വിദേശം

വിശ്വാസികളുടെ തിരക്കില്ലാതെ ഓശാന; ജനക്കൂട്ടമില്ലാതെ കുര്‍ബാന നയിച്ച് മാര്‍പാപ്പ

കോവിഡ് മഹാമാരിയുടെ ഭീതിക്കിടെ ഓശാന ഞായര്‍ ആഘോഷിച്ച് ക്രൈസ്തവര്‍. ആളും ആരവവുമൊഴിഞ്ഞു ജനക്കൂട്ടമില്ലാതെ കുര്‍ബാന നയിച്ച് മാര്‍പാപ്പ ഓശാന ചടങ്ങുകള്‍ നടത്തി. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ വിശുദ്ധ ആഴ്ചയുടെ തുടക്കം കുറിച്ച് ഒറ്റയ്ക്കാണ് അദ്ദേഹം സര്‍വ്വീസ് നടത്തിയത്. കൊറോണാവൈറസ് യൂറോപ്പില്‍ പടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണിലുള്ള ഇറ്റലിയില്‍ യാത്രക്കും, മറ്റ് സഞ്ചാരങ്ങള്‍ക്കും വിലക്കുണ്ട്. ഇതോടെ ജനക്കൂട്ടം ചടങ്ങുകളില്‍ നിന്നും ഒഴിവായി.

നേരത്തെ ആയിരക്കണക്കിന് തീര്‍ത്ഥാടകരെയും, ടൂറിസ്റ്റുകളെയും സാക്ഷിയാക്കി സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഒലിവ് കൊമ്പുകളും, ഓലയുമേന്തി പുറത്ത് നടക്കുന്ന കുര്‍ബാനയിലേക്ക് നയിക്കുന്ന ഘോഷയാത്രയാണ് പരമ്പരാഗതമായി നടക്കാറുള്ളത്. എന്നാല്‍ ഇറ്റലിയില്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ടത് മുതല്‍ മാര്‍പാപ്പ നടപടിക്രമങ്ങള്‍ നിയന്ത്രണത്തോടെയാണ് നയിക്കുന്നത്.

കൊറോണാവൈറസ് മഹാമാരിയുടെ ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ആളുകള്‍ കൂടുതല്‍ അവശരും, സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയുമാണ് ചെയ്തിട്ടുള്ളതെന്ന് മാര്‍പാപ്പ പറഞ്ഞു. പിശാച് ഈ പ്രതിസന്ധി മുതലാക്കുകയാണ്. മഹാമാരി മൂലം ശാരീരികവും, മാനസികവും, ആത്മീയവുമായ ബുദ്ധിമുട്ടുകള്‍ നേരിട്ടതായും പോപ്പ് കൂട്ടിച്ചേര്‍ത്തു.


ഇംഗ്ലണ്ടില്‍ പുതിയ ഇളവുകള്‍ വന്നതോടെ കത്തീഡ്രലുകളില്‍ പുരോഹിതന്‍മാര്‍ ഗാനങ്ങള്‍ ആലപിച്ചു. അതേസമയം ജെറുസലേം ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ ഘോഷയാത്രകള്‍ സംഘടിപ്പിച്ചു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions