വിദേശം

വാക്‌സിനേഷന്‍ പൂര്‍ത്തിയായവര്‍ക്ക് ഇനി മാസ്‌ക് ഒഴിവാക്കാം; ബൈഡന്‍

വാഷിംഗ്ടണ്‍: വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ ഇനി മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. മാസ്‌ക് ഒഴിവാക്കി ചിരിയിലൂടെ പരസ്പരം അഭിവാദ്യം ചെയ്യാനുള്ള അമേരിക്കകാരുടെ അവകാശം വീണ്ടെടുത്തുവെന്നും ബൈഡന്‍ പറഞ്ഞു. വൈറ്റ് ഹൗസ് സന്ദേശത്തിലാണ് ബൈഡന്റെ ഈ ആഹ്വാനം.

'ഇതൊരു നാഴികകല്ലാണെന്ന് എനിക്ക് തോന്നുന്നു. ഒരു മഹത്തായ ദിനം,' എന്നായിരുന്നു ബൈഡന്‍ പറഞ്ഞത്.

വാക്‌സിന്റെ രണ്ട് ഡോസ് സ്വീകരിച്ചവര്‍ മാത്രം മാസ്‌ക് ഒഴിവാക്കുന്നതിനെപ്പറ്റി ആലോചിച്ചാല്‍ മതിയെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനമെന്നും ബൈഡന്‍ പറയുന്നു. ഇനിയും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ മാസ്‌കുകള്‍ നിര്‍ബന്ധമായി ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ എന്ന ഫിനിഷിംഗ് ലൈനില്‍ എത്തുന്നതുവരെ എല്ലാവരും കരുതലോടെ ഇരിക്കുക. നമുക്കെല്ലാവര്‍ക്കും അറിയാം എത്രമാത്രം അപകടകാരിയാണ് ഈ വൈറസ് എന്ന്. സമ്പൂര്‍ണ്ണ വാക്‌സിനേഷനിലൂടെ മാത്രമെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാന്‍ കഴിയൂ.

അതേസമയം അമേരിക്കയിലെ 50 സംസ്ഥാനങ്ങളില്‍ 49 എണ്ണത്തിലും കൊറോണ വൈറസ് വ്യാപനം കുറയുന്നുവെന്നും ഇതൊരു ശുഭ സൂചനയാണെന്നും ബൈഡന്‍ പറഞ്ഞു.

എന്നാല്‍ 65 വയസ്സിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ പൂര്‍ണ്ണമായിട്ടില്ലെന്നും അതുകൂടി പൂര്‍ത്തിയായാല്‍ മാത്രമെ കാര്യങ്ങള്‍ തങ്ങള്‍ വിചാരിച്ച രീതിയിലേക്കെത്തുള്ളുവെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions