അസോസിയേഷന്‍

യുക്മ നഴ്‌സസ് ഫോറത്തിന്റെ നഴ്‌സസ് ദിനാഘോഷം 23 ന്

യുക്മ നഴ്‌സസ് ഫോറത്തിന്റെ (UNF) ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നഴ്‌സസ് ദിനാഘോഷം 23 ന്. വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പരിപാടികളില്‍ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലേയും നഴ്‌സിംഗ് മേഖലയിലേയും പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും. വിവിധ നഴ്‌സിംഗ് മേഖലയിലെ പ്രമുഖര്‍ നയിക്കുന്ന പ്രഭാഷണങ്ങളോടൊപ്പം പ്രസ്തുത പരിപാടിയില്‍ യുക്മയുടെ റീജിയണല്‍ തലങ്ങളില്‍ നിന്നും നഴ്‌സുമാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് യുക്മയുടെ ഫെയ്‌സ് ബുക്ക് പേജിലൂടെ ലൈവായിട്ടാണ് പരിപാടികള്‍ നടക്കുക.

യുക്മ യുകെയിലെ മലയാളി നഴ്‌സുമാര്‍ക്കു വേണ്ടി സ്ഥാപിച്ചിരിക്കുന്ന പോഷക സംഘടനയാണ് യുക്മ നഴ്‌സസ് ഫോറം (UNF). കഴിഞ്ഞ കാലങ്ങളില്‍ യുക്മ നഴ്‌സസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ യുകെയിലെ നഴ്‌സുമാര്‍ക്കു വേണ്ടി നിരവധി പരിപാടികള്‍ യു.എന്‍.എഫ് ന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്. നഴ്‌സുമാരുടെ ശമ്പളവര്‍ദ്ദന ആവശ്യപ്പെട്ടുകൊണ്ടും, പുതിയതായി യുകെയിലെത്തിച്ചേര്‍ന്നിരിക്കുന്ന നഴ്‌സുമാര്‍ക്ക് പെര്‍മനന്റ് റസിഡന്‍സ് നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ടു കൊണ്ടും യുകെയിലെ ഭരണ നേതൃത്വത്തിന് അഞ്ഞൂറോളം പ്രാദേശിക എംപിമാര്‍ മുഖാന്തിരം നിവേദനങ്ങള്‍ നല്കുവാനും ഇക്കാര്യങ്ങളില്‍ അനുകൂലമായ അഭിപ്രായ സമന്വയം ഉണ്ടാക്കിയെടുക്കുവാന്‍ യുക്മയ്ക്കും യു.എന്‍ എഫിനും സാധിച്ചിട്ടുണ്ട്. അനുകൂലമായ തീരുമാനം നേടിയെടുക്കുവാനുള്ള പോരാട്ടങ്ങള്‍ തുടരുകയാണ്.

ആതുരസേവന മേഖലയുടെ ജീവത്തുടിപ്പുകളാണ് നഴ്‌സുമാര്‍. രോഗികളുടെ ആരോഗ്യ സംരക്ഷണത്തിനും സുരക്ഷിതത്വത്തിനും ക്ഷേമത്തിനും വേണ്ടി സ്വജീവന്‍ ബലികഴിച്ചും നിലകൊള്ളുന്നവരുമാണ് നഴ്‌സുമാര്‍. നഴ്‌സുമാര്‍ ഓരോരുത്തരും അവരവര്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍ വളരെ പ്രധാന പങ്കുവഹിക്കുന്നവരാണ്.

മൂന്നും നാലും അതിലധികവും വര്‍ഷങ്ങളിലെ പഠനകാലങ്ങളില്‍ നേടുന്ന വിലമതിക്കാനാവാത്ത അറിവും, വിജ്ഞാനവും, പരിശീലനകാലങ്ങളില്‍ നേടുന്ന അമൂല്ല്യമായ അറിവുകളും ലോകത്തിനെ പുതിയ ഒരു ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുവാന്‍ പ്രാപ്തമായ രീതിയില്‍ കൊണ്ടു പോകുവാന്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാധിക്കുന്നു. അത് കുലീനമായ നഴ്‌സിംഗ് ജോലിയുടെ മാത്രം പ്രത്യേകതയാണത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ നഴ്‌സുമാരുടെ ജോലി വളരെയേറെ ഉത്തരവാദിത്വവും അപകടവും നിറഞ്ഞതാണ്. എന്നിരുന്നാലും രോഗികളില്‍നിന്നും അവരുടെ ബന്ധുക്കളില്‍ നിന്നും സഹ പ്രവര്‍ത്തകരില്‍ നിന്നും ലഭിക്കുന്ന നല്ല പ്രതികരണങ്ങള്‍, മറ്റുള്ളവര്‍ക്കായി ചെയ്യുന്ന നല്ല പ്രവര്‍ത്തികള്‍, അഭിമാനിക്കാന്‍ ഏറെയുണ്ട് ആരോഗ്യ ഖേലയിലെ മാലാഖമാര്‍ക്ക്.

എല്ലാ യു.കെ. മലയാളി നഴ്‌സുമാരെയും സംയോജിപ്പിക്കുകയും അവരെ പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരു വലിയ പ്ലാറ്റ്‌ഫോമാണ് യുക്മ നഴ്‌സസ് ഫോറം (യു.എന്‍.എഫ്). പരിശീലനം, വര്‍ക്ക്‌ഷോപ്പുകള്‍, സെമിനാറുകള്‍, നഴ്‌സിംഗ് മേഖലയില്‍ മികവ് തെളിയിച്ചവര്‍ക്ക് ബഹുമതി നല്‍കി ആദരിക്കുക തുടങ്ങിയവയിലൂടെ നഴ്‌സുമാരുടെ അറിവും വൈദഗ്ധ്യവും മെച്ചപ്പെടുത്തുവാനും നഴ്‌സുമാരെ ശാക്തീകരിക്കാനും അവരുടെ പ്രൊഫഷണല്‍ വികാസത്തിനും ലക്ഷ്യമിട്ടാണ് യു.എന്‍.എഫ് പ്രവര്‍ത്തിക്കുന്നത്. യു കെയിലെ എല്ലാ മലയാളി നഴ്‌സുമാരും പ്രൊഫഷണല്‍ കാര്യങ്ങളില്‍ പൊതു താല്പര്യം വികസിപ്പിക്കാനും പരിരക്ഷിക്കുവാനും യു.എന്‍.എഫുമായി ബന്ധപ്പെട്ടുകൊണ്ടു പ്രവര്‍ത്തിക്കാന്‍ യു എന്‍ എഫ് ദേശീയ സമിതി അഭ്യര്‍ത്ഥിക്കുന്നു.

യുക്മ നഴ്‌സസ് ഫോറത്തിന്റെ നഴ്‌സസ് ദിനാഘോഷത്തിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയും ചെയ്യുന്നതായി യുക്മ ജോയിന്റ് സെക്രട്ടറിയും യു എന്‍ എഫ് നാഷണല്‍ കോര്‍ഡിനേറ്ററുമായ സാജന്‍ സത്യന്‍, പ്രസിഡന്റ് സിന്ധു ഉണ്ണി, സെക്രട്ടറി ലീനുമോള്‍ ചാക്കോ എന്നിവര്‍ അറിയിച്ചു.

  • ബി എം എ ഈസ്റ്റര്‍ - വിഷു - ഈദ് ആഘോഷങ്ങള്‍ 18ന്: 'റിതം ഓഫ് യൂണിറ്റി' നൃത്താവിഷ്‌കാരവും വേദിയില്‍
  • ഐഒസി (യുകെ)യുടെ ആഭിമുഖ്യത്തില്‍ യു ഡി എഫ് പ്രചാരണ വീഡിയോ ഗാനം
  • യു ഡി എഫ് യൂറോപ്പ് സംഘടിപ്പിച്ച 'മീറ്റ് ദ കാന്‍ഡിഡേറ്റ്' ശ്രദ്ധേയമായി
  • യു ഡി എഫ് യൂറോപ്പിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശ തുടക്കം
  • ലണ്ടനിലെ യുവപ്രതിഭകള്‍ക്കായി 'ലവ് നോട്ട് ഹേറ്റ്' കലാസന്ധ്യ; മഞ്ജു ഷാഹുല്‍ ഹമീദ് ഫൗണ്ടേഷന്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് നയനവിസ്മയം ഒരുക്കുമ്പോള്‍
  • പ്രവാസികളുടെ സ്ഥാവര ജംഗമ വസ്തുവകകളുടെ സംരക്ഷണത്തിനായി പ്രത്യേക നിയമനിര്‍മ്മാണം വേണമെന്ന് യുക്മ
  • കാര്‍ഡിഫ് മലയാളി ആശിഷിന്റെ ഓര്‍മ്മയ്ക്കായി വോളിബോള്‍ ടൂര്‍ണമെന്റ് ഒരുക്കി സുഹൃത്തുക്കള്‍
  • ബ്ലാക്ക്ബേണ്‍ യുണൈറ്റഡ് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍
  • യുക്മ നഴ്‌സസ് ഫോറം 8-ാം ദേശീയ സമ്മേളനവും അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷവും മെയ് 9ന്; നഴ്‌സുമാര്‍ക്കായി റീല്‍ മത്സരവും
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ 2026 ലെ പ്രധാന പരിപാടികളുടെ തീയതികള്‍ പ്രഖ്യാപിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions