വിദേശം

പിറന്നാള്‍ പാര്‍ട്ടിക്കിടെ കാമുകിയടക്കം ആറു പേരെ കൊന്ന് യുവാവ് ജീവനൊടുക്കി

വാഷിംഗ്ടണ്‍: അമേരിക്കയില്‍ പിറന്നാള്‍ ആഘോഷത്തിനിടയില്‍ കാമുകിയടക്കം ആറു പേരെ കൊന്ന് യുവാവ് ജീവനൊടുക്കി. യുഎസിലെ കൊളറാഡോയിലാണ് സംഭവം. പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്ന ഒരു പെണ്‍കുട്ടിയുടെ കാമുകനാണ് കൊലയാളിയെന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.

അര്‍ദ്ധരാത്രിയോടെയാണ് വെടിവെപ്പുണ്ടായത്. പോലീസ് എത്തിയപ്പോഴേക്കും ആറു പേരും മരിച്ചിരുന്നു. ഒരാള്‍ ഗുരതരമായി പരിക്കേറ്റ നിലയിലുമായിരുന്നു. പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു. പാര്‍ട്ടിയിലേക്ക് ഓടികയറിയ അക്രമി തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. ശേഷം സ്വയം വെടിവെച്ച്‌ മരിക്കുകയും ചെയ്തു. കൊലയാളിയുടെ കാമുകിയും മറ്റ് സുഹൃത്തുക്കളും കുടുംബവുമായിരുന്നു പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നത്.

ആഘോഷത്തില്‍ പങ്കെടുത്ത കുഞ്ഞുങ്ങളെ അക്രമി ഉപദ്രവിച്ചില്ല. അക്രമത്തിന് പ്രേരിപ്പിച്ചത് എന്തെന്ന് വ്യക്തമല്ല. കൊളറാഡോ സ്പ്രിംഗ്‌സില്‍ ഈയാഴ്ച നടക്കുന്ന പന്ത്രണ്ടാമത്തെ വെടിവയ്പാണിത്. കഴിഞ്ഞ ദിവസം മേരിലാന്‍‍ഡ് വുഡ്‌ലോണില്‍ ഉണ്ടായ വെടിവയ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു.

കാനഡയിലെ വാന്‍ക്യുവറിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള റിച്ച്‌മോണ്ട് രാജ്യാന്തര വിമാനത്താവളത്തിലെ പ്രധാന ടെര്‍മിനലില്‍ നടന്ന വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions