അസോസിയേഷന്‍

റെജി മഠത്തിലിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ചാരിറ്റിക്ക് വലിയ ജനപിന്തുണ; നാലാം തിയതിവരെ തുടരും

മേസ്തിരിപണിക്കിടയില്‍ കാലില്‍ കല്ലുവീണുണ്ടായ അപകടംമൂലം കാലുമുറിച്ചു കളയേണ്ടിവന്ന പത്തനംതിട്ട കൈപ്പട്ടൂരില്‍ താമസിക്കുന്ന റെജി മഠത്തിലിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ചാരിറ്റിക്ക് വലിയ ജനപിന്തുണ. ഇതുവരെ 3165 പൗണ്ട് ലഭിച്ചു. ചാരിറ്റി ഏപ്രില്‍ നാലാം തിയതി (ഞായറാഴ്ച) അവസാനിക്കുന്നു.
പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു വ്യക്തി 1000 പൗണ്ട് സംഭാവന ചെയ്യുകയായിരുന്നു ഇതുവരെ നടത്തിയ ചാരിറ്റികളില്‍ ആദ്യമായിട്ടാണ് ഒരു വ്യക്തിയില്‍ നിന്നും 1000 പൗണ്ട് ലഭിക്കുന്നത് .

കൂലിപ്പണിക്കിടയില്‍ കാലില്‍ കല്ലുവീണ മുറിവില്‍നിന്നും ഉണ്ടായ ഇന്‍ഫെക്ഷന്‍ റെജിയുടെ ഒരുകാലു മുറിച്ചുകളയേണ്ട അവസ്ഥയില്‍ എത്തിച്ചു ,അങ്ങനെ അദ്ദേഹത്തിന്റെ ജീവിതം വീടിനുള്ളില്‍ തളക്കപ്പെടുകയാണുണ്ടായത് .രണ്ടുമക്കളും ഭാര്യയും അടങ്ങുന്ന കുടുംബം ഉപജീവനം നടത്തിയിരുന്ന തൊഴിലും നഷ്ട്ടപ്പെട്ടു പുറത്തിറങ്ങി നടക്കാനും കഴിയാതെയായി കൂടാതെ ശ്വാസകോശ രോഗം ബാധിച്ച രണ്ടാമത്തെ മകനെ ചികില്‍സിക്കുകയും വേണം

നമ്മെളെല്ലാം ഈസ്റ്റര്‍ ആഘോഷിക്കാന്‍ തയാറെടുത്തുകൊണ്ടിരിക്കുമ്പോള്‍ താമസിക്കുന്ന റെജി മഠത്തില്‍ എന്ന മനുഷ്യന്റെ ആഗ്രഹം ഒരു കൃത്രിമകാലു വച്ച് പുറത്തിറങ്ങി നടക്കുക എന്നതാണ്. കൂടാതെ മകന്റെ ചികിത്സയും മുന്‍പോട്ടു കൊണ്ടുപോകണം. പത്തനംതിട്ട കൈപ്പട്ടൂരിലെ പള്ളിയുടെ സഹായത്തില്‍ ആറു സെന്റ് സ്ഥലത്തു നിര്‍മ്മിച്ചു കൊടുത്ത ഒരു വീടാണ് ആകെയുള്ള സ്വത്ത്.

റെജിയുടെ വേദനനിറഞ്ഞ ജീവിതത്തെപ്പറ്റി അറിയിച്ചത് പത്തനംതിട്ട സ്വദേശിയും റെജിയുടെ നാട്ടുകാരനും സഹപാഠിയുമായ ലിവര്‍പൂളില്‍ താമസിക്കുന്ന ഹരികുമാര്‍ ഗോപാലനാണ് . ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങളോടും സഹകരിക്കുന്ന ഹരിയുടെ അഭ്യര്‍ത്ഥന മാനിച്ചു റെജിക്കുവേണ്ടി ഈസ്റ്റര്‍ ചാരിറ്റി നടത്താന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ തീരുമാനിക്കുകയായിരുന്നു.

സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ നിക്ഷേപിക്കുക..


ACCOUNT NAME , IDUKKI GROUP

ACCOUNT NO 50869805

SORT CODE 2050.82

BANK BARCLAYS.

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions