വിദേശം

വിമാനത്തിലേക്ക് കയറവെ മൂന്ന് തവണ അടിതെറ്റി വീണ് ബൈഡന്‍; കാറ്റിനെ പഴിച്ചു വൈറ്റ്ഹൗസ്


ലോകത്തെ ഏറ്റവും ശക്തമായ പദവിയിലിരിക്കുന്ന ആള്‍ കാറ്റടിച്ചാല്‍ വീഴുന്നയാളോ! അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ അടിതെറ്റി വീഴല്‍ ആണ് അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് ആശങ്ക പരത്തിയത്. എയര്‍ ഫോഴ്‌സ് വണ്ണിന്റെ പടികള്‍ കയറവെ മൂന്ന് തവണയാണ് ബൈഡന്‍ അടിതെറ്റി വീണത്. ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ നിന്നും അറ്റ്‌ലാന്റയിലേക്ക് പറക്കാനായി വിമാനത്തില്‍ കയറവെയാണ് 78-കാരനായ ബൈഡന്റെ വീഴ്ച. ആദ്യതവണ കാല്‍വഴുതിപ്പോയതോടെ റെയ്‌ലിംഗില്‍ പിടിച്ച് വീഴാതെ നിന്ന അദ്ദേഹത്തിന് രണ്ടാമതും ചുവടുപിഴച്ചു. എന്നാല്‍ മൂന്നാമത് ചുവടുതെറ്റിയപ്പോള്‍ മുട്ടുകുത്തി വീഴുകയാണ് ചെയ്തത്. ഇതിന് ശേഷവും ഇവിടെ നിന്നും എഴുന്നേറ്റ് പടികള്‍ കയറി മുകളിലെത്തി സല്യൂട്ട് ചെയ്താണ് പ്രസിഡന്റ് വിമാനത്തില്‍ കയറിയത്.

അതേസമയം, പ്രസിഡന്റിന് യാതൊരു വിധത്തിലുള്ള കുഴപ്പവുമില്ലെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി കാരീന്‍ ജീന്‍ പിയേറി റിപ്പോര്‍ട്ടര്‍മാരെ അറിയിച്ചു. 'പുറത്ത് നല്ല കാറ്റുണ്ടായിരുന്നു. ഞാന്‍ തന്നെ പാടുപെട്ടാണ് പടികള്‍ കയറിയത്', അവര്‍ കൂട്ടിച്ചേര്‍ത്തു. അറ്റ്‌ലാന്റയിലെത്തിയ വിമാനത്തില്‍ നിന്നും വൈസ് പ്രസിഡന്റ് കമലാ ഹാരിസ് എത്തുന്നത് വരെ ബൈഡന്‍ പുറത്തിറങ്ങിയില്ല. ബൈഡന്റെ ആരോഗ്യത്തെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തിപ്പെടുത്തുന്നതാണ് ഈ വീഴ്ച. എന്നാല്‍ കാറ്റ് മൂലമാണ് ബൈഡന്‍ വീണതെന്നും, അദ്ദേഹം 100% ആരോഗ്യവാനായി ഇരിക്കുന്നുവെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു.

യുഎസ് മാധ്യമങ്ങള്‍ വീഴ്ചയെ കുറിച്ച് സംസാരിക്കാത്തതില്‍ മുന്‍ പ്രസിഡന്റ് ട്രംപിന്റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ നിരാശ രേഖപ്പെടുത്തി. നാല് വര്‍ഷത്തോളം പിതാവിനെ എടുത്തിട്ട് പൂശിയ മാധ്യമങ്ങള്‍ ബൈഡനോട് മൃദുസമീപനം കാഴ്ചവെയ്ക്കുന്നുവെന്നാണ് ജൂനിയറിന്റെ പരാതി. എന്തായാലും ബൈഡന്റെ വീഴ്ച സോഷ്യല്‍മീഡിയയും പാശ്ചാത്യ മാധ്യമങ്ങളും വലിയ ആഘോഷമാക്കി.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions