വിദേശം

വാക്‌സിനെടുക്കുന്നവര്‍ക്ക് ബിയര്‍ സൗജന്യം; പുതിയ ഓഫറുമായി ന്യൂജെഴ്‌സി

ന്യൂയോര്‍ക്ക്: കൂടുതല്‍ ജനങ്ങളിലേക്ക് കോവിഡ് വാക്‌സിന്‍ എത്തിക്കാന്‍ പുതിയ പ്രോത്സാഹന പദ്ധതിയുമായി ന്യൂജെഴ്‌സി. വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് സൗജന്യമായി ബിയര്‍ നല്‍കുമെന്ന് ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറഞ്ഞു.

മെയ് മാസത്തോടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് ഈ ആനൂകൂല്യം. പ്രായപൂര്‍ത്തിയായ 21 വയസിന് മുകളിലുള്ളവര്‍ വാക്‌സിന്‍ എടുത്തുവെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയാല്‍ ബിയര്‍ സൗജന്യമായി നല്‍കുമെന്നും ഫില്‍ മര്‍ഫി പറഞ്ഞു. ഇതിന്റെ ഭാഗമായി ന്യൂ ജഴ്‌സിയിലെ 12 ഓളം ബിയര്‍ പാര്‍ലറുകളെ ഉള്‍പ്പെടുത്തി പദ്ധതി തയാറാക്കിയെന്നും അദ്ദേഹം പറഞ്ഞു.

,21 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഈ ആനൂകൂല്യം ലഭിക്കും. മെയ് മാസത്തില്‍ തന്നെ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിക്കണം,' മര്‍ഫി പറഞ്ഞു.

വാക്‌സിന് സ്വീകരിച്ചുവെന്ന് തെളിയിക്കുന്ന രേഖകളുമായി ബിയര്‍ പാര്‍ലറില്‍ ചെന്നാല്‍ സര്‍ക്കാരിന്റെ സൗജന്യ ബിയര്‍ ലഭിക്കുമെന്നും മര്‍ഫി പറഞ്ഞു.

ജൂണ്‍ അവസാനത്തോടെ 4 ലക്ഷം പേരിലെങ്കിലും വാക്‌സിന്‍ എത്തിക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായിട്ടാണ് ഈ പദ്ധതിയെന്ന് മര്‍ഫി വ്യക്തമാക്കി. തിങ്കളാഴ്ചത്തെ കണക്കുകള്‍ പ്രകാരം ഏകദേശം 37 ശതമാനം പേരാണ് ന്യൂജഴ്‌സിയില്‍ വാക്‌സിന്‍ സ്വീകരിച്ചത്.

അതേസമയം, ഇതാദ്യമായല്ല വാക്‌സിന്‍ പ്രചാരണത്തിനായി ഇത്തരം ഓഫറുകള്‍ പ്രഖ്യാപിക്കുന്നത്. നേരത്തെ വെസ്റ്റ് വിര്‍ജീനിയ ഗവര്‍ണര്‍ ജിം ജസ്റ്റിസും സമാനമായ ഓഫറുമായി രംഗത്തെത്തിയിരുന്നു. വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് നൂറ് ഡോളറിന്റെ സേവിംഗ്‌സ് ബോണ്ട് നല്‍കുമെന്നായിരുന്നു ജിം ജസ്റ്റിസിന്റെ പ്രഖ്യാപനം.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions