സ്പിരിച്വല്‍

അബര്‍ഡീന്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ പീഡാനുഭവ ശുശ്രൂഷ 28 മുതല്‍ ഏപ്രില്‍ 3 വരെ

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തില്‍ പെട്ട അബര്‍ഡീന്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ഈ വര്‍ഷത്തെ പീഡാനുഭവ ശുശ്രൂഷയ്ക്ക് ഇടവക വികാരി ഫാ ടിജി തങ്കച്ചന്‍ മുഖ്യകാര്‍മികത്വം വഹിക്കും.

സ്ഥിരമായി ആരാധന നടത്തിവരുന്ന ക്രാഗി വര്‍ ഹൗസില്‍ ഈ മാസം 28 ഞായറാഴ്ച 12 മണി മുതല്‍ പ്രഭാത നമസ്കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഓശാന ശുശ്രൂഷകളും നടത്തപ്പെടും.

31 ബുധനാഴ്ച വൈകിട്ട് 5: 30 ന് സന്ധ്യാനമസ്കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും പെസഹായുടെ ശുശ്രൂഷകളുo ഏപ്രില്‍ ഒന്നാം തീയതി വ്യാഴാഴ്ച വൈകിട്ട് 6 മണി മുതല്‍ സന്ധ്യാനമസ്കാരം ഉണ്ടായിരിക്കുന്നതാണ്.
ഏപ്രില്‍ രണ്ടാം തീയതി വെള്ളിയാഴ്ച എട്ടുമണി മുതല്‍ ദുഃഖവെള്ളിയാഴ്ചയുടെ ശുശ്രൂഷകള്‍ നടത്തപ്പെടും.

ഏപ്രില്‍ മൂന്നാം തീയതി ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ദുഃഖ ശനിയാഴ്ചയുടെ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുന്നതാണ്. വൈകിട്ട് അഞ്ചു മണി മുതല്‍ സന്ധ്യാനമസ്കാരവും തുടര്‍ന്ന് രാത്രി നമസ്കാരവും ഈസ്റ്ററിന്റെ പ്രത്യേക ശുശ്രൂഷകളും ഉണ്ടായിരിക്കുന്നതാണ്.
ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ചിട്ടുള്ള കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും വിശുദ്ധ ശുശ്രൂഷകള്‍ നടത്തപ്പെടുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫാ ടിജി തങ്കച്ചന്‍- 07404730297
സെക്രട്ടറി സജി തോമസ് -07588611805
ട്രസ്റ്റീ ജേക്കബ് എംകെ- 07872970197

  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് മഹോത്സവം 27ന്
  • കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ സിറോ മലങ്കര മിഷന്റെ ക്രിസ്തുമസ് ശുശ്രൂഷ ബുധനാഴ്ച
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions