വിദേശം

ബില്‍ ഗേറ്റ്‌സും ഭാര്യയും വേര്‍പിരിയുന്നു; വമ്പന്‍ സെറ്റില്‍മെന്റ്


ലോകത്തെ ഏറ്റവും വമ്പന്‍ വിവാഹ മോചനകേസുമായി ബില്‍ ഗേറ്റ്‌സ്. 27 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ചു ബില്‍ ഗേറ്റ്‌സും മെലിന്‍ഡയും വേര്‍പിരിയുകയാണ്. ലോകത്തിലെ നാലാമത്തെ ധനികനും മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ ഗേറ്റ്‌സില്‍ നിന്നും വിവാഹമോചനം തേടി ഭാര്യ മെലിന്‍ഡ ഗേറ്റ്‌സ് ആണ് രംഗത്തെത്തിയത്.

27 വര്‍ഷക്കാലത്തെ ദാമ്പത്യബന്ധം അവസാനിക്കുകയാണെന്ന് 65-കാരന്‍ ബില്‍ ഗേറ്റ്‌സും, 56-കാരി മെലിന്‍ഡയും ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. അഞ്ച് സ്റ്റേറുകളിലായുള്ള പ്രോപ്പര്‍ട്ടികള്‍, ഒരു സ്വകാര്യ ജെറ്റ്, വമ്പന്‍ ആര്‍ട്ട് കളക്ഷന്‍, ആഡംബര കാറുകളുടെ ശ്രേണി എന്നിങ്ങനെയുള്ള സമ്പത്തുകള്‍ പങ്കുവെയ്ക്കാനുള്ള എഗ്രിമെന്റില്‍ ഒപ്പിടാത്തതിനാല്‍ പോരാട്ടം കോടതിയില്‍ എത്തും. മെലിന്‍ഡയാണ് വിവാഹമോചനം തേടി കോടതിയെ സമീപിച്ചത്. ദമ്പതികളുടെ മൂത്ത മകള്‍ കുടുംബം വെല്ലുവിളി നിറഞ്ഞ സമയം നേരിടുന്നതായി വെളിപ്പെടുത്തിയതോടെയാണ് വാര്‍ത്ത പുറത്തുവന്നത്.

സ്വന്തം വികാരങ്ങളെ പിന്തുണയ്ക്കുന്നതോടൊപ്പം കുടുംബാംഗങ്ങളെയും പിന്തുണയ്ക്കാനുള്ള ശ്രമത്തിലാണെന്ന് 25-കാരി ജെന്നിഫര്‍ ഗേറ്റ്‌സ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ജെന്നിഫറിനെ കൂടാതെ 21-കാരന്‍ റോറി, 18-കാരി ഫോബെ എന്നിവരും ദമ്പതികളുടെ മക്കളാണ്. വളരെയേറെ ചിന്തകള്‍ക്കും, പ്രവൃത്തികള്‍ക്കും ഒടുവിലാണ് വിവാഹബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് ബില്ലും, മെലിന്‍ഡയും സംയുക്ത പ്രഖ്യാപനത്തില്‍ അറിയിച്ചു. '27 വര്‍ഷക്കാലം മൂന്ന് മികച്ച കുട്ടികളെ വളര്‍ത്തിയതിനൊപ്പം, ലോകമെമ്പാടും വളരുന്ന, ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുന്ന ഫൗണ്ടേഷനും വളര്‍ത്തി. ഇതില്‍ ഒരുമിച്ച് തന്നെ മുന്നോട്ട് നീങ്ങുമെങ്കിലും ജീവിതത്തിന്റെ അടുത്ത ഘട്ടത്തില്‍ ദമ്പതികളായി ഇനി വളരാന്‍ കഴിയില്ലെന്നാണ് തോന്നുന്നത്', ദമ്പതികള്‍ വിശദമാക്കി,

1990കളുടെ ആദ്യ ഘട്ടത്തിലാണ് കോടീശ്വരനായ ബില്‍ മെലിന്‍ഡയെ വിവാഹം ചെയ്യുന്നത്. 1975ല്‍ മൈക്രോസോഫ്റ്റ് സ്ഥാപിച്ച ബില്‍ 1987-ല്‍ 31-ാം വയസ്സില്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായി. സിഇഒ ആയി ബില്‍ സേവനം നല്‍കിയ കമ്പനിയില്‍ ജോലി ചെയ്യാനെത്തിയ മെലിന്‍ഡയെ കണ്ടുമുട്ടി ആറ് വര്‍ഷത്തിന് ശേഷമായിരുന്നു വിവാഹം.


  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions