റ്റ് ചാപ്റ്റര്‍) നന്ദിയും രേഖപ്പെടുത്തുന്നതായിരിക്കും.

തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഷീബ വി.എസ് മാര്‍ച്ച് 27ന് നടക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യും. പ്രൊഫ. ടി. കൃഷ്ണകുമാര്‍ (അലൂമ്‌നി സെക്രട്ടറി) സ്വാഗതവും ഡോ. ഷീജ കൃഷ്ണന്‍ (അലൂമ്‌നി യു.കെ) നന്ദിയും രേഖപ്പെടുത്തും.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ വിശിഷ്ടാതിത്ഥികളായി ആദരിക്കപ്പെടുന്ന പൂര്‍വവിദ്യാര്‍ത്ഥികള്‍ താഴെ പറയുന്നവരാണ്.

ഡോ. കെ. രാധാകൃഷ്ണന്‍ (ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍), വി. ടി. ബല്‍റാം എം.എല്‍.എ?, സിനിമാ താരം ടി.ജി രവി, വി.എന്‍. ശ്രീധരന്‍ നായര്‍ & ടി.സി. സരോജിനി( 1962 ബാച്ചില്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും പഠിച്ചിറങ്ങിയ ദമ്പതികള്‍), ടി.ആര്‍. അജയന്‍ (കൈരളി ടി.വി ഡയറക്ടര്‍) & ഭാര്യ ഭാഗ്യലക്ഷ്മി, എ. ഹേമചന്ദ്രന്‍ (കേരള മുന്‍ ഡി.ജി.പി), ഡോ. ടെസ്സി തോമസ്സ് (ഡയറക്ടര്‍ ജനറല്‍ ഓഫ് ഏറോനോട്ടിക്കല്‍ സിസ്റ്റംസ്), ജോര്‍ജ്ജ് തോമസ് (അര്‍ജ്ജുന അവാര്‍ഡ് ജേതാവ്), അമിത് എം.പി ഐ.എ.എസ് (തഞ്ചാവൂര്‍ അസിസ്റ്റന്റ് കളക്ടര്‍), സി.എസ്. മീനാക്ഷി (എഴുത്തുകാരി, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ്), സംഗമേശ്വരന്‍ മാണിക്യം അയ്യര്‍ (സൈബര്‍ സെക്യൂരിറ്റി സ്‌പെഷിലിസ്റ്റ്), നരേന്ദ്രന്‍ മാനിക്കത്ത് (യു.എ.ഇ)

ഓണ്‍ലൈന്‍ ലൈവ് ഇവന്റ് കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://www.facebook.com/COCHIN.KALABHAVAN.LONDON/

  • ബി എം എ ഈസ്റ്റര്‍ - വിഷു - ഈദ് ആഘോഷങ്ങള്‍ 18ന്: 'റിതം ഓഫ് യൂണിറ്റി' നൃത്താവിഷ്‌കാരവും വേദിയില്‍
  • ഐഒസി (യുകെ)യുടെ ആഭിമുഖ്യത്തില്‍ യു ഡി എഫ് പ്രചാരണ വീഡിയോ ഗാനം
  • യു ഡി എഫ് യൂറോപ്പ് സംഘടിപ്പിച്ച 'മീറ്റ് ദ കാന്‍ഡിഡേറ്റ്' ശ്രദ്ധേയമായി
  • യു ഡി എഫ് യൂറോപ്പിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശ തുടക്കം
  • ലണ്ടനിലെ യുവപ്രതിഭകള്‍ക്കായി 'ലവ് നോട്ട് ഹേറ്റ്' കലാസന്ധ്യ; മഞ്ജു ഷാഹുല്‍ ഹമീദ് ഫൗണ്ടേഷന്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് നയനവിസ്മയം ഒരുക്കുമ്പോള്‍
  • പ്രവാസികളുടെ സ്ഥാവര ജംഗമ വസ്തുവകകളുടെ സംരക്ഷണത്തിനായി പ്രത്യേക നിയമനിര്‍മ്മാണം വേണമെന്ന് യുക്മ
  • കാര്‍ഡിഫ് മലയാളി ആശിഷിന്റെ ഓര്‍മ്മയ്ക്കായി വോളിബോള്‍ ടൂര്‍ണമെന്റ് ഒരുക്കി സുഹൃത്തുക്കള്‍
  • ബ്ലാക്ക്ബേണ്‍ യുണൈറ്റഡ് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍
  • യുക്മ നഴ്‌സസ് ഫോറം 8-ാം ദേശീയ സമ്മേളനവും അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷവും മെയ് 9ന്; നഴ്‌സുമാര്‍ക്കായി റീല്‍ മത്സരവും
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ 2026 ലെ പ്രധാന പരിപാടികളുടെ തീയതികള്‍ പ്രഖ്യാപിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions