അസോസിയേഷന്‍

ലിമ കഴിഞ്ഞ 20 വര്‍ഷത്തെ ചരിത്രം പറയുന്ന സ്മരണിക പ്രകാശനം ചെയ്യുന്നു

ലിവര്‍പൂള്‍ മലയാളിസമൂഹത്തില്‍ 2001 ല്‍ ആദ്യമായി പ്രവര്‍ത്തനം ആരംഭിച്ച മലയാളി സംഘടനയായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍( ലിമയുടെ )കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളിലൂടെ ഒരു തിരിഞ്ഞുനോട്ടം നടത്തിക്കൊണ്ടു ഒരു സുവനീര്‍ പ്രകാശനം ചെയ്യുന്നു. കഴിഞ്ഞ 20 വര്‍ഷത്തെ ലിമയുടെ കല ,സാമൂഹിക, സാംസ്‌ക്കാരിക രംഗങ്ങളിലെ പ്രവര്‍ത്തനം ലിവര്‍പൂള്‍ മലയാളി സമൂഹത്തില്‍ പുതിയ ഊര്‍ജം പകരാന്‍ ഉതകിയിട്ടുണ്ട്. അത്തരം പ്രവര്‍ത്തനങ്ങളുടെ ഒരു നേര്‍ക്കാഴ്ചയായി ഈ സുവനീര്‍ മാറും.

സുവനീര്‍ പ്രകാശനം ചെയ്യുന്നതിനുവേണ്ടി രണ്ടു കമ്മറ്റികളാണ് തിരഞ്ഞെടുത്തിരിക്കുന്നത് സുവനീറിന്റെ സാമ്പത്തിക കാര്യങ്ങള്‍ കണ്ടെത്തുന്നതിനു വേണ്ടി മാത്യു അലക്‌സാണ്ടര്‍ നേതൃത്വം കൊടുക്കുന്ന കമ്മറ്റിയും സാഹിത്യപരമായ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനുവേണ്ടി ബിജു ജോര്‍ജ് ചിഫ് എഡിറ്ററായി പ്രവര്‍ത്തിക്കുന്ന കമ്മറ്റിയും, പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഈ കമ്മറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചുകൊണ്ടു ലിമ പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോസഫ് സെക്രെട്ടറി സോജന്‍ തോമസ് ട്രഷര്‍ ജോസ് മാത്യു എന്നിവര്‍ പ്രവര്‍ത്തിക്കുന്നു .

സുവനീയറില്‍ പ്രസിദ്ധികരിക്കാനുള്ള മലയാളം, ഇംഗ്‌ളീഷ് ലേഖനങ്ങള്‍ ,കവിതകള്‍ കഥകള്‍ മുതലായ കലാസൃഷ്ടികള്‍ താഴെ കൊടുത്തിരിക്കുന്ന ഇമെയില്‍ ഐ ഡി യില്‍ ജൂണ്‍ 30 നു മുന്‍പ് അയച്ചു തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു .ലിമയുടെ സുവനീര്‍ ലിവര്‍പൂള്‍ മലയാളി സമൂഹത്തിന്റെ കല സാംസ്‌ക്കാരിക തികവ് വിളിച്ചറിയിക്കുന്നയിരിക്കും. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു.

സൃഷ്ടികള്‍ അയക്കേണ്ട ഇമെയില്‍ editorlima2020@gmail.com

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions