സ്പിരിച്വല്‍

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത 'നസ്രാണി ചരിത്ര പഠന' മത്സരങ്ങള്‍ക്ക് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം ഇന്നുകൂടി മാത്രം

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ചരിത്രപഠന മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു. 'നസ്രാണി' എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന ഈ ചരിത്ര പഠന മത്സരത്തിന്റെ ഭാഗമാകുവാനാഗ്രഹിക്കുന്നവര്‍ക്ക് പേരുകള്‍ നല്‍കാനുള്ള അവസരം ഇന്നുകൂടി മാത്രം. നമുക്ക് പകര്‍ന്നുകിട്ടിയ ഈ വിശ്വാസ ദീപം വരും തലമുറക്കും ഒട്ടും മങ്ങലേല്‍ക്കാതെ പകര്‍ന്നുകൊടുക്കാന്‍ ഈ ചരിത്രപഠനം നമ്മെ സഹായിക്കും എന്നുള്ളതില്‍ സംശയമില്ല .

സഭയെ അറിയുക ,നമ്മുടെ സഭയെ സ്‌നേഹിക്കുക . ഇപ്രകാരം സ്‌നേഹത്തിന്റെ വലിയ കൂട്ടായ്മയായ സഭയിലേക്ക് നമ്മുടെ കുട്ടികളെ നമുക്ക് ചേര്‍ത്തുനിര്‍ത്താം . കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒന്നിച്ച് ഈ ചരിത്ര പഠന മത്സരത്തിന്റെ ഭാഗമാകുന്നതിനായി ഇതൊരു ഫാമിലി പഠന മത്സരമായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്. രണ്ട് ഘട്ടങ്ങളായിട്ട് ഓണ്‍ലൈന്‍ മത്സരങ്ങള്‍ നടത്തുകയും രണ്ടു മത്സരങ്ങളില്‍ നിന്നുമായി ഓരോ റീജിയണില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന ഒരു കുടുംബം ഫൈനല്‍ മത്സരത്തിലേക്ക് കടക്കുകയും ചെയ്യും. ഭാരതത്തിന്റെ അപ്പോസ്‌തോലനായ വിശുദ്ധ തോമാസ്ലീഹയുടെ ദുക്‌റാന തിരുനാളായ ജൂലൈ മൂന്നിന് ഫൈനല്‍ മത്സരങ്ങള്‍ ലൈവ് പ്ലാറ്റഫോമില്‍ നടത്താനുമാണ് നിശ്ചയിച്ചിരിക്കുന്നത്. പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി ഇന്ന് ആണ്. ഏപ്രില്‍ 24 ന് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി പ്രാക്ടീസ് ടെസ്റ്റ് ക്രമീകരിച്ചിട്ടുണ്ട്. ആദ്യ മത്സരം മെയ് ഒന്നാം തിയതി ശനിയാഴ്ച 7 മണിക്ക് നടത്തപ്പെടും . മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കായുള്ള പഠന സഹായിയും മത്സരങ്ങളുടെ നിയമാവലിയും പേരുകള്‍ രജിസ്റ്റര്‍ ചെയ്തുകഴിയുമ്പോള്‍ അവരുടെ രജിസ്റ്റേര്‍ഡ് ഇമെയില്‍ ലഭിക്കുന്നതായിരിക്കും. രൂപത ബൈബിള്‍ അപ്പോസ്റ്റോലറ്റിന്റെ നേതൃത്വത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത് .

മത്സരങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും പേരുകള്‍ രജിസ്റ്റര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുമായി ബൈബിള്‍ അപ്പോസ്റ്റോലറ്റിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

http://smegbbiblekalotsavam.com/?page_id=719

  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് മഹോത്സവം 27ന്
  • കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ സിറോ മലങ്കര മിഷന്റെ ക്രിസ്തുമസ് ശുശ്രൂഷ ബുധനാഴ്ച
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions