വിദേശം

കോവിഡിന്റെ ഇന്ത്യന്‍ വകഭേദം സിഡ്‌നിയില്‍; നിയന്ത്രണങ്ങള്‍ കടുപ്പിച്ചു ഓസ്‌ട്രേലിയ

സിഡ്‌നി: ഇന്ത്യക്കാര്‍ക്കു യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടും ജയില്‍ ശിക്ഷയും കനത്ത പിഴയും നിലവിലുണ്ടായിട്ടും കോവിഡിന്റെ ഇന്ത്യന്‍ വകഭേദം സിഡ്‌നിയില്‍ കണ്ടെത്തി. ഇതോടെ സിഡ്നിയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കി. തുറന്നയിടങ്ങളിലും അടച്ചിട്ടയിടങ്ങളിലുമുള‌ള ഒത്തുചേരലുകള്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി. വര്‍ഷാവര്‍ഷമുളള മാതൃദിന ആഘോഷങ്ങള്‍ക്ക് ഒത്തുചേരാവുന്നവരുടെ എണ്ണം 20 ആയി പരിമിതപ്പെടുത്തി.
തിങ്കളാഴ്‌ച രാവിലെ വരെയാണ് നിയന്ത്രണങ്ങള്‍. ഒരു 50 വയസുകാരനില്‍ നിന്ന് കോവിഡിന്റെ ഇന്ത്യന്‍ വകഭേദം അയാളുടെ ഭാര്യയിലേക്ക് പകര്‍ന്നതോടെയാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. ഓസ്‌ട്രേലിയയില്‍ ഏ‌റ്റവുമധികം ആളുകള്‍ താമസിക്കുന്ന മെട്രോപൊളി‌റ്റന്‍ നഗരമാണ് സിഡ്‌നി. 53 ലക്ഷം താമസക്കാര്‍ ഇവിടെയുണ്ടെന്നാണ് കണക്ക്. സിഡ്‌നിക്ക് തൊട്ടടുത്ത പ്രദേശങ്ങളിലും ഈ നിയന്ത്രണങ്ങളുണ്ട്.

ഏകദേശം ഒരു മാസം മുന്‍പ് പുറമേയുള‌ളവരുമായി കാര്യമായ സമ്പര്‍ക്കമില്ലാത്ത ഒരാളില്‍ ഇന്ത്യന്‍ വകഭേഗമായ കോവിഡ് രോഗാണുവിനെ കണ്ടെത്തിയതോടെയാണ് ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വകഭേദമുണ്ടെന്ന് സ്ഥിരീകരിച്ചത്. ഇതോടെ രോഗം ആദ്യം പടര്‍ത്തിയയാളെ കണ്ടെത്താന്‍ ശ്രമമാരംഭിച്ചു. ആദ്യമായി രോഗം സ്ഥിരീകരിച്ചയാള്‍ക്ക് മ‌റ്റ് രോഗികളെക്കാള്‍ കൂടുതല്‍ വൈറല്‍ ലോഡ് ഉണ്ടായതാണ് ഇന്ത്യന്‍ വകഭേദമാണെന്ന് കണ്ടെത്താന്‍ കാരണമായത്.

അതിവേഗം നടക്കുന്ന പരിശോധനയിലൂടെ രോഗബാധിതരെ കണ്ടെത്തി ക്വാറന്റൈനിലാക്കാനാണ് അധികൃതരുടെ ശ്രമം. ഓസ്‌ട്രേലിയയില്‍ 29,865 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 910 പേര്‍ രോഗം ബാധിച്ച്‌ മരണമടഞ്ഞു. ഇന്ത്യയിലെ രോഗവ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്നുമുള‌ള വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ ഓസ്‌ട്രേലിയ.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions