വിദേശം

വാക്‌സിനെടുത്തവര്‍ പോലും ഇന്ത്യയിലേക്ക് പോകരുതെന്ന മുന്നറിയിപ്പുമായി യുഎസ് ഹെല്‍ത്ത് ഏജന്‍സി


കോവിഡ് അതിരൂക്ഷമാവുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി യുഎസ് പബ്ലിക്ക് ഹെല്‍ത്ത് ഏജന്‍സി. വാക്‌സിന്‍ എടുത്തവരും ഇന്ത്യയിലേക്ക് പോകരുതെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഒഴിവാക്കാന്‍ പറ്റാത്ത യാത്രയാണെങ്കില്‍ മുഴുവന്‍ ഡോസ് വാക്‌സിനും സ്വീകരിക്കണമെന്നും യുഎസ് മുന്നറിയിപ്പ് നല്‍കുന്നു. ഇന്ത്യയെ കോവിഡ് രൂക്ഷമാവുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഏജന്‍സി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

'നിലവിലെ ഇന്ത്യയിലെ സാഹചര്യം കണക്കിലെടുത്ത് വാക്‌സിനേഷന്‍ എടുത്ത യാത്രക്കാര്‍ പോലും കോവിഡ് പിടിപെടാനും പകര്‍ത്താനും സാധ്യതയുണ്ട്. അതിനാല്‍ യാത്ര പൂര്‍ണമായും ഒഴിവാക്കുക. യാത്ര ഒഴിവാക്കാന്‍ കഴിയാത്തതാണെങ്കില്‍ തയ്യാറെടുപ്പിന്റെ ഭാഗമായി മുഴുവന്‍ വാക്‌സിനും സ്വീകരിക്കുക. എല്ലാ യാത്രക്കാരും മാസ്‌ക് ധരിക്കുക, മറ്റുള്ളവരില്‍ നിന്നും ആറ് അടി മാറി അകലം പാലിച്ച് യാത്ര ചെയ്യുക, ജനാവലി ഒഴിവാക്കുക, കൈകള്‍ അണുവിമുക്തമാക്കുക.’ ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്കു നല്‍കിയ പ്രധാന നിര്‍ദേശങ്ങള്‍ ആണിത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ബ്രീട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവയ്ക്കുകയും ബ്രിട്ടന്‍ ഇന്ത്യയെ ചുവപ്പു പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പുറമേ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന വിമാന സര്‍വ്വീസുകള്‍ക്ക് ഹോങ്കോങും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച്ച മുതല്‍ മെയ് മൂന്ന് വരെയുള്ള സര്‍വ്വീസുകളാണ് റദ്ദാക്കിയത്. ഇതേ കാലയളവില്‍ പാക്കിസ്താനിലേക്കും ഫിലിപ്പിന്‍സിലേക്കും അവിടെ നിന്നും തിരിച്ചുള്ള സര്‍വ്വീസുകള്‍ക്കും വിലക്ക് ബാധകമായിരിക്കുമെന്നും ഹോങ്കോങ് സര്‍ക്കാര്‍ അറിയിച്ചു.

കോവിഡിന്റെ രണ്ടാം തരംഗം അതിവേഗത്തിലാണ് ഇന്ത്യയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നത്. തുടര്‍ച്ചയായ അഞ്ച് ദിവസവും രണ്ടര ലക്ഷത്തിന് മുകളിലാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം. ഒരാഴ്ചയിലേറെയായി പ്രതിദിന മരണം ആയിരത്തിന് മുകളിലാണ്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലാണ് രോഗ വ്യാപനം കൂടുതലുള്ളത്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions